കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രന് നേരെ പകപോക്കല്‍ രാഷ്ട്രീയം; പിണറായി മറുപടി പറയേണ്ടി വരുമെന്ന് പ്രകാശ് ജാവഡേക്കർ

Google Oneindia Malayalam News

കൊച്ചി: കെ.സുരേന്ദ്രനെതിരായ മഞ്ചേശ്വരം കേസ് മുഖ്യമന്ത്രി പിണറായി വിജയന്റെ പകപോക്കൽ രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. കെ.സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷനായി തുടരുമെന്ന വാർത്തയും സംസ്ഥാനത്തെ ബി ജെ പിയുടെ ശക്തമായ പ്രവർത്തനവുമാണ് പിണറായി വിജയനെ വിറളി പിടിപ്പിക്കുന്നത്. അതുകൊണ്ടാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനെതിരെ കള്ള കുറ്റപത്രം സമർപ്പിച്ചത്. ലാവ്ല്ലിൻ കേസിൽ കുറ്റാരോപിതനായ പിണറായി വിജയൻ സുരേന്ദ്രനെതിരെ കള്ളക്കേസെടുത്ത് രാഷ്ട്രീയ വിരോധം തീർക്കുകയാണ്. ബി ജെ പിയുടെ ബഹുജനപിന്തുണയിൽ വിറളിപൂണ്ടതുകൊണ്ടാണ് യു ഡി എഫും എൽ ഡി എഫും ഒരുമിച്ച് നിൽക്കുന്നതും ആരോപിച്ച പ്രകാശ് ജാവഡേക്കർ കള്ളക്കേസിനെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കൂട്ടിച്ചേർത്തു.

 prakash-javadekar-

കെ.സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ ക്രൈബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്നത് സി പി എം ഗൂഡാലോചനയുടെ ഭാഗമാണെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാന്‍, ജന.സെക്രട്ടറി വിജയകുമാര്‍റൈ എന്നിവര്‍ കാസർകോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ആരോപിച്ചു. ബി ജെ പി നേതാക്കള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റ പത്രം
രാഷ്ട്രീയ പ്രേരിതമാണ്. സി പി എം സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി.രമേശന്‍, സുന്ദര എന്നിവര്‍ നല്‍കിയ മൊഴിയില്‍ പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ നിയമത്തെ സംബന്ധിച്ച മൊഴികള്‍ ഉണ്ടായിരുന്നില്ല. വ്യക്തമായ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഒന്നേമുക്കാള്‍ വര്‍ഷമെടുത്താണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

45-ാം ദിവസം എന്നെ പൊളിക്കുമെന്ന് പറഞ്ഞയാള്‍ 35-ാം ദിവസം പുറത്തായി: അത് പറഞ്ഞ് കളിയാക്കും: അഖില്‍45-ാം ദിവസം എന്നെ പൊളിക്കുമെന്ന് പറഞ്ഞയാള്‍ 35-ാം ദിവസം പുറത്തായി: അത് പറഞ്ഞ് കളിയാക്കും: അഖില്‍

സി പി എം ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന ആലുവക്കാരനായ സുരേഷ് കുമാര്‍ ആറ് മാസം മുമ്പ് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ നിയമം കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. സിപിഎമ്മിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കാസര്‍കോട് ജില്ലക്കാരനല്ലാത്ത സുരേഷ് മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്. ആ പരാതി മുഖ്യമന്ത്രി ക്രൈബ്രാഞ്ചിന് കൈമാറുകയാണുണ്ടായത്. ബി ജെ പിയെ തകര്‍ക്കുക എന്ന ഉദ്ദേശം മാത്രമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. സി പി എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രത്യക നിര്‍ദ്ദേശവും താല്‍പര്യത്തിന്റെയും അടിസ്ഥാനത്തില്‍ കെട്ടിചമച്ച കേസാണിത്. ഇതില്‍ വ്യക്തമാണ് രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന്.

സുന്ദര സ്വമേധയാ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതാണെന്ന് അന്ന് പോലീസിന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. സി പി എമ്മിനെ സഹായിച്ചതിന്റെ പ്രത്യുപകരമായിട്ടാണ് സി പി എം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയില്‍ ഇത്രയും പ്രായമായിട്ടും സുന്ദരയ്ക്ക് വഴിവിട്ട് ജോലി നല്‍കിയത്. കെ.സുരേന്ദ്രനെതിരെ കെട്ടിച്ചമച്ച കേസ് നിലനില്‍ക്കുന്നതല്ല. ഇതിന്റെ പേരില്‍ ബി ജെ പി നേതാക്കളെ വേട്ടയാന്‍ സമ്മതിക്കില്ല. രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ബി ജെ പി ജില്ലാ നേതാക്കള്‍ കൂട്ടിച്ചേർത്തു.

English summary
vendetta politics against K Surendran; Prakash Javadekar that Pinarayi will have to answer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X