• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിരാഹാര സമരത്തിനിടെ മുരളീധരന്‍ ഭക്ഷണം കഴിക്കാന്‍ പോയോ.. പിഎം മനോജ് പറയുന്നതെന്ത്.. പൊങ്കാല!

  • By Kishor

വി മുരളീധരന്‍ എന്തിനാണ് ആശുപത്രിയിലേക്ക് മാറിയത്? രാത്രിയായാല്‍ ഇങ്ങനെ എഴുന്നേറ്റ് ബാഗുമെടുത്ത് ഇന്നോവയില്‍ കയറി പോകാനും പുലരും മുമ്പ് തിരിച്ചെത്താനും കഴിയുമെങ്കില്‍ വി വി രാജേഷിന് ഒരു മാസം നിരാഹാരം കിടക്കാവുന്നതേയുള്ളൂ. - ദേശാഭിമാനി റസിഡന്റ് എഡിറ്ററും സി പി എം നേതാവുമായ പി എം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്.

Read Also: പിണറായിയും ബൃന്ദ കാരാട്ടും ഇട്ടാല്‍ ബര്‍മുഡ, സിപിഐ ഇട്ടാല്‍ വളളിക്കളസം.. സിപിഎം ഭക്തരെക്കൊണ്ട് രക്ഷയില്ലാ!

ലോ അക്കാദമി വിഷയത്തില്‍ നിരാഹാരം കിടക്കുന്ന ബി ജെ പി നേതാവ് വി മുരളീധരന്‍ രാത്രിയില്‍ പുറത്തേക്ക് പോകുന്നു എന്നാണ് പി എം മനോജ് പറയുന്നത്. ചില പോര്‍ട്ടലുകള്‍ ഇക്കാര്യം വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സമരം തുടങ്ങുന്നതിന് മുമ്പത്തെ വീഡിയോ ആണ് സി പി എം അനുഭാവികള്‍ പ്രചരിപ്പിക്കുന്നത് എന്ന് സംഘികളും അല്ലെന്ന് മറുപക്ഷവും വാദിക്കുന്നു. ആ വാദങ്ങളും വീഡിയോയും കാണൂ...

സഹതാപം മാത്രമേയുള്ളൂ

സഹതാപം മാത്രമേയുള്ളൂ

എല്ലാ ദിവസവും തല്ലും ഹര്‍ത്താലും വിദ്യാഭ്യാസ ബന്ദും നടത്താന്‍ സൗകര്യമാകും. (എന്നെ തെറി വിളിച്ചിട്ടും കൈകാലിട്ടടിച്ചിട്ടും ഒരു കാര്യവുമില്ല. ഇത് ജനുവരി 28 ന് രാത്രി പത്തേമുക്കാലിന് എടുത്ത വീഡിയോ ആണ്. പശ്ചാത്തല സംഗീതം കൂട്ടിച്ചേര്‍ത്തതല്ല. പ്രിയ സംഘികളെ, സഹതാപം മാത്രമേയുള്ളൂ) - പി എം മനോജ് പറയുന്നത് ജനുവരി 28ന് എടുത്ത വീഡിയോ ആണ് എന്നാണ്.

മുരളീധരനെ അപമാനിക്കാന്‍

മുരളീധരനെ അപമാനിക്കാന്‍

ജനുവരി ഇരുപത്തിനാലാം തീയതി രാത്രി ഉപവാസ സമരത്തിന് മുന്നോടിയായി പന്തലിലേ ഒരുക്കം നേരിട്ട് മനസ്സിലാക്കി മടങ്ങി പോകുന്ന വി. മുരളീധരന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഉപവാസ സമരം തുടങ്ങിയതിനു ശേഷം ഉള്ള വീഡിയോ യായി സിപിഎം പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നതായി കാണുന്നു . ലോ കോളേജ് സമരത്തിന്റെ ഭാഗമായി 8 ദിവസം ഉപവാസത്തില്‍ കിടന്നു അതി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലെ ഐ സിയുവില്‍ കിടക്കുന്ന വി.മുരളീധരനെ അപമാനിക്കാന്‍ ഏതു തരം താഴ്ന്ന നടപടിയും സിപിഎം പ്രവര്‍ത്തകര്‍ ചെയ്യും എന്നതിന് തെളിവാണ് ഇത് - ബി ജെ പി അനുകൂലികളുടെ പ്രതികരണം ഇങ്ങനെ.

മുരളിയേട്ടന്‍ പാവമല്ലേ

മുരളിയേട്ടന്‍ പാവമല്ലേ

പാവത്തിന് വിശന്നപ്പോള്‍ പൊറാട്ടയും ബീഫും അടിക്കാന്‍ തലയില്‍ മുണ്ടിട്ടു പോയതല്ലേ.. എന്ന് കളിയാക്കുന്നവരും ഉണ്ട്. നിരാഹാരമാണോ നീരാഹാരമാണോ അതോ ഫുഡ് കഴിച്ചുകൊണ്ടുളള സമരമാണോ എന്താണ് മുരളീധരന്‍ ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുന്നവരും കുറവല്ല.

പോരാളി ഷാജിയും മനോജാണോ

പോരാളി ഷാജിയും മനോജാണോ

ഓരോ ആരോപണം ഉന്നയിക്കും അത് വീണ്ടും യാഥാര്‍ഥ്യം മനസ്സിലാക്കുമ്പോള്‍ ഒരു ക്ഷമ പോലും പറയാനുള്ള മനസ്ഥിതി കാണിക്കാറുമില്ല. അത് വി മുരളീധരന്‍ ആണെങ്കില്‍ തന്നെ എന്നാണു എടുത്തത്? സമരം നടന്നു കഴിഞ്ഞാണോ? എന്താണ് തെളിവ്? ഇത് സമര പന്തല്‍ വന്നു നോക്കിയിട്ടു പോകുകയല്ലേ സത്യത്തില്‍? പോരാളി ഷാജിയുടെ അഡ്മിനും താങ്കള്‍ തന്നെ ആണോ എന്നാണ് ഇപ്പൊ സംശയം.

പഠിച്ചത് തുടരുന്നു എന്ന് മാത്രം

പഠിച്ചത് തുടരുന്നു എന്ന് മാത്രം

നിരാഹാരം തുടങ്ങുന്നതിന്റെ തലേ ദിവസം അവിടെ വന്ന് സജ്ജീകരണങ്ങള്‍ നോക്കുന്ന മുരളിയേട്ടന്റെ വീഡിയോ എടുത്തു നിരാഹാരത്തിനു ഇടയ്ക്കു വീട്ടില്‍ പോകുന്ന മുരളീധരന്‍ എന്ന തലക്കെട്ടോടെ ആണ് പ്രചരിപ്പിക്കുന്നത്, പന്തലിനു മുന്നില്‍ നിരാഹാര സമരത്തിന്റെ ബാനര്‍ പോലും കെട്ടിയിട്ടില്ലെന്നു മനസ്സിലാക്കാന്‍ കഴിവില്ലാത്തവരല്ല ഇത്തരക്കാര്‍, ചെയ്ത് ശീലമായി, ഇനി അവര്‍ക്കതു തുടരാതെ വയ്യ... അത്രമാത്രം.

ചങ്കുറപ്പ് സമ്മതിക്കാതെ തരമില്ല

ചങ്കുറപ്പ് സമ്മതിക്കാതെ തരമില്ല

ഇത്രയും ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു സമരത്തില്‍, അതും രാഷ്ട്രീയപരമായി ഭിന്നിപ്പുള്ള ആളുകള്‍ ചേര്‍ന്ന് നടത്തുന്ന സംയുക്ത സമരത്തില്‍ നിരാഹാരം കിടക്കുന്ന ഒരു വ്യക്തിക്ക്, അതും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ കേരളത്തിലെ ഒരു മുതിര്‍ന്ന നേതാവിന് ഭക്ഷണം കഴിക്കണം എന്നുണ്ടേല്‍ സമര സ്ഥലത്തു നിന്നും കാറില്‍ ഒക്കെ കയറി പോവേണ്ടി വരും അല്ലേല്‍ പോവും എന്ന് പറയാന്‍ ഉള്ള ആ ചങ്കുറപ്പുണ്ടല്ലോ. സമ്മതിച്ചിരിക്കുന്നു..

 സത്യത്തില്‍ സംഭവിച്ചത് ഇതാണ്

സത്യത്തില്‍ സംഭവിച്ചത് ഇതാണ്

നിരാഹാരമിരുന്ന വി മുരളീധരന്‍ രാത്രിയില്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കെ കാറില്‍ കയറി ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോകുന്ന ദൃശ്യം കമ്മികള്‍ ഒളി ക്യാമറയിലൂടെ പകര്‍ത്തിയെടുത്തു. അതില്‍ ശ്രദ്ധിക്കേണ്ടത്, നിരാഹാരമിരുന്ന വി മുരളീധരന്‍ കാറില്‍ കയറിപോയി എന്നത് സത്യമാണ് എന്നാല്‍ അത് നിരാഹാരമിരിക്കുന്നതിന് മുന്‍പാണ് അതായത് നിരാഹാരമിരിക്കുന്നതിന്റെ തലേദിവസം അവിടുത്തെ ഒരുക്കങ്ങള്‍ വിലയിരുത്തിയിട്ടു പോയി..

എന്തായാലും വീഡിയോ കാണൂ

സമരം തുടങ്ങുന്നതിന് മുമ്പാണോ ശേഷമാണോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുകയാണ്. എന്തായാലും വി മുരളീധരന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ ഇതാണ്. ഒന്ന് കണ്ടുനോക്കൂ.

English summary
Did V Muralidharan go home to have food in between hunger strike, social media ask.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more