കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസിനെ പേടിച്ച് വെള്ളാപ്പള്ളി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

  • By Athul
Google Oneindia Malayalam News

കൊച്ചി: സമത്വ മുന്നേറ്റ യാത്രക്കിടെ ആലുവയില്‍ മതവിദ്വേഷം ഉണ്ടാകുന്ന രീതിയില്‍ പ്രസംഗിച്ചു എന്ന കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

താന്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലല്ല പ്രസംഗിച്ചത്. സര്‍ക്കാരിനെ വിമര്‍ശിച്ചാണ്. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ വിദ്വേഷത്തിന്റെ ഭലമാണെന്നും ജാമ്യഹര്‍ജിയില്‍ വെള്ളാപ്പള്ളി പറയുന്നു. തന്റെ പ്രസംഗത്തിന്റെ പേരില്‍ സംസ്ഥാനത്ത് മതസൗഹാര്‍ദം തകര്‍ന്നതായി അറിയില്ല എന്നും ഹര്‍ജിയില്‍ പറയുന്നു.

VELLAPALLY

പിഴയും മൂന്ന് വര്‍ഷം വരെ ശിക്ഷയും ലഭിക്കാവുന്ന ഐപിസി 153-ാം വകുപ്പ് സെക്ഷന്‍ എ പ്രകാരമാണ് ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കോഴിക്കോട് മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ച് മരണമടഞ്ഞ നൗഷാദിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. നൗഷാദ് മുസ്ലീം ആയതുകൊണ്ടാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്ഥാവന.

അതിനെതുടര്‍ന്ന് ഈ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായി. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നല്‍കിയ പരാതിയുടെ അ
ടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ താന്‍ സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തെക്കുറിച്ചാണ് പറഞ്ഞതെന്നും അതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ പേടിയില്ലെന്നും വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി നല്‍കിയിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

English summary
Vellapalli Sue in Court For Bail Upfront
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X