Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിശ്വാസത്തിലെ ശാസ്ത്രീയത മനസിലാക്കിയാണ് സമൂഹം മുന്നോട്ട് പോകേണ്ടത്': വി മുരളീധരന്‍

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. വിശ്വാസത്തിലെ ശാസ്ത്രീയത മനസിലാക്കിയാണ് സമൂഹം മുന്നോട്ട് പോകേണ്ടതെന്ന് വി മുരളീധരന്‍ പറഞ്ഞു. വിശ്വാസവും ശാസ്ത്രവും ഏറ്റുമുട്ടേണ്ടതില്ലെന്നും വിശ്വാസത്തിലൂടെ അശാസ്ത്രീയതയും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്നവര്‍ ഈ നാട്ടില്‍ ഇല്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. എസ്എന്‍ഡിപിയോഗം വെട്ടുകാട് ശാഖയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അനുമോദന സദസ് ഉദ്ഘാടനം ചെയ്യുക ആയിരുന്നു കേന്ദ്രമന്ത്രി.

ശാസ്ത്രസത്യങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വിശ്വാസസത്യങ്ങളും. ഈശ്വരആരാധനയുടെ മഹത്വവും നമ്മെ പഠിപ്പിച്ച ഋഷിവര്യന്മാരുടെ നാടാണ് നമ്മുടേത് എന്നും വി. മുരളീധരന്‍ പറഞ്ഞു. ഭാരതീയ സംസ്‌കാരത്തേയും മൂല്യങ്ങളേയും സമ്പന്നമാക്കിയ ശ്രീനാരായണദര്‍ശനം മുറുകേ പിടിക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്.

muraleedharan

ഗണപതി മിത്താണ് എന്നെല്ലാം പ്രചരിപ്പിക്കുന്നവര്‍ എന്തുകൊണ്ട് ഗുരുദേവന്‍ വിനായകാഷ്ടകം എഴുതി എന്നത് ആലോചിക്കണം ഏത് ശാസ്ത്രം പഠിച്ചാലും പഠിപ്പിച്ചാലും ഒരു പീഢയെറുമ്പിനും വരുത്തരുത് എന്നതിനെക്കാള്‍ വലിയ പഠനമില്ലെന്നും കുട്ടികള്‍ അത് കൂടി പഠിച്ച് വളരണം എന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, സ്പീക്കര്‍ എ.എന്‍ ഷംസീറും മന്ത്രി പി.എ.മുഹമ്മദ് റിയാസും ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ മല്‍സരിക്കുകയാണെന്ന് മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ സ്പീക്കറോട് സഹകരിക്കുമോ എന്നതില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു.

ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസങ്ങളെ അപമാനിച്ച സ്പീക്കറുടെ അധ്യക്ഷതയില്‍ ചേരുന്ന സഭാനടപടികളില്‍ പങ്കെടുക്കുമോയെന്ന് കോണ്‍ഗ്രസ് പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സ്പീക്കര്‍ തെറ്റ് ഏറ്റുപറയണമെന്ന് മുരളീധരന്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണം. സിപിഎമ്മില്‍ പലരും പല സമീപനം സ്വീകരിച്ച് മുന്നോട്ട് പോകുകയാണ്.

സെക്രട്ടറി ഒന്നും മന്ത്രിമാര്‍ മറ്റൊന്നും പറയുന്നു. സ്വിച്ച് ഇടുന്നത് പോലെ തുടങ്ങാനും അവസാനിപ്പിക്കാനും പറ്റുന്ന വിഷയമല്ല ഇതെന്നും സമുദായിക സംഘടനകളുടെ ആവശ്യത്തെ അഭിസംബോധന ചെയ്‌തേ മുന്നോട്ട് പോകാനാകൂ എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാന ഭരണത്തെയും സിപിഎമ്മിനെയും നിയന്ത്രിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസാണെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെയും തിരുത്താന്‍ തക്ക ശക്തനായി റിയാസ് മരുമകന്‍ മാറി. ഗോവിന്ദന് ആ പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ല. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലന്ന് ഗോവിന്ദന്‍ തിരുത്തിയപ്പോള്‍ റിയാസ് പറയുന്നു, ഷംസീര്‍ പറഞ്ഞതാണ് ശരിയെന്ന് . പറഞ്ഞതൊന്നും ആരും തിരുത്തിയിട്ടില്ലന്നും. ഇനി മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. പാര്‍ട്ടി സെക്രട്ടറിയെ മരുമകന്‍ മന്ത്രി തിരുത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+