മോദിക്ക് അമ്മയുടെ ശാപം കിട്ടും, എന്തുകൊണ്ട്.... വിഎസ് പറയുന്നു
95 വയസ് കഴിഞ്ഞ അമ്മയുടെ ശാപത്തില്‍ നിന്ന് കരകയറാന്‍ മോദിക്ക് കഴിയില്ലെന്നും വിഎസ്.
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. നോട്ട് നിരോധനത്തിനു പിന്നാലെ മോദിയുടെ അമ്മ ഹീരാബെന്‍ നോട്ട് മാറാന്‍ ചൊവ്വാഴ്ച ബാങ്കിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വിഎസിന്റെ വിമര്‍ശനം.
സ്വന്തം അമ്മയുടെ കൈയില്‍ ചാപ്പ കുത്തിയ ആളാണ് മോദിയെന്ന് വിഎസ് വിമര്‍ശിച്ചു. 95 വയസ് കഴിഞ്ഞ അമ്മയുടെ ശാപത്തില്‍ നിന്ന് കരകയറാന്‍ മോദിക്ക് കഴിയില്ലെന്നും വിഎസ്.

മോദി ഉലകംചുറ്റും വാലിഭനാണെന്ന് വിഎസ് പരിഹസിച്ചു. നോട്ട് നിരോധിച്ച മോദി ജപ്പാനിലേക്ക് പറന്നു. അവിടെപ്പോയി കുശാലായി ശാപ്പാട് അടിക്കുകയും പാട്ടു പാടി രസിക്കുകയും ചെയ്തു. കുഴലൂതുകയും ഡാന്‍സ് ചെയ്യുകയും ചെയ്തു- വിഎസ് പറയുന്നു.
നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ വലയുന്ന വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ അമ്മയെ രംഗത്തിറക്കി ആരോപണങ്ങള്‍ തടയിടാന്‍ പ്രധാനമന്ത്രി ശ്രമിക്കുകയാണെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു.ഇതിനു പിന്നാലെയാണ് വിഎസിന്‍റെ വിമര്‍ശനം. മോദിയുടെ അമ്മ ബാങ്കിലെത്തി പണം മാറിയത് രാഷ്ട്രീയ നാടകമെന്നാണ് പ്രതിപക്ഷം പറയുന്നത്.












Click it and Unblock the Notifications