കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പിടിക്കാമെന്ന കാര്യം മനസിൽവെച്ചാൽ മതി; നടക്കില്ല... നല്ല നേതൃത്വമില്ലെന്ന് വെള്ളാപ്പള്ളി!

  • By Desk
Google Oneindia Malayalam News

കൊച്ചി: ത്രിപുര പിടിച്ചതുപോലെ കേരളം പിടിക്കാന്‍ സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് കഴിവില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി സംസ്ഥാന നേതൃത്വത്തിന് തെരഞ്ഞെടുപ്പ് ജയിപ്പിക്കാനുള്ള കഴിവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതിനുള്ള ഇച്ഛാക്തിയുള്ള നേതാക്കൾ കേരള ബിജെപി ഘടകത്തിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഡിജെഎസ് എന്‍ഡിഎയില്‍ ഇരിക്കെത്തന്നെയാണ് വീണ്ടും ബിജെപി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് വെള്ളാപ്പള്ളി രംഗത്ത് വന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുത്ത് അടുത്തിരിക്കുന്ന വേളയില്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്.

രാജ്യഭ സീറ്റ്

രാജ്യഭ സീറ്റ്

ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ട് തുഷാർവെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എസ്എൻഡിപി ജനറൽ സെക്രട്ടറിയുടെ വിവാദ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.

ചിലർ വേട്ടയാടുന്നു

ചിലർ വേട്ടയാടുന്നു

അതേസമയം മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. അന്വേഷണസംഘം ആവശ്യപ്പെട്ട എല്ലാ രേഖകളെല്ലാം നല്‍കിയിട്ടുണ്ട്. എന്നാല്‍ പച്ചക്കള്ളം പ്രചരിപ്പിച്ച് തന്നെ ചിലര്‍ വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ചെങ്ങന്നൂരിലെ ഈഴവ വോട്ട്

ചെങ്ങന്നൂരിലെ ഈഴവ വോട്ട്

ബിജെപിക്കെതിരെയുള്ള പരാമർശത്തിൽ തുടക്കത്തില്‍ വെള്ളാപ്പള്ളിയെ തിരുത്തുന്ന നിലപാടാണ് തുഷാര്‍ സ്വീകരിച്ചിരുന്നതെങ്കിലും അടുത്തിടെയായി പിതാവിന്റെ വഴിയേ ആയിരുന്നു മകനും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയുടെ ഈ സമവായത്തിലെത്തൽ. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ 67.4 ശതമാനം വരുന്ന ഹിന്ദു വോട്ടര്‍മാരില്‍ 19.5 ശതമാനം ഈഴവ വിഭാഗത്തില്‍പ്പെട്ടവരും 12.6 ശതമാനം പേര്‍ പട്ടികവിഭാഗക്കാരുമാണ്. ഈ വോട്ടുകൾ നേടിയെടുക്കാനാണ് ബിജെപിയുടെ പദ്ധതി. ഇതിന് തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തെന്ന വാർത്ത പുറത്തുവന്നിരുന്നു.

നേതാക്കളുമായി ചർച്ച നടത്തി

നേതാക്കളുമായി ചർച്ച നടത്തി

ഫെബ്രുവരി 18-ന് ബി‌ജെപി കേന്ദ്ര ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ദില്ലിയിലെത്തിയ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംഘടനാസെക്രട്ടറി എം ഗണേശൻ, ദേശീയ സഹസംഘടനാ സെക്രട്ടറി ബിഎൽ സന്തോഷ്, ദേശീയ അധ്യക്ഷൻ അമിത് ഷാ, ദേശീയ സംഘടനകാര്യ ജനറൽ സെക്രട്ടറി രാംലാൽ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തുഷാറിന് രാജ്യസഭ സീറ്റ് നൽകാനുള്ള തീരുമാനമായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ബിഡിജെഎസിന് വാഗ്ദാനംചെയ്ത പദവികൾ

ബിഡിജെഎസിന് വാഗ്ദാനംചെയ്ത പദവികൾ

ഉത്തര്‍പ്രദേശിലെ 10 സീറ്റും മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലെ ആറുവീതം സീറ്റും ഒഴിവുണ്ട്. മധ്യപ്രദേശില്‍ അഞ്ചും ഗുജറാത്തില്‍ നാലും രാജസ്ഥാനില്‍ മൂന്നും ഒഴിവുണ്ട്. ഇവയിലൊന്നില്‍നിന്നായിരിക്കും തുഷാര്‍ മത്സരിക്കുക. കേന്ദ്രസര്‍ക്കാര്‍ ബിഡിജെഎസിന് വാഗ്ദാനംചെയ്ത പദവികള്‍ വൈകുന്നതില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു വെള്ളാപ്പള്ളി. എന്നാൽ ഈ നീക്കത്തോടെ സമവായത്തിലെത്താൻ സാധിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ വീണ്ടും ബിജെപിക്കെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരിക്കുകയാണ്.

മാധ്യമപ്രവർത്തകർ പിണറായിയുടെ മരണം ആഗ്രഹിക്കുന്നു? അത് വെറും റുട്ടീൻ ചെക്കപ്പ്, വിമർശനവുമായി പിണറായി!മാധ്യമപ്രവർത്തകർ പിണറായിയുടെ മരണം ആഗ്രഹിക്കുന്നു? അത് വെറും റുട്ടീൻ ചെക്കപ്പ്, വിമർശനവുമായി പിണറായി!

കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടത് തിരിച്ചറിവാണ്; ഐക്യമുന്നണി അധികാരത്തിനല്ല, ആർഎസ്എസിനെതിരെ പോരാടാൻ!കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടത് തിരിച്ചറിവാണ്; ഐക്യമുന്നണി അധികാരത്തിനല്ല, ആർഎസ്എസിനെതിരെ പോരാടാൻ!

English summary
SNDP general secretary Vellappally Nadesan against BJP Kerala wing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X