യുവതിക്ക് മറ്റ് ബന്ധങ്ങളെന്ന് ബിനോയിയുടെ അഭിഭാഷകൻ, നടനൊപ്പമുളള ചിത്രങ്ങളടക്കം ഹാജരാക്കി
മുംബൈ: പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും തീരുമാനമായില്ല. ജാമ്യഹര്‍ജിയില്‍ വിധി പറയുന്നതിനായി മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതി നാളേക്ക് മാറ്റി വെച്ചു. ഹര്‍ജി പരിഗണിക്കേവേ ബിനോയ് കോടിയേരിയും യുവതിയും പരസ്പരം രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടത്തി.
പരാതിക്കാരിയായ യുവതിക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നാണ് ബിനോയ് കോടിയേരിയുടെ അഭിഭാഷകന് കോടതിയില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. നടനൊപ്പമുളള യുവതിയുടെ ചിത്രങ്ങള്‍ അടക്കം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.

നടനൊപ്പമുളള ചിത്രങ്ങൾ
ആദിത്യ മോഹന്‍ എന്ന ഭോജ്പുരി നടനൊപ്പമുളള പരാതിക്കാരിയായ യുവതിയുടെ സ്വകാര്യ ചിത്രങ്ങളാണ് ബിനോയ് കോടിയേരിയുടെ അഭിഭാഷകന് കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. ബിനോയ് കോടിയേരി യുവതിയെ വിവാഹം ചെയ്തു എന്ന് അവകാശപ്പെട്ട് ഹാജരാക്കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും പ്രതിഭാഗം വാദിച്ചു. രേഖകളിലെ ഒപ്പ് ബിനോയിയുടേത് അല്ല എന്നാണ് വാദം.

വിവാഹം നിലനിൽക്കില്ല
ബിനോയ് ഒരു വട്ടം വിവാഹിതനാണ്. ഹിന്ദു വിവാഹ നിയമ പ്രകാരം ബിനോയി രണ്ടാമത് വിവാഹം കഴിച്ചെങ്കില്‍ രണ്ടാമത്തെ വിവാഹം നിയമപരമായി നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. കേസ് കെട്ടിച്ചമച്ചതാണ്. അത്തരമൊരു കേസില്‍ അറസ്റ്റ് ഒഴിവാക്കാനാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത് എന്നും പ്രതിഭാഗം അഭിഭാഷകന് കോടതിക്ക് മുന്നില്‍ വ്യക്തമാക്കി.

ഡിഎന്‍എ പരിശോധന വേണ്ട
യുവതി ഹാജരാക്കിയ തെളിവുകളും എഫ്ഐആറിലെ വിവരങ്ങളും പൊരുത്തപ്പെടുന്നതല്ലെന്നും പ്രതിഭാഗം വാദിച്ചു. രേഖകളില്‍ പല വൈരുദ്യങ്ങളുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കേസില്‍ ഡിഎന്‍എ പരിശോധന നടത്തണം എന്ന ആരോപണത്തെ പ്രതിഭാഗം എതിര്‍ത്തു. ബിനോയ് അയച്ച വിസ, ടിക്കറ്റ്, യുവതിയും കുട്ടിയും ദുബായിലേക്ക് യാത്ര ചെയ്ത പാസ്പോര്‍ട്ട് അടക്കം പരാതിക്കാരി കോടതിയില്‍ ഹാജരാക്കി.

നിരന്തരം ഭീഷണിപ്പെടുത്തി
ആദ്യ വിവാഹത്തെ കുറിച്ച് മറച്ച് വെച്ചാണ് ബിനോയ് കോടിയേരി യുവതിയെ ചതിച്ചത് എന്നാണ് പരാതിക്കാരിയുടെ അഭിഭാഷകന് സ്ഥാപിക്കാന്‍ ശ്രമിച്ചത്. യുവതിക്ക് ബിനോയ് കപട വാഗ്ദാനം നല്‍കുകയായിരുന്നു. മാത്രമല്ല ബിനോയിയും അമ്മയും യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. യുവതിയുടേയും ബിനോയിയുടേയും മുഴുവന്‍ ഫോണ്‍ കോളുകളും പരിശോധിക്കാനും അഭിഭാഷകന് ആവശ്യപ്പെട്ടു.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications