കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെഞ്ഞാറമൂട് കൊലപാതകത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലേക്ക്; പഞ്ചായത്തംഗത്തെ തിരഞ്ഞ് പൊലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പങ്കില്ലെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുമ്പോഴും പുറത്തുവരുന്ന തെളിവുകളെല്ലാം പാര്‍ട്ടിക്ക് എതിരാവുകയാണ്. ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സ്ഥംലം എംപി അടൂര്‍ പ്രകാശിന്‍റെ പങ്കും അന്വേഷിക്കുന്നുണ്ടെന്നാണ് മന്ത്രി കടകംപള്ള സുരേന്ദ്രന്‍ വ്യക്തമാക്കിയത്.

പ്രദേശത്തെ സാമൂഹിക വിരുദ്ധര്‍ക്ക് ഒരു വര്‍ഷമായി എല്ലാ പിന്തുണയും നല്‍കുന്നത് അടൂര്‍ പ്രകാശ് ആണെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിക്കുന്നു. കൊലപാതകം നടന്നത് വളരെ ആസൂത്രിതമായിട്ടാണ്ട്. അടൂര്‍ പ്രകാശിന് കേസില്‍ പങ്കുണ്ടെന്നത് വസ്തുതാപരമായ കാര്യമാണെന്നും മന്ത്രി അവകാശപ്പെട്ടു. അതേസമയം കേസില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്നു കൂടുതല്‍ സംഭവങ്ങളും പുറത്തു വരികയാണ്. വിശദമാംശങ്ങള്‍ ഇങ്ങനെ..

പഞ്ചായത്ത് അംഗത്തിനെതിരെ

പഞ്ചായത്ത് അംഗത്തിനെതിരെ

ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കേസില്‍ ഒരു പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തലയില്‍ വാര്‍ഡ് അംഗ ഗോപനെതിരെയാണ് അന്വേഷണം. കോണ്‍ഗ്രസ് പ്രതിനിധിയായ ഇദ്ദേഹത്തിന് പ്രതികളുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഗോപനെ പൊലീസ് വിളിച്ചിരുന്നു.

ഒളിവില്‍ പോയി

ഒളിവില്‍ പോയി

എന്നാല്‍ അന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് മനസ്സിലാക്കിയ ഗോപന്‍ ഒളിവില്‍ പോവുകയായിരുന്നു. ഗോപന്‍റെ വീട്ടില്‍ ഇന്നലേയും പൊലീസ് പരിശോധന നടത്തിയിരുന്നു. കേസില്‍ ഇദ്ദേഹത്തിനുള്ള പങ്ക് വൃക്തമാണെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാവുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പഞ്ചായത്ത് അംഗം കൂടി അറസ്റ്റിലാവുന്നതോടെ ഇരട്ടക്കൊലപാതകത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

ഗൂഡാലോചനയിലും

ഗൂഡാലോചനയിലും

കേസില്‍ കൂടുതല്‍ പ്രതികളെ ഇന്ന് റിമാന്‍ഡ് ചെയ്തേക്കും. മുഖ്യപ്രതികളായ സജീവ്, സനൽ എന്നിവരും ഇവരെ ഒളിവിൽ പോകാന്‍ സഹായിച്ച പ്രീജയുമാണ് ഇന്നലെ പിടിയിലായത്. ഇവരെ ഇന്ന് റിമാന്‍ഡ് ചെയ്തേക്കും. നേരത്തെ പിടിയിലായ നാല് പ്രതികളെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. കേസിലെ ഗൂഡാലോചനയിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അന്വേഷണം ശക്തം

അന്വേഷണം ശക്തം

കേസിൽ നേരിട്ട് ബന്ധമുള്ള ഐഎൻടിയുസി പ്രാദേശിക നേതാവ് ഉണ്ണി, അൻസാർ എന്നിവരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പിടിയിലായ സനലിന്‍റെ സഹോദരന്‍ കൂടിയാണ് ഉണ്ണി. പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

Recommended Video

cmsvideo
പ്രതീക്ഷ അര്‍പ്പിക്കാം ഇന്ത്യയുടെ കൊവാക്‌സിനില്‍ | Oneindia Malayalam
ആ നീക്കം അനുവദിക്കില്ല

ആ നീക്കം അനുവദിക്കില്ല

അതേസമയം, ഇരട്ടക്കൊലപാതകത്തിന്‍റെ പേരില്‍ അടൂര്‍ പ്രകാശിനെ പ്രതിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അടൂര്‍ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം ചെറുക്കും. കൊലപാതകികളേയും ആക്രമികളേയും സംരക്ഷിക്കുകയോ പോറ്റി വളര്‍ത്തുകയോ ചെയ്യുന്ന പ്രസ്ഥാനം അല്ല കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.

എന്ത് തെളിവാണ് ഉള്ളത്

എന്ത് തെളിവാണ് ഉള്ളത്

അടൂര്‍ പ്രകാശിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശിനെതിരെ ആരോപണം ഉന്നയിക്കാന്‍ എന്ത് തെളിവാണ് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇപി ജയരാജനും ഉള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

രാഷ്ട്രീയ കൊലപാതം അല്ല

രാഷ്ട്രീയ കൊലപാതം അല്ല

അടിച്ചാല്‍ തിരിച്ചടിയുണ്ടാവുമെന്ന കണ്ണൂര്‍ എംപി കെ സുധാകരന്‍റെ പ്രസ്താവന രമേശ് ചെന്നിത്തല തള്ളി. പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന നയമല്ല കോൺഗ്രസിന് ഉള്ളത്. കേസില്‍ അറസ്റ്റിലായവരില്‍ ഏതെങ്കിലും കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ നടപടി എടുക്കേണ്ടത് ഡിസിസിയാണ് ഇത് രാഷ്ട്രീയ കൊലപാതം അല്ല, രക്തസാക്ഷികളെ ഉണ്ടാക്കാനുള്ള സിപിഎം ശ്രമമാണെന്നും ചെന്നിത്തല ആരോപിച്ചു.

കരിദിനം

കരിദിനം

അതേസമയം, വെഞ്ഞാറമൂടിൽ കോൺഗ്രസ്‌ അക്രമിസംഘം രണ്ട്‌ സിപിഐ എം-ഡിവൈഎഫ്‌ഐ പ്രവർത്തകരെ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ സിപിഎം ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. പാർടി ബ്രാഞ്ച് തലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

6 മണി വരെ

6 മണി വരെ

ഇതിനോടനുബന്ധിച്ച് വൈകിട്ട് 4 മണി മുതൽ 6 മണി വരെ സംസ്ഥാനമൊട്ടാകെ ധർണകൾ സംഘടിപ്പിക്കും. ഈ കൊലപാതകം നടത്തിയവര്‍ക്കെതിരെ ശക്തമായ ബഹുജനരോക്ഷം ഉയര്‍ന്നുവരണം.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് ബ്രാഞ്ച് അടിസ്ഥാനത്തിലായിരിക്കും പ്രതിഷേധ ധർണ. പാർടി സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണൻ എറണാകുളത്തും സ. എം വി ഗോവിന്ദൻ കണ്ണൂരിലും സ. എളമരം കരീം എംപി കോഴിക്കോടും സ. എൽഡിഎഫ് കൺവീനർ സ. എ വിജയരാഘവൻ തൃശൂരിലും ധർണയുടെ ഭാഗമാകും.

 സഖാക്കളേ.. തീവെട്ടിക്കൊള്ളകൾ പൊടിയിട്ട് മറയ്ക്കാൻ നിങ്ങൾ ഇനിയും ആളുകളെ കൊല്ലരുത്: അടൂര്‍ പ്രകാശ് സഖാക്കളേ.. തീവെട്ടിക്കൊള്ളകൾ പൊടിയിട്ട് മറയ്ക്കാൻ നിങ്ങൾ ഇനിയും ആളുകളെ കൊല്ലരുത്: അടൂര്‍ പ്രകാശ്

English summary
venjaramood twin murder: police probe against congress ward member
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X