കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കരയില്‍ എസ്എന്‍ഡിപിയുടെ വോട്ട് ബിജെപിക്ക്?

  • By Anwar Sadath
Google Oneindia Malayalam News

ആലപ്പുഴ: അരുവിക്കര ഉപ തെരഞ്ഞെടുപ്പില്‍ എന്‍എന്‍ഡിപി ബിജെപിക്ക് വോട്ടുചെയ്യുമെന്ന് സൂചിപ്പിച്ച് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം ബിജെപിക്ക് അയിത്തമില്ലെന്ന് പറയുക കൂടി ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിലെ യോഗം നിലപാട് പരസ്യമായത്.

തെരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പി ശരിയായ രീതിയില്‍ പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികരിക്കാത്തവാണ് എസ് എന്‍ ഡി പി എന്ന് ആരും കരുതേണ്ടതില്ല. എസ് എന്‍ ഡി പിയോട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയായ രീതിയിലല്ല. സാര്‍ ചക്രവര്‍ത്തിയേക്കാള്‍ മോശമായ സമീപിനമാണ് ഉമ്മന്‍ചാണ്ടിയുടെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

vellappally-chandy

ഭരണത്തിലേറി നാലുവര്‍ഷവും അദ്ദേഹവും സര്‍ക്കാരും എന്‍എന്‍ഡിപിയെ തഴയുകയായിരുന്നു. സംഘടിത സമുദായ ശക്തികളെ പ്രോത്സാഹിപ്പിച്ച മുഖമന്ത്രി ഈഴവരെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. വാഗ്ദാനങ്ങളൊന്നും ഉമ്മന്‍ചാണ്ടി പാലിച്ചില്ല. ഇതിനെല്ലാം സമുദായം ശക്തമായ രീതിയില്‍ തന്നെ പ്രതികരിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ബിജെപിയോടുള്ള അടുപ്പം തുറന്നു പറയാനും അദ്ദേഹം മടിച്ചില്ല. ബിജെപിക്ക് ദേശീയ തലത്തില്‍ ഒരു അയിത്തവുമില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ അതിന്റെ ആവശ്യവുമില്ലെന്ന് വെള്ളാപ്പള്ളി പഞ്ഞു. അരുവിക്കരയില്‍ ആര്‍ക്കുവോട്ടു ചെയ്യണമെന്നത് സമുദായ അംഗങ്ങള്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നത്.

English summary
Aruvikkara Niyamasabha Election; Vellappally Natesan against Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X