കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്ത സര്‍ക്കാര്‍ എങ്ങനെ കെ റെയിലില്‍ നാലിരട്ടി നഷ്ടപരിഹാരം നല്‍കും: വി മുരളീധരന
തിരുവനന്തപുരം: കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരം കൊടുക്കുന്നതിനു പോലും വീഴ്ച വരുത്തുന്ന ഒരു സര്‍ക്കാര്‍ എങ്ങനെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കുടിയിറക്കപെടുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. നിരണത്ത് കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉള്ള സാഹചര്യം സൃഷ്ടിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകരെ അവഗണിക്കുന്ന സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത് തങ്ങളുടെ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന ആളുകള്‍ ആണ് കേരളത്തില്‍ ഭരിക്കുന്നത്. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമുള്ള കര്‍ഷകര്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നാണോ കമ്മ്യൂണിസ്റ്റുകാരുടെ നിലപാടെന്ന് വി.മുരളീധരന്‍ ചോദിച്ചു. ഉത്തരേന്ത്യയിലെ കര്‍ഷകര്‍ക്കു വേണ്ടിയെ വിഡി സതീശന്റെയും രാഹുല്‍ ഗാന്ധിയുടെയും പാര്‍ട്ടി സമരം ചെയ്യുകയുള്ളോ എന്നും മുരളീധരന്‍ ചോദിച്ചു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കീഴില്‍ 2019 ല്‍ 128 കര്‍ഷകരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്, 2020 ആയപ്പോഴേക്കും അത്
375 ആയി എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിരണത്ത് കടക്കെണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്‍, കഴിഞ്ഞ വര്‍ഷത്തെ വേനല്‍ മഴ മൂലം കൃഷി നശിച്ചതിന്റെ നഷ്ടപരിഹാരം ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കേണ്ട ഗതികേടിലായിരുന്നെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. കൃഷിനാശത്തെ തുടര്‍ന്ന് കര്‍ഷകനായ രാജീവന്‍ ആത്മഹത്യ ചെയ്തത് ദൗര്‍ഭാഗ്യകരമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. നേരത്തെയുണ്ടായ കൃഷിനാശത്തിന് വിള ഇന്‍ഷുറന്‍സോ നഷ്ടപരിഹാരമോ ലഭിച്ചിരുന്നില്ല. നഷ്ടപരിഹാരം ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് കാത്തിരിക്കുന്നതിനിടയിലാണ് വേനല്‍മഴയില്‍ വീണ്ടും കൃഷിനാശമുണ്ടായത്. ഇതാണ് രാജീവനെ ആത്മഹത്യയിലേക്ക് നയിച്ചത്.
കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലുമൊക്കെ വ്യാപക കൃഷിനാശമാണുണ്ടായിരിക്കുന്നത്. ഒരോ വര്‍ഷവും ഉണ്ടാകുന്ന കൃഷിനാശം ഇവര്‍ക്ക് വന്‍ബാധ്യതയാണുണ്ടാക്കുന്നത്. അന്‍പത് ശതാനം കൃഷി നശിച്ചാല്‍ ഹെക്ടറിന് മുപ്പത്തിയ്യായിരം രൂപയാണ് നഷ്ടപരിഹാരം ലഭിക്കേണ്ടത്. എന്നാല്‍ 9 ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചപ്പോള്‍ വെറും 2500 രൂപ മാത്രമാണ് കിട്ടിയത്. ഇതിനെതിരെയാണ് പാടശേഖരസമിതി ഹൈക്കോടതിയില്‍ കേസിനു പോയത്. ആ കേസ് പരിഗണനയില്‍ ഇരിക്കെയാണ് വീണ്ടും കൃഷിനാശമുണ്ടായത്.
നശിച്ചു പോയ നെല്ല് സര്‍ക്കാര്‍ സംഭരിക്കണം. രാജീവന്റെ കടബാധ്യതകളും കുടുംബത്തിന്റെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കണം. കര്‍ഷകരുടെ പ്രശ്നങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചു നിന്നതാണ് ഈ ആത്മഹത്യയ്ക്ക് കാരണം. അതുകൊണ്ടു തന്നെ രാജീവന്റെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കുട്ടനാട്ടിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ.് കാര്‍ഷിക മേഖലയോട് സമഗ്രമായ സമീപനം സര്‍ക്കാരിനുണ്ടാകണം. നഷ്ടപരിഹാരങ്ങള്‍ സമയബന്ധിതമായി നല്‍കാനും തയാറാകണമെന്നും വി ഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications