കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലപ്പെട്ടവർ 'വാൾ സൂക്ഷിച്ചത് സ്വയരക്ഷയ്ക്ക്': വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ സിപിഎം വിശദീകരണം

Google Oneindia Malayalam News

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതികരണവുമായി സിപിഎം. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യിൽ വാൾ സൂക്ഷിച്ചത് സ്വയരക്ഷയ്ക്കാവാമെന്നാണ് സിപിഎം നൽകുന്ന വിശദീകരണം. നിരന്തരം സംഘർഷം നടക്കുന്നതിനാൽ സ്വയരക്ഷയെ കരുതിയായിരിക്കാം വാൾ കൈവശം വച്ചതെന്നും അല്ലെങ്കിൽ അക്രമികളിൽ നിന്ന് പിടിച്ച് വാങ്ങിയതായിരിക്കാമെന്നും വാർത്താ സമ്മേളനത്തനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർ ആരെയും ആക്രമിക്കാൻ പോയതല്ലെന്നും ആനാവൂർ നാഗപ്പൻ പറയുന്നു.

 ആലപ്പുഴയില്‍ വന്‍ ബാങ്ക് കവര്‍ച്ച, അഞ്ചര കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയും നഷ്ടമായി ആലപ്പുഴയില്‍ വന്‍ ബാങ്ക് കവര്‍ച്ച, അഞ്ചര കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയും നഷ്ടമായി

കൊലചെയ്യപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൈവശം വാളുണ്ടായിരുന്നുവെന്ന് സിപിഎം നേതൃത്വം തുറന്ന് സമ്മതിക്കുന്നത് ആദ്യമായാണ്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് കോൺഗ്രസിലെ ഉന്നത നേതൃത്വത്തിന് അറിവുണ്ടെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിക്കുന്നു. കൊലപാതകം ആകസ്മികമായിട്ടുണ്ടായ സംഭവമല്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

 photo-2020-09

Recommended Video

cmsvideo
ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ്‌ | Oneindia Malayalam

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ആരോപണമാണെന്ന് സിപിഎം ഉന്നയിക്കുന്നതിനിടെയാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ കൊല്ലപ്പെട്ടവരുടെ കയ്യിൽ വാളുണ്ടായിരുന്നതായി കണ്ടെത്തിയത്. വാളിനെക്കുറിച്ച് ആനാവൂർ നാഗപ്പൻ നൽകിയ മറുപിടി സിപിഎമ്മിനെത്തന്നെ വെട്ടിലാക്കിയിട്ടുണ്ട്. ഇരട്ടക്കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ അടൂർ പ്രകാശിന് പങ്കുണ്ടെന്ന് ആരോപിച്ച ആനാവൂർ നാഗപ്പൻ ഇതിൽ നിന്ന് രക്ഷപ്പെടാനാണ് അടൂർ പ്രകാശ് ശ്രമിക്കുന്നതെന്നും പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് തേമ്പാമ്മൂട് വെച്ച് സംഘർഷങ്ങൾ ഉണ്ടാവുന്നതെന്നം നേരത്തെ ഇവിടെ കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നുവെന്നും പിന്നീട് സിപിഎമ്മിലേക്ക് ഒരു കൂട്ടം ചെറുപ്പക്കാർ കോൺഗ്രസിൽ നിന്നു വന്നുവെന്നും അക്കൂട്ടത്തിൽ ഉണ്ടായിരുന്നവരാണ് ഇപ്പോൾ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ഉണ്ടായ കൊലപാതകം സംഘർഷത്തിന്റെ ഭാഗമായി സംഭവിച്ചതല്ലെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെ നടത്തിയിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിക്കുന്നു. പരിശീലനം ലഭിച്ച ഗുണ്ടകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഇതെന്നും തിരുവോണ നാളിൽ തന്നെ കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെ നീക്കങ്ങൾ നടത്തി തുടങ്ങിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എത്തുന്നതോടെയാണ് സംഘർഷങ്ങളിൽ വാളും വെട്ടുകത്തിയും ഉപയോഗിക്കാൻ തുടങ്ങിയതെന്നും ആനാവൂർ നാഗപ്പൻ ആരോപിക്കുന്നു. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ രാഷ്ട്രീയ കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കോൺഗ്രസ് ആവർത്തിച്ച് വ്യക്തമാക്കുന്നത്.

English summary
Venjaramoodu twin murder: CPM Thiruvananthapuram secretary's response about weapons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X