'വിരട്ടാന്‍ നോക്കേണ്ട,മുഖ്യമന്ത്രിയേ വിരളൂ,ഗുണ്ടകളെ വീട്ടിലേക്ക് വിട്ടാല്‍ പേടിക്കില്ല'; വിഡി സതീശൻ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് ഗുണ്ടകളെ പറഞ്ഞുവിട്ട കേരളത്തിലെ ആദ്യ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.
ഇത്തരത്തിൽ വിരട്ടാന്‍ നോക്കേണ്ട. മുഖ്യമന്ത്രിയേ മാത്രമെ വിരളൂ. ഞങ്ങള്‍ കോൺഗ്രസുകാർ വിരളില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വീട്ടിലേക്ക് പിണറായി ഗുണ്ടകളെ വിട്ടാലും തനിക്ക് പേടിയില്ല. 10,000 പോലീസിന്റെ സംരക്ഷണം തേടുന്ന പിണറായിയല്ല താനെന്നും വി ഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ കയറിയവർക്ക് ജാമ്യവും സർക്കാറിനെതിരെ സമരം ചെയ്തവരെ തുറുങ്കിൽ അടക്കുകയും ചെയ്യുന്ന നടപടിയാണ് ഇവിടെ ഇപ്പോൾ നടക്കുന്നത്. ഇത് ഇരട്ട നീതിയാണെന്നും സതീശൻ വ്യക്താക്കി.

പിണറായി വിജയൻ തന്റെ വീട്ടിലേക്ക് ക്രിമിനലുകളെ പറഞ്ഞു വിടുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കങ്ങൾ. വീട്ടിലേയ്ക്ക് ആളെ പറഞ്ഞ് വിടാൻ താന്‍ ഒരു നിയമ വിരുദ്ധ പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ഈ നടപടികൾ കോൺഗ്രസ് നേതാക്കൾക്ക് എതിരെ സ്വീകരിക്കുന്ന അക്രമം ആണെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം, തൊടുപുഴയിൽ നടന്നത് സിപിഎം പ്രവർത്തകരുടെ അഴിഞ്ഞാട്ടമാണ്. സി പി എം ഗുണ്ടകളാണ് തെടുപുഴയിൽ ആക്രമണം അഴിച്ചു വിട്ടത്. പിണറായുടെ പൊലീസ് സി പി എമ്മിന്റെ ഇത്തരം അഴിഞ്ഞാട്ടങ്ങൾക്ക് കൂട്ട് നിൽക്കുന്നു. സി പി എം ജില്ലാ സെക്രട്ടി ഗുണ്ടാ രാജ് ആക്രമണം നടപ്പിലാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് കല്ലെറിഞ്ഞുവെന്ന് വെളിപ്പെടുത്തി സംഭവത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വ്യക്തമാക്കി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ പരുക്കേല്‍പ്പു. വളപ്പിലെ ചെടിച്ചട്ടികള്‍ തകര്‍ത്തെന്നും ഓഫീസ് പുറത്തു വിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ 'പ്രതിപക്ഷ നേതാവ് എവിടെ, അവനെ കൊല്ലും' എന്ന് ആക്രോശിച്ചതായും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പറഞ്ഞു.
റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ

മാരാകായുധങ്ങളുമായാണ് ഇവർ എത്തിയത്. പ്രതിപക്ഷ നേതാവിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ എത്തിയത്. പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ആയിരുന്നു പ്രവര്‍ത്തകര്‍ ഗേറ്റ് മറികടന്ന് വളപ്പിലേക്ക് ചാടി കടന്നത്.

പ്രതിഷേധക്കാരില്‍ ഒരാളെ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് തടഞ്ഞുവെച്ചു. ഒരാളെ പൊലീസ് പുറത്ത് വിട്ടെന്ന് സ്റ്റാഫ് ആരോപിച്ചു. നാല് പേര്‍ വി ഡി സതീശന്റെ ഔദ്യോഗിക വസതിയിലേക്ക് ചാടി കടന്നത്. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡിന് പുറത്ത് പ്രതിഷേധിക്കവെയാണ് ഈ നാല് പേര്‍ അകത്തേയ്ക്ക് കയറാൻ ശ്രമിച്ചത്.
Recommended Video

അതേസമയം, തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ വേണ്ടിയാണ് എത്തിയത് എന്ന് പ്രവര്‍ത്തകരിൽ ഒരാള്‍ പറഞ്ഞു. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ കൊടികള്‍ നശിപ്പിച്ചു. ഇതിന് പുറമേ, ഫ്ളെക്സുകള്‍ വലിച്ചു കീറി . ഇത് വലിയ പ്രതിഷേധത്തിലേക്ക് നീങ്ങി. അതേസമയം, മുഖ്യമന്ത്രി പിണറായി വിജന് എതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് കന്റോണ്‍ ഹൗസിലേക്കും മാര്‍ച്ച് നടന്നത്.












Click it and Unblock the Notifications