കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭക്ഷണവും താമസവും കൊടുക്കുന്നത് ഞങ്ങള്‍ എതിര്‍ക്കുന്നുവെന്ന് പറഞ്ഞത്, ശരിയായില്ല'; വിഡി സതീശന്‍

Google Oneindia Malayalam News

കൊച്ചി : വ്യവസായി എം എ യൂസഫലിക്ക് എതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. പ്രതിപക്ഷത്തെ വിമർശിച്ച് ലോക കേരള സഭയിൽ എം എ യൂസഫലി നടത്തിയ പരാമർശം ദൗർഭാഗ്യകരമെന്ന് വി ഡി സതീശൻ പറഞ്ഞു. കേരളത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി യു ഡി എഫ് വേദി പങ്കിടേണ്ടെന്ന് സംയുക്തമായി എടുത്ത രാഷ്ട്രീയ തീരുമാനമാണ്.

അതിനപ്പുറത്തേക്ക് ഭക്ഷണം പ്രവാസികള്‍ക്ക് നല്‍കുന്നതും താമസം കൊടുക്കുന്നതുമാണ് തങ്ങള്‍ എതിര്‍ക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞത് ശരിയല്ലാത്ത കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

vd

കേരളത്തില്‍ കെ പി സി സി ഓഫീസ് തകര്‍ത്തു, കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ചു കയറി, ഗാന്ധി പ്രതിമ തകര്‍ക്കുകയുമുണ്ടായി. ഇതില്‍ ഒതുങ്ങുന്നതല്ല പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ലോക കേരള സഭയിലെ ധൂര്‍ത്തിനെ കുറിച്ച് പറഞ്ഞിരുന്നു.

ശങ്കര നാരായണന്‍ തമ്പി ഹാളിന്റെ ഇന്റീരിയറിന് വേണ്ടി 16 കോടി രൂപ മുടക്കി ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ കൊടുത്തതില്‍ അഴിമതിയുണ്ട്. അതിനെയാണ് താൻ ധൂര്‍ത്തെന്ന് വിമര്‍ശിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുകുത്തുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

വി ഡി സതീശന്റെ വാക്കുകൾ ;-

' എം എ യൂസഫലിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരം. ഞാനുമായി ഇന്നലെ രാത്രി അദ്ദേഹം സംസാരിച്ചിരുന്നു. രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടാണ് പങ്കെടുക്കേണ്ടതില്ലെന്ന് യു ഡി എഫ് ഒരുമിച്ച് കൂടിയിരുന്ന് ഒരു തീരുമാനം എടുത്തത്. കേരളത്തില്‍ കെ പി സി സി ഓഫീസ് തകര്‍ത്തു, കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ചു കയറി, ഗാന്ധി പ്രതിമ തകര്‍ക്കുകയുമുണ്ടായി. ഇതില്‍ ഒതുങ്ങുന്നതല്ല പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം.

ഈ അവസരത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതിലുള്ള പ്രയാസംയൂസഫലിയെ അറിയിച്ചു. ഇതല്ലാതെ മറ്റൊരു കാരണവും അദ്ദേഹത്തോട് സൂചിപ്പിച്ചിട്ടില്ല. ഇതെല്ലാം അറിഞ്ഞു കൊണ്ട് അദ്ദേഹം ഭക്ഷണം പ്രവാസികള്‍ക്ക് നല്‍കുന്നതും താമസം കൊടുക്കുന്നതുമാണ് ഞങ്ങള്‍ എതിര്‍ക്കുന്നത് എന്ന് പറഞ്ഞത് ശരിയായില്ല. അദ്ദേഹം തെറ്റായ ഒരു പ്രസ്താവനയാണ് നടത്തിയത്. ലോക കേരള സഭയിലെ ധൂര്‍ത്തിനെക്കുറിച്ച് തുടക്കത്തില്‍ പറഞ്ഞിരുന്നു.

ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ ഇന്റീരിയറിന് വേണ്ടി 16 കോടി രൂപ മുടക്കി ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ കൊടുത്തതില്‍ അഴിമതിയുണ്ട്. അതിനെയാണ് ധൂര്‍ത്തെന്ന് വിമര്‍ശിച്ചത്. ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുകുത്തുകയാണ്. റിസര്‍വ് ബാങ്ക് റിപ്പോട്ടിലും ഈ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സാമ്പത്തിക അവസ്ഥയെകുറിച്ചുള്ള വൈറ്റ് പേപ്പര്‍ ഇറക്കണം'...

'മോദിയുടെ തൃപ്തിക്ക് പാക്കേജ് പ്രഖ്യാപിച്ചയാൾ,ലീ​ഗിനെ വിലയ്ക്ക് വാങ്ങാൻ വന്നാൽ വിവരമറിയും';കെഎം ഷാജി'മോദിയുടെ തൃപ്തിക്ക് പാക്കേജ് പ്രഖ്യാപിച്ചയാൾ,ലീ​ഗിനെ വിലയ്ക്ക് വാങ്ങാൻ വന്നാൽ വിവരമറിയും';കെഎം ഷാജി

അതേസമയം, വ്യാപാരിയായ എം എ യൂസഫലിയുടെ പ്രതികരണം ഉണ്ടായത് ഇന്നലെ ആയിരുന്നു. പ്രവാസികള്‍ വന്ന് ആഹാരം കഴിക്കുന്നത് ധൂര്‍ത്താണോ എന്നായിരുന്നു എം എ യൂസഫലി ഇന്നലെ ചോദിച്ചിരുന്നത്. എല്ലാം നെഗറ്റീവ് ആയി കാണുന്ന ചിലർ നമുക്ക് ചുറ്റും ഉണ്ട്. ആവശ്യമില്ലാത്ത പ്രചാരണങ്ങളിലൂടെ പ്രവാസികളുടെ മനസ് വിഷമിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ലോക കേരള സഭയെക്കുറിച്ചും ഇപ്പോഴും ആവശ്യം ഇല്ലാത്ത തരത്തിൽ പ്രചാരണം നടക്കുന്നുണ്ടെന്നും എം എ യൂസഫലി വ്യക്തമാക്കിയിരുന്നു .

എം എ യൂസഫലിയുടെ വാക്കുകള്‍ ഇങ്ങനെ ;-

ഇതാണ് കിടിലൻ ചിത്രങ്ങൾ; ക്യൂട്ട് ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്ത്; വൈറലായ ചിത്രങ്ങൾ ഇവയാണ്

Recommended Video

cmsvideo
P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

' പ്രവാസികള്‍ വന്നു ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്ത് എന്ന് പറഞ്ഞതില്‍ വിഷമം ഉണ്ട്. പ്രവാസികളുടെ പ്രശ്നം കേള്‍ക്കുകയും പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് പ്രവാസികള്‍ക്ക് എന്നും ഉള്ള അംഗീകാരം ആണ്. പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും എന്ന വ്യത്യാസം പാടില്ല. ഇപ്പോഴത്തെ ഭരണപക്ഷം ഭാവിയില്‍ പ്രതിപക്ഷത്ത് വരുമ്പോള്‍ ഇത്തരം ബഹിഷ്‌കരണം ഒഴിവാക്കണം ..'

English summary
vd satheesan reacted to lulu group chairman ma yusuff ali over latest issues goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X