മുരളീധരനെ തള്ളി വിഡി സതീശന്‍; പ്രതിപക്ഷ നേതൃമാറ്റം അനാവശ്യ ചര്‍ച്ച

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: പ്രതിപക്ഷ നേതൃമാറ്റം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ എംഎല്‍എ. അനാവശ്യ ചര്‍ച്ചകള്‍ നടത്തി കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കരുതെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ ചാണ്ടി യോഗ്യനാണെന്നായിരുന്നു കെ മുരളീധരന്‍ എംഎല്‍എയുടെ നിലപാട്. ഇതോടെ പ്രതിപക്ഷ നേതൃമാറ്റമെന്ന ചര്‍ച്ച വീണ്ടും തല പൊക്കിയിരുന്നു. ഇപ്പോള്‍ ഈ വിഷയം അനാവശ്യമാണെന്നാണ് സതീശന്‍ പ്രതികരിച്ചത്.

Vdsatheesan

അനാവശ്യ ചര്‍ച്ചകളിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ പേര് വലിച്ചഴക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹം. ഈ ആഗ്രഹം ഉള്‍ക്കൊള്ളുന്ന ആളാണ് താനെന്നും മുരളീധരന്‍ പറഞ്ഞു.

ഇപ്പോള്‍ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നില്ല. വിഷയം അനാവശ്യമാണ്. കോണ്‍ഗ്രസിനെ അപകടത്തിലാക്കരുത്- സതീശന്‍ പറഞ്ഞു.

ഉമ്മന്‍ ചാണിയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി നേതാവ് അസീസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

English summary
VD Satheeshan reject K Muraleedharan opinion on Opposition Leader
Please Wait while comments are loading...