കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരവാദം ഉയര്‍ത്തി സഹതാപം പിടിച്ചുപറ്റനുള്ള സര്‍ക്കാരിന്റെ ശ്രമം കോടതി തള്ളി: വി മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ കേരള സർക്കാരിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. ഇരവാദം ഉയര്‍ത്തി സഹതാപം പിടിച്ചുപറ്റനുള്ള സര്‍ക്കാരിന്റെ ശ്രമം കോടതി പരിപൂർണമായും തള്ളികളഞ്ഞുവെന്ന് മുരളീധരൻ പറഞ്ഞു. സിപിഎമ്മും പിണറായി വിജയനും ഇതില്‍ നിന്നെങ്കിലും പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും സ്വര്‍ണക്കള്ളക്കടത്തും ഉള്‍പ്പെടെ നടത്തുകയും അതിന് കൂട്ടുനില്‍ക്കുകയും ചെയ്ത ശേഷം അന്വേഷണം നടക്കുമ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യാഖ്യാനിച്ചുകൊണ്ട് ഇരവാദം ഉയര്‍ത്തി സഹതാപം പിടിച്ചുപറ്റനുള്ള ശ്രമം കോടതി പരിപൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുന്നു.സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ പേരിലാണെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരിലാണെങ്കിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളില്‍ ബംഗാളി പുതുവത്സരാഘോഷം: വര്‍ണശബളമായ ചിത്രങ്ങള്‍

 vmuraleedharan

കേന്ദ്രസർക്കാർ അന്വേഷണത്തിന്‍റെ നിഷ്പക്ഷത വ്യക്തമായെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഇന്നലെ നടത്തിയ കൊവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മുരളീധരന്‍ പറഞ്ഞു. നിരന്തരം പ്രോട്ടോക്കോൾ ലംഘിച്ചയാളെ വിശേഷിപ്പിക്കേണ്ടത് അങ്ങിനെയാണെന്നും മന്ത്രി പറഞ്ഞു.

"മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കോവിഡിയറ്റ് ആണ്. കോവിഡ് മാർഗനിർദേശങ്ങൾ തുടർച്ചയായി ലംഘിക്കുന്ന ഒരു മുഖ്യമന്ത്രിയെ വിവരിക്കാൻ ഇതിലും നല്ലൊരു വാക്കില്ല." എന്നായിരുന്നു കഴിഞ്ഞ ദിവസം മുരളീധരൻ ട്വീറ്റ് ചെയ്തത്.

പായൽ രാജ്പുതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ചിന്റെ രണ്ട് എഫ്ഐആറുകളും റദ്ദാക്കാനും ഉത്തരവിട്ടു. കേസുകൾ ക്രമപ്രകാരമല്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. ഒരു ഏജന്‍സി നടത്തുന്ന അന്വേഷണത്തില്‍ മറ്റൊരു ഏജന്‍സി ഇടപെടുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സ്വപ്ന സുരേഷിന്റേയും സമാനമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസ്. രണ്ട് കേസുകളുടേയും എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. കേസിന്റെ തുടര്‍നടപടികളും റദ്ദാക്കിയിട്ടുണ്ട്.

കാഷ്വൽ ലുക്കിൽ തമന്ന ഭാട്ടിയ, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
തീവ്രവ്യാപനം തടയാന്‍ രണ്ടും കല്‍പ്പിച്ച് കേരളം

English summary
V Muraleedharan welcomes HC order cancelling Crime branch FIR agaisnt ED
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X