'വേടന്റെ അമ്മ ശ്രീലങ്കൻ വംശജ, കേസിൽ കണക്ഷനുണ്ടെന്ന്.. ശുദ്ധ അസംബന്ധം'; പൊട്ടിത്തെറിച്ച് ജോൺ ബ്രിട്ടാസ്
റാപ്പർ വേടനെതിരെ കേസെടുത്ത വനംവകുപ്പ് നടപടിക്കെതിരെ ശക്തമായ വിമർശനമാണ് ഇന്ന് സി പി എം സംസ്ഥാന സെക്രട്ടറി ഉയർത്തിയത്. പുലിയുടെ പല്ലുമായി ബന്ധപ്പെട്ട വലിയ കേസ് ആവശ്യമുണ്ടോയെന്ന് ആലോചിക്കണമെന്നും വേടനെതിരെ എടുത്ത കടുത്ത നടപടികൾ ശരിയായില്ലെന്നും അദ്ദേഹം വിമർശിച്ചു. ഇപ്പോഴിതാ വേടനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ജോൺ ബ്രിട്ടാസ് എംപി . നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ. എന്നാൽ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ലെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം

'റാപ്പർ വേടനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൻറെ സംഗീതശാഖ എനിക്കത്ര പരിചിതവുമല്ല. എന്നാൽ അദ്ദേഹത്തെ മുൻനിർത്തി സൃഷ്ടിക്കപ്പെട്ട വിവാദത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ. എന്നാൽ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ല. വേടന്റെ കഴുത്തിൽ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്. ആറ്റംബോംബ് ഒന്നുമല്ലല്ലോ അത്. എത്രയോ പഴയ വീടുകളിൽ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ കൊണ്ട് ഉണ്ടാക്കിയ കരകൗശല വസ്തുക്കൾ ഉണ്ടാകും. ഇതിനേക്കാൾ എന്നെ അസ്വസ്ഥനാക്കിയത് മറ്റൊരു വാർത്താ ശകലമാണ്; "വേടന്റെ അമ്മ ശ്രീലങ്കൻ വംശജ, ആ കണക്ഷൻ കേസിൽ ഉണ്ടെന്ന് വനംവകുപ്പ്". ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണ് ഇത്.
വന്യമൃഗങ്ങളുടെ ശല്യം കാരണം കേരളത്തിലെ പല ഭാഗങ്ങളിലും കൃഷി അസാധ്യമായിരിക്കുകയാണ്. കാട്ടുപന്നിയെയും കുരങ്ങനെയുമൊക്കെ ക്ഷുദ്രജീവികളാക്കണമെന്നാണ് കേരള സർക്കാരിന്റെ ആവശ്യം. എന്നാൽ ഇപ്പോഴും അടുക്കളയിൽ കയറി കറിച്ചട്ടി പൊക്കാൻ വെമ്പുന്ന ചില വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ട്. ഇത്തരത്തിലുള്ള അത്യുൽസാഹമൊന്നും കേരളസമൂഹം അംഗീകരിക്കുന്നില്ലെന്ന് അവർ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു', ജോൺ ബ്രിട്ടാസ് കുറിച്ചു.
കേരള ചലച്ചിത്ര അക്കാദമി ചെയർമാനായ പ്രേംകുമാറും വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. 'വേടനില്‍ ഒരു തീയുണ്ട്. കാലം ആവശ്യപ്പെടുന്ന തീ.
നീതി നിഷേധങ്ങൾക്കെതിരെ ആളിപ്പടരുന്ന തീ.കാലം കരുതിവച്ചതാണത്. എത്ര കെടുത്താൻ ശ്രമിച്ചാലും അതത്ര വേഗം കെട്ടുപോകില്ല. വിവേചനങ്ങളെ വെല്ലുവിളിക്കുന്ന - ഉച്ചനീചത്വങ്ങൾക്കെതിരെ പൊരുതിയുണരുന്ന, അടിച്ചമര്‍ത്തപ്പെട്ടവന്റെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും ഉയർത്തെഴുന്നേൽപ്പിന്റെ ശബ്ദമാണത്.
ഓർമകളുടെ കൊള്ളിയാൻ വെട്ടമിരമ്പുന്ന ആ ശബ്ദം ഇരകളാക്കപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യമാണ്. വ്യസനകാലങ്ങളുടെ കരിമ്പടമഴിച്ച് അരുണകാലത്തിൻ്റെ തീമഴയിൽ നനഞ്ഞ് ഇന്ദ്രനീലത്തിര തീർക്കുന്ന ആ ശബ്ദത്തിന് കൊടുംകാറ്റിന്റെ കരുത്തും പ്രഹരശേഷിയുമുണ്ട് - അതിനെ നിശ്ശബ്ദമാക്കരുത്.
അയാളുടെ വാക്കുകളിൽ വരികളിൽ വ്യക്തമായ രാഷ്ട്രീയമുണ്ട് - മനുഷ്യപക്ഷം നിൽക്കുന്ന കൃത്യമായ രാഷ്ട്രീയം. വിഭജനത്തിൻ്റെ അശ്ലീലച്ചുവകളെ സ്നേഹത്തിൻ്റെ അമ്ലലായനിയിൽ മുക്കിയെടുത്ത വാക്കുകൾ കൊണ്ട് പുതുചരിത്രം രചിക്കുന്ന അയാൾ കനിവഴിഞ്ഞ കാലത്തെ കിഴുക്കിയുണർത്തുന്ന ശരിപക്ഷത്തിൻ്റെ കാവൽക്കാരനാണ്. ലഹരിയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ.
തെറ്റ് തിരുത്താൻ അയാൾക്ക് അവസരം നൽകണം - സ്വയം തിരുത്താൻ അയാൾ തയ്യാറാവുകയും വേണം. മയക്കുമരുന്നുകൾക്കടിമപ്പെട്ട സർഗാത്മകത" മൗലികമല്ല എന്ന് അയാൾ തിരിച്ചറിയണം. പ്രതിഭയെ ധൂർത്തടിക്കുന്നവർ സമൂഹത്തിന് ബാധ്യതയാണെന്നും ഓർക്കണം.
ഒരിക്കലും കുനിഞ്ഞു പോകേണ്ട ശിരസ്സല്ല അയാളുടേത് - സംഗീതത്തെ ആയുധമാക്കി യുവതയുടെ നെഞ്ചകത്ത് ഇടം നേടിയ പ്രതിഭയാണ് അയാൾ. യുവത്വത്തെ സ്വാധിനിക്കാനുള്ള മാന്ത്രിക ശക്തിയുണ്ട് ആ പാട്ടുകൾക്കും ആ സംഗീതത്തിനും. ലഹരിവിരുദ്ധപ്രചാരണങ്ങൾക്ക് ഇന്ധനമാകാൻ. ഉർജ്ജമേകാൻ അത് ഉപയോഗിക്കണം. തിരുത്തപെടുന്ന അയാൾ ലഹരിക്കെതിരെയുള്ള പ്രവത്തനങ്ങളുടെ മുന്നണി പോരാളിയാകണം. വേടൻ്റെ ശബ്ദത്തിൽ പ്രതീക്ഷാ നിർഭരമായ ഒരു കാലം ജ്വലിച്ചു നിൽപ്പുണ്ട്', പ്രേംകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications