ലോ കോളേജിൽ നിന്ന് സെന്റ് തെരേസാസിലേക്ക് പ്രണയദിന റാലി... പോലീസ് ഇടപെടൽ... സംഘർഷം..

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: പ്രണയദിനത്തിൽ വ്യത്യസ്തമായ പരിപാടിക്കൊരുങ്ങിയ ലോ കോളേജ് വിദ്യാർത്ഥികൾക്ക് പോലീസിന്റെ മർദ്ദനം. എറണാകുളം ഗവൺമെന്റ് ലോ കോളേജിലാണ് വിദ്യാർത്ഥികളും പോലീസും ഏറ്റുമുട്ടിയത്. പ്രണയദിനത്തിൽ റാലി സംഘടിപ്പിച്ചതാണ് കോളേജിലെ പ്രശ്നങ്ങൾക്ക് കാരണം.

കൈയിൽ കിട്ടിയിരുന്നെങ്കിൽ അവരെയും തീർത്തേനെ... മൂന്നുപേരെ വെട്ടിക്കൊന്നിട്ടും ബാബുവിന് കുലുക്കമില്ല

പ്രണയദിനത്തോട് അനുബന്ധിച്ച് ലോ കോളേജിൽ നിന്നും തൊട്ടടുത്ത സെന്റ് തെരേസാസ് വിമൻസ് കോളേജിലേക്ക് പ്രണയാഭ്യർത്ഥനയുമായി റാലി സംഘടിപ്പിക്കാനായിരുന്നു വിദ്യാർത്ഥികളുടെ തീരുമാനം. വ്യത്യസ്തമായ പരിപാടികൾ നടത്തി നേരത്തെയും ശ്രദ്ധനേടിയ ലോക്കോസിന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രണയദിന റാലി.

പ്രിൻസിപ്പൽ ഇടഞ്ഞു...

പ്രിൻസിപ്പൽ ഇടഞ്ഞു...

വിദ്യാർത്ഥികളുടെ പ്രണയദിന റാലി കൈവിട്ടുപോകുമെന്ന് ഭയന്ന ലോ കോളേജ് പ്രിൻസിപ്പൽ റാലിക്ക് അനുമതി നൽകാതായതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തുടർന്ന് വിദ്യാർത്ഥികൾ അനുവാദമില്ലാതെ റാലി സംഘടിപ്പിച്ചതോടെ പ്രിൻസിപ്പൽ പോലീസിനെ വിവരം അറിയിച്ചു.

തടഞ്ഞുവെച്ച്...

തടഞ്ഞുവെച്ച്...

പ്രിൻസിപ്പൽ വിവരമറിയിച്ചതനുസരിച്ച് ക്യാമ്പസിലെത്തിയ പോലീസ് വിദ്യാർത്ഥികളുടെ റാലി തടഞ്ഞു. ഇതോടെ കാര്യങ്ങൾ വഷളായി. പ്രണയദിന റാലി പോലീസ് തടഞ്ഞതോടെ വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

മർദ്ദിച്ചെന്ന്...

മർദ്ദിച്ചെന്ന്...

പോലീസിനെ വിളിച്ചുവരുത്തിയ പ്രിൻസിപ്പലിനെയും വിദ്യാർത്ഥികൾ വെറുതെവിട്ടില്ല. ക്യാമ്പസിൽ പോലീസ് പ്രവേശിച്ചെന്ന് ആരോപിച്ച് പ്രിൻസിപ്പലിനെ ഇവർ തടഞ്ഞുവെച്ചു. ഇതിനിടെ പോലീസുകാർ കോളേജിനുള്ളിൽ കയറി തങ്ങളെ മർദ്ദിച്ചെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

പോലീസിനെതിരെ....

പോലീസിനെതിരെ....

പോലീസ് മർദ്ദിച്ചെന്ന ആരോപണമുയർന്നതോടെ പോലീസും വിദ്യാർത്ഥികളും ക്യാമ്പസിനുള്ളിൽ ഏറ്റമുട്ടി. തുടർന്ന് ഏറെനേരം കോളേജിനുള്ളിൽ സംഘർഷാവസ്ഥ നിലനിന്നു. പിന്നീട് കൂടുതൽ പോലീസും അദ്ധ്യാപകരുമെത്തിയാണ് വിദ്യാർത്ഥികളെ നിയന്ത്രിച്ചത്.

ലോക്കാസ്...

ലോക്കാസ്...

എന്നാൽ പ്രണയാഭ്യർത്ഥന റാലിയല്ല ഉദ്ദേശിച്ചതെന്നും, സദാചാര ഗുണ്ടായിസത്തിനെതിരെയാണ് റാലി നടത്താൻ തീരുമാനിച്ചതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ലോ കോളേജ് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ലോക്കോസിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചിരുന്നത്.

ഫ്രാൻസ്...

ഫ്രാൻസ്...

അതിനിടെ ലോ കോളേജ് വിദ്യാർത്ഥികളുടെ റാലി റിപ്പോർട്ട് ചെയ്യാനെത്തിയ ഫ്രാൻസിൽ നിന്നുള്ള മാധ്യമസംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കൈയിൽ മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനാലാണ് മാധ്യമസംഘത്തെ കസ്റ്റഡിയിലെടുത്തത്.

അമ്മയെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് കുട്ടികൾ... ഞെട്ടൽ മാറിയില്ല...

English summary
valentines day;law college students organized a rally but police intervened.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്