വയല്‍ക്കിളി നേതാവിനെ കൊല്ലുമെന്ന് ഭീഷണി, പിന്നാലെ സമരപന്തല്‍ കത്തിച്ചു, സിപിഎം ഗുണ്ടായിസമോ?

 • Written By: Vaisakhan MK
Subscribe to Oneindia Malayalam
cmsvideo
  കീഴാറ്റൂരില്‍ വയല്‍ക്കിളികളെ തുരത്തി, സമരപ്പന്തലിന് സി.പി.എമ്മുകാര്‍ തീയിട്ടു | Oneindia Malayalam

  കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാതാ ബൈപ്പാസാക്കുന്നതിനെതിരെ നടത്തുന്ന സമരത്തില്‍ സിപിഎം വീണ്ടും പ്രതിക്കൂട്ടില്‍. സമരം നടത്തുന്ന വയല്‍കിളി പ്രവര്‍ത്തകരുടെ സമരപ്പന്തില്‍ പൊളിച്ചത് നിരന്തരം ഭീഷണികള്‍ക്കൊടുവിലാണ്. സമരക്കാര്‍ക്കെതിരെ വളരെ ആസൂത്രിതമായിട്ടുള്ള നീക്കമാണ് നടത്തിയതെന്നാണ് സൂചന.

  അതേസമയം ഇപ്പോഴത്തെ പ്രശ്‌നത്തില്‍ പ്രശ്‌നത്തിലായിരിക്കുന്നത് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ്. ഇവരെ കൊലപ്പെടുത്താന്‍ ആര്‍എസ്എസുകാര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു ജയരാജന്റെ ആരോപണം. എന്നാല്‍ ഇവരെ സിപിഎം തന്നെ ആക്രമിച്ചത് ജയരാജനെ പ്രതിരോധത്തിലാക്കും.

  സമരപ്പന്തല്‍ കത്തിച്ചു

  സമരപ്പന്തല്‍ കത്തിച്ചു

  വയല്‍കിളി പ്രവര്‍ത്തകരുടെ സമരം എങ്ങനെയെങ്കിലും പൊളിക്കാനാണ് സിപിഎം കുറേ നാളായി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇത് ശരിക്കും നടക്കാത്തതിനെ തുടര്‍ന്നാണ് സമരപന്തില്‍ കത്തിക്കാന്‍ പ്രവര്‍ത്തകരെത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അതുകൊണ്ടൊന്നും യാതൊരു കാര്യവുമില്ലെന്ന് സമരക്കാര്‍ പറയുന്നു. ഈ സമരത്തിനെ തുടക്കം മുതല്‍ എതിര്‍ത്ത് പോവുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചിരുന്നത്. റോഡ് നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങാനായി അധികൃതര്‍ എത്തിയപ്പോഴാണ് വയല്‍കിളി പ്രവര്‍ത്തകര്‍ ഇന്ന് വീണ്ടും സമരം കടുപ്പിച്ചത്. സിപിഎം നേതൃത്വത്തെ എതിര്‍ത്ത് ചില പാര്‍ട്ടി പ്രവര്‍ത്തകരും ഈ സമരത്തിന്റെ ഭാഗമായിരുന്നു. ഇത് നേതൃത്വത്തെ ചൊടിപ്പിച്ചെന്നാണ് സൂചന.

  കൊല്ലുമെന്ന് ഭീഷണി

  കൊല്ലുമെന്ന് ഭീഷണി

  ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്നതിന് 50 ഉടമകള്‍ സ്ഥലം നല്‍കിയതായി സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നു. നേരത്തെ ഇവരുടെ സമ്മതപത്രമില്ലാതെയാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചതെന്ന് വയല്‍ക്കിളി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇത് സിപിഎം നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ നിഷേധിക്കുന്നതിന് 50 പേരെയും പാര്‍ട്ടി ഹാജരാക്കിയിരുന്നു. സമരം ചെയ്യുന്നവരുടെ കൂട്ടത്തില്‍ ആര്‍എസ്എസുകാരും ബിജെപിക്കാരും ഉണ്ടെന്നും സിപിഎം പറഞ്ഞു. ഇവര്‍ പ്രദേശത്ത് സംഘര്‍ഷം നിലനിന്ന് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് സിപിഎം പറയുന്നു. എന്നാല്‍ ഇതിനിടെ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി വയല്‍ക്കിളി സമര നേതാവ് നമ്പ്രാടത്ത് ജാനകിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജാനികിയെയും കുടുംബത്തെയും ഇല്ലാതാക്കി കളയുമെന്നാണ് ഇയാള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

  ആര്‍എസ്എസ് പ്രശ്‌നക്കാര്‍

  ആര്‍എസ്എസ് പ്രശ്‌നക്കാര്‍

  കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ കഴിഞ്ഞ ദിവസം വയല്‍ക്കിളി കാറ്റുപ്പോയ ബലൂണാണെന്ന് പറഞ്ഞിരുന്നു. അവിടെയുള്ള സമരക്കാരെ കൊലപ്പെടുത്തി സിപിഎമ്മിന് മേല്‍ പഴിചാരാനുള്ള ശ്രമം ആര്‍എസ്എസ് നടത്തുന്നതായും ജയരാജന്‍ പറഞ്ഞിരുന്നു. തൃച്ഛംബരം ക്ഷേത്രോത്സവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇക്കാര്യം ശരിയാണെന്ന് മൊഴി നല്‍കിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. വയല്‍ക്കിളി സമരത്തിലെ രതീഷ് എന്ന പ്രവര്‍ത്തനെയും മറ്റൊരാളെയും കൊല്ലാന്‍ കൊല്ലാനും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഇത് നടക്കാതെ പോവുകയായിരുന്നു. എന്നാല്‍ ജയരാജന്റെ ഈ ആരോപണങ്ങളെല്ലാം പാര്‍ട്ടി സമരപ്പന്തല്‍ കത്തിച്ചതോടെ പാഴായിരിക്കുകയാണ്.

  സിപിഎം നുണ പറയുന്നു

  സിപിഎം നുണ പറയുന്നു

  ദേശീയപാത നിര്‍മാണത്തിന് 55 കര്‍ഷകര്‍ സമ്മതപത്രം നല്‍കിയെന്ന അവകാശവാദം വെറും നുണയാണെന്ന് വയല്‍ക്കിളി സമരക്കാര്‍ പറയുന്നു മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തെ പിന്തുണച്ച പാര്‍ട്ടി കേരളത്തിലെ സമരത്തെ കൈവിടുന്നത് ഇരട്ടത്താപ്പാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം വയല്‍ നികത്തുന്നതിനെതിരെ 45 പേര്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് നല്‍കിയ പരാതി നിനില്‍ക്കുന്നുണ്ടെന്ന് സമരസമിതി നേതാക്കള്‍ പറയുന്നു. സമ്മതപത്രത്തില്‍ വെറും മൂന്നു പേര്‍ മാത്രമാണ് ഒപ്പിട്ടതെന്ന് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറയുന്നു. എന്നാല്‍ സിപിഎം ഭീഷണിക്ക് പിന്നാലെയാണ് സമരപ്പന്തല്‍ കത്തിച്ചതെന്ന കാര്യം ഗൗരവമേറിയതാണ്. ഇക്കാര്യത്തില്‍ സമരസമിതി പരാതി കൊടുക്കാനും സാധ്യതയുണ്ട്. അതേസമയം കീഴാറ്റൂരില്‍ സമരസമിതി പ്രവര്‍ത്തകരെ കൊലപ്പെടുത്തി കലാപമുണ്ടാക്കാന്‍ ശ്രമമുണ്ടെന്ന ആരോപണവും പോലീസ് അന്വേഷിക്കുന്നുണ്ട്.

  പ്രവര്‍ത്തകരെ തല്ലാനും ശ്രമം

  പ്രവര്‍ത്തകരെ തല്ലാനും ശ്രമം

  സമരം നടത്തുന്ന പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ പല തവണ തല്ലാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വയല്‍ക്കിളി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നും ഇരുവരും ആരോപിക്കുന്നുണ്ട്. ഇതിന് പ്രത്യേകം പരാതിയും നല്‍കിയിട്ടുണ്ട്. അതേസമയം നിലവിലെ പോരാട്ടത്തില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വയല്‍ക്കിളി പ്രവര്‍ത്തകര്‍ ആരോപണമുന്നയിക്കുന്നുണ്ട്. കണ്ണൂര്‍ ഘടകത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുകയാണ് മുഖ്യമന്ത്രിയെന്നാണ് പ്രധാന വിമര്‍ശനം. അതേസമയം സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം ശക്തമായ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്. നേരത്തെ 11 പേരെ ഇത്തരത്തില്‍ പുറത്താക്കിയിരുന്നു. സമരസമിതിക്കാര്‍ ആത്മഹത്യ ഭീഷണി വരെ മുഴക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സമരം ദേശീയശ്രദ്ധയില്‍ എത്താനും സാധ്യതുണ്ട്. അത് സിപിഎമ്മിന് വന്‍ തിരിച്ചടിയാവും.

  കണ്ണൂരിലെ വയൽക്കിളി സമരത്തിന് നേരെ സിപിഎം ആക്രമണം; സമരപ്പന്തൽ കത്തിച്ചു, സിപിഎം ഭീകരത...

  ഷമിക്ക് രക്ഷയില്ല...ക്രിക്കറ്റ് സംഘടനയും കൈവിട്ടു, അന്വേഷണം ഉണ്ടാകും, വിലക്ക് വരുമോ?

  മുസ്ലീം ലീഗ് 44 പേരെ കൊലപ്പെടുത്തിയ പാർട്ടി! ഈറ്റിങ്ങും മീറ്റിങ്ങും മാത്രമെന്ന് കോൺഗ്രസ് എംഎൽഎ

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  vayalkili strike activist threated by cpm leader

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്