Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴ് സീറ്റിൽ ജയിപ്പിക്കാൻ ബിജെപിയുമായി സിപിഎം ധാരണ: വി.ഡി സതീശൻ

തുടക്കത്തിൽ കോ-ലീ-ബി സഖ്യമുണ്ടെന്ന് സിപിഎം ആരോപിച്ചപ്പപ്പോൾ ബിജെപി-സിപിഎം കൂട്ടുകെട്ടാണ് കോൺഗ്രസ് ആരോപിച്ചത്

കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസത്തിലേക്ക് അടുക്കുമ്പോൾ മുഖ്യധാര പാർട്ടികൾ തമ്മിൽ അന്തർധാര സജീവമാണെന്ന കൂടുതൽ ആരോപണങ്ങളുമായി നേതാക്കൾ രംഗത്ത്. തുടക്കത്തിൽ കോ-ലീ-ബി സഖ്യമുണ്ടെന്ന് സിപിഎം ആരോപിച്ചപ്പപ്പോൾ ബിജെപി-സിപിഎം കൂട്ടുകെട്ടാണ് കോൺഗ്രസ് ആരോപിച്ചത്. ഇത്തരത്തിലുള്ള നിരവധിയായ ആരോപണങ്ങളിൽ ഏറ്റവും പുതിയതാണ് കോൺഗ്രസ് നേതാവ് വി.ഡി സതീശന്റേത്.

പ്രസിദ്ധിനുമുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട്, ഇന്ത്യയുടെ വിജയ ചിത്രങ്ങൾ കാണാം

സിപിഎം-ബിജെപി ധാരണ

സിപിഎം-ബിജെപി ധാരണ

സംസ്ഥാനത്ത് ഏഴ് സീറ്റുകളിൽ ബിജെപിയെ വിജയിപ്പിക്കാൻ സിപിഎം ധാരണയുണ്ടാക്കിയതായി വി.ഡി സതീശൻ ആരോപിച്ചു. വരും ദിവസം ഈ ഏഴ് സീറ്റുകള്‍ ഏതെന്ന് കോണ്‍ഗ്രസ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒരു മുതിര്‍ന്ന നേതാവിനെ വീട്ടില്‍ വച്ചാണ് ഇക്കാര്യം ബിജെപി നേതാക്കളും സിപിഐഎം നേതാക്കളും ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപകാരസ്മരണ

ഉപകാരസ്മരണ

സിപിഎം-ബിജെപി ധാരണ സ്വര്‍ണ കള്ളക്കടത്ത് കേസും ഡോളര്‍ കടത്ത് കേസും ഒത്തു തീര്‍പ്പാക്കിയതിന്റെ ഭാഗമയാണെന്നും സതിശൻ വ്യക്തമാക്കി. ഈ ധാരണ ജനങ്ങള്‍ പൊളിച്ചെഴുതും. ജനങ്ങളുടെ മനസ് യുഡിഎഫിന്‍റെ ഉജ്വലമായ തിരിച്ചുവരവ്‍ ഉണ്ടാക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

കോൺഗ്രസ് -വെൽഫെയർ പാർട്ടി

കോൺഗ്രസ് -വെൽഫെയർ പാർട്ടി

അതേസമയം തിരുവമ്പാടി, കുറ്റ്യാടി മണ്ഡലങ്ങളിൽ വെൽഫെയർ പാർട്ടി മത്സരിക്കാത്തത് ദുരൂഹമെന്ന് എളമരം കരീം. തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫ് - വെൽഫെയർ പാർട്ടി കൂട്ട് കെട്ടിന്റെ തുടർച്ചയാണിത്. വടകര, നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളിൽ ബി ജെ പി നിർജ്ജീവം കോഴിക്കോട് ജില്ലയിലെ ചില മണ്ഡലങ്ങളിൽ ബി ജെ പി നിർത്തിയത് ദുർബല സ്ഥാനാർത്ഥികളെയാണ്. സംസ്ഥാന പ്രസിഡന്റിന്റെ ജില്ലയിലെ ബിജെപി നിലപാട് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

കോ-ലീ-ബി

കോ-ലീ-ബി

തലശേരിയിലടക്കം ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയത് കോലീബി സഖ്യത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണവും സിപിഎം ഉന്നയിക്കുന്നുണ്ട്. പലവട്ടം പരിശോധിച്ചാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതെന്നും അതിൽ ഇത്തരം തെറ്റ് കടന്നു കൂടുന്നതിൽ അസ്വഭാവികതയുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഒരിക്കലും ശരിയാകരുതെന്ന് കരുതി പത്രിക സമർപ്പിച്ചതായി തോന്നുന്നു. മുമ്പും കോൺഗ്രസും ബിജെപിയും ഒത്ത് ചേർന്ന് വോട്ട് ചെയ്തതായി കേട്ടിട്ടുള്ള സ്ഥലമാണിതെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

രാജഗോപാലിന്റെ വെളിപ്പെടുത്തൽ

രാജഗോപാലിന്റെ വെളിപ്പെടുത്തൽ

കേരളത്തിൽ കോൺഗ്രസ്-ലീഗ്-ബിജെപി (കോലീബി) സഖ്യമുണ്ടായിട്ടുണ്ടെന്നു മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഒ.രാജഗോപാലിന്റെ വെളിപ്പെടുത്തലും തിരഞ്ഞെടുപ്പ് കാലത്ത് വലിയ ചർച്ചയാവുകയാണ്. വടക്കൻ കേരളത്തിലായിരുന്നു കൂടുതൽ. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു പല പ്രാദേശിക സഖ്യങ്ങളും. കോലീബി സഖ്യം മൂലം ബിജെപിക്ക് വോട്ടു വർധിപ്പിക്കാൻ കഴിഞ്ഞു. ഒറ്റപ്പാലം, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ ഗുണമുണ്ടായിയെന്നുമാണ് രാജഗോപാൽ പറഞ്ഞത്.

Recommended Video

cmsvideo
    #KLElection 2021 യുഡിഎഫ് വെൽഫെയർ പാർട്ടി ഒത്തുകളി ആരോപണവുമായി സിപിഎം

    അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+