Get Updates
Get notified of breaking news, exclusive insights, and must-see stories!

വെഞ്ഞാറമ്മൂട് കൂട്ടക്കൊല: ഉറ്റവരുടെ മൃതദേഹം പോലും കാണാനായില്ല, അഫാന്റെ പിതാവ് നാട്ടിലെത്തി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. സൗദിയിലെ ദമാമില്‍ നിന്ന് രാവിലെ ഏഴരയോടെയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് റഹീം നാട്ടിലെത്തുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണവും താമസ രേഖയില്ലാത്തതിനാലും നാട്ടിലേക്ക് വരാനാകാതെയിരിക്കുകയായിരുന്നു റഹീം.

ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ടാണ് റഹീമിന്റെ യാത്ര ശരിയാക്കിയത്. അതേസമയം മരിച്ച ഉറ്റവരെ അവസാനമായി കാണാന്‍ പോലുമാകാതെയാണ് റഹീമിന്റെ വരവ്. മകന്‍, ഉമ്മ, സഹോദരന്‍, സഹോദരന്റെ ഭാര്യ എന്നിവരെയാണ് റഹീമിന്റെ മകന്‍ അഫാന്‍ കൊലപ്പെടുത്തിയത്.

Venjaramoodu Mass Murder

വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഇവരുടെ മൃതദേഹം പോലും റഹീമിന് കാണാന്‍ പറ്റില്ല എന്നുള്ളതാണ് വേദന. ഭാര്യയാകട്ടെ മകന്റെ ക്രൂരതയ്ക്കിരയായി ആശുപത്രിയിലാണ്. വ്യാഴാഴ്ച രാത്രി 12.15 നാണ് റഹീം വിമാനം കയറിയത്. നാട്ടിലെത്തിയ റഹീമിനെ ബന്ധുക്കളാണ് സ്വീകരിച്ചത്. റിയാദില്‍ ഒരു കട നടത്തുകയായിരുന്നു റഹീം. സാമ്പത്തിക പ്രതിസന്ധികളും മറ്റ് പ്രശ്‌നങ്ങളും കാരണം എല്ലാം നഷ്ടമായതോടെ വലിയ ബാധ്യതയാണ് വന്നുചേര്‍ന്നത്.

ഇതില്‍ നിന്ന് മോചനം നേടിയാണ് റിയാദില്‍ നിന്ന് ദമാമിലേക്ക് മാറിയത്. ഇവിടെ അല്‍ മുന സ്‌കുളിന് സമീപത്തുള്ള ഒരു പെട്രോല്‍ പമ്പിനോട് ചേര്‍ന്നുള്ള വാഹനങ്ങളുടെ ആക്സസറീസ് വില്‍ക്കുന്ന ചെറിയ കടയില്‍ ജോലി ചെയ്യുകയായിരുന്നു. വീടു വിറ്റിട്ടെങ്കിലും കടങ്ങള്‍ തീര്‍ത്ത് സമാധാനമുള്ള ഒരു ജീവിതം വേണം എന്നായിരുന്നു റഹീമിന്റെ ആഗ്രഹം. അഫാന്‍ ആദ്യ കുട്ടിയായത് കൊണ്ട് തന്നെ കൂടുതല്‍ വാത്സല്യം നല്‍കിയിരുന്നു എന്ന് റഹീം പറയുന്നു.

വിസിറ്റിംഗ് വിസയില്‍ അഫാനെയും സൗദിയില്‍ കൊണ്ടുവന്നിരുന്നു. പത്ത് മാസത്തോളം അഫാനും റിയാദില്‍ ഉണ്ടായിരുന്നു. ഇവിടെ കാറ്ററിംഗിനും മറ്റും പോയി അഫാന്‍ സ്വന്തമായി പണം സമ്പാദിച്ചിരുന്നു എന്നും റഹീം കൂട്ടിച്ചേര്‍ത്തു. കാശിന് വേണ്ടി ഭാര്യയുടെ അടുത്ത് അഫാന്‍ വഴക്കിടാറുണ്ടെന്നും റഹീം പറയുന്നു. തിങ്കളാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്.

സഹോദരന്‍, പിതാവിന്റെ ഉമ്മ, പിതൃസഹോദരന്‍, ഭാര്യ, പെണ്‍സുഹൃത്ത് എന്നിവരെയാണ് അഫാന്‍ മണിക്കൂറുകളുടെ ഇടവേളയില്‍ കൊലപ്പെടുത്തിയത്. ഉമ്മ ഷെമിയേയും അഫാന്‍ ആക്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. കൃത്യം നടത്തിയ ശേഷം അഫാന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+