കോവിഡ് വാക്സിൻ നിർമാണവുമായി കേരളം മുന്നോട്ട്; ഉത്പാദന കേന്ദ്രത്തിന്റെ കാര്യത്തിലും ഏകദേശ തീരുമാനം
പ്രൊജക്ട് ഡയറക്ടർ എസ് ചിത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാക്സിൻ കമ്പനികളുമായി ചർച്ച പൂർത്തിയാക്കിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ട്. വാക്സിൻ കമ്പനികളുമായി ചർച്ചയ്ക്ക് നിയോഗിച്ച വിദഗ്ധ സംഘം ഇന്ന് കരട് റിപ്പോർട്ട് സമർപ്പിക്കും. സംസ്ഥാനത്ത് വാക്സിൻ നിർമാണത്തിന് മൂന്ന് ഘട്ട പദ്ധതിക വേണമെന്നാണ് സമിതി മുന്നോട്ട് വെക്കുന്ന പ്രധാന നിർദേശം. പ്രൊജക്ട് ഡയറക്ടർ എസ് ചിത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാക്സിൻ കമ്പനികളുമായി ചർച്ച പൂർത്തിയാക്കിയത്.
ഇത് നമ്മുടെ പാത്തുവല്ലെന്ന്? കലക്കൻ ലുക്കിൽ സുരഭി ലക്ഷ്മി, വൈറലായി ഫൊട്ടോഷൂട്ട്

രാജ്യത്ത് ആകെ 20 കമ്പനികളാണ് നിലവിൽ വാക്സിൻ നിർമിക്കുന്നത്. ഇതിൽ പത്തോളം കമ്പനികളുമായി സംഘം ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. വാക്സിൻ ഉത്പാദനത്തിലൂടെ കാര്യമായ ലാഭമില്ലെന്നതിനാൽ സർക്കാർ സഹായം വേണമെന്നാണ് കമ്പനികളുടെ ആവശ്യം. ഇത് സംഘം സർക്കാരിനെ അറിയിക്കും.

ആദ്യഘട്ടത്തിൽ വാക്സീൻ ബോട്ടിലിൽ നിറച്ചു വിതരണം ചെയ്യുന്ന ഫിൽ ഫിനിഷ് കേന്ദ്രവും രണ്ടാം ഘട്ടത്തിൽ പുതിയ വാക്സീൻ നിർമാണ യൂണിറ്റുകളും മൂന്നാം ഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുമായി സഹകരിച്ചു ഗവേഷണ വികസന കേന്ദ്രവും നിർമിക്കാനുമാണ് സമിതി നിർദേശം.

താത്പര്യ പത്രത്തിന് പിന്നാലെ ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും സൂചനയുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ സുധീര്‍, കൊവിഡ് വിദഗ്‌ദ്ധ സമിതി ചെയര്‍മാന്‍ ബി ഇക്ബാല്‍, ഡോ. റെഡ്ഡീസ് ലബോറട്ടറിയിലെ ഡോ വിജയകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ആരോഗ്യ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ ഡോ.എം.ജി. രാജമാണിക്യം എന്നിവരും സമിതിയിൽ അംഗങ്ങളാണ്.
Recommended Video

തിരുവനന്തപുരം തോന്നയ്‌ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് നിര്‍മ്മാണം ആരംഭിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. സമിതി മുന്നോട്ട് വെക്കുന്ന നിർദേശവും അത് തന്നെയാണ്. എന്നാൽ സർക്കാർ തലത്തിൽ ഇനിയും കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതിവേഗം തന്നെ നടപടികളുമായി മുന്നോട്ടുപോകാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
സ്റ്റൈലിഷ് ലുക്കിൽ വീണ്ടും സാധിക; പുതിയ ഫോട്ടോഷൂട്ടും ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications