Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിയെ പിടിവിടാതെ വിജിലന്‍സ്; ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

തിരുവനന്തപരും: മുന്‍ ധനകാര്യ മന്ത്രി കെഎം മാണിക്കെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ടു. 2015ല്‍ നടത്തിയ സമൂഹവിവാഹത്തെ കുറിച്ചാണ് ത്വരിത പരിശോധന.തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

KM Mani

നവാസ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്.കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 150 പേരുടെ വിവാഹം നടത്തിയിരുന്നു. മാമന്‍മാപ്പിള ഹാളില്‍ വച്ചായിരുന്നു അഞ്ച് കോടി രൂപ മുടക്കി 150 പേരുടെ വിവാഹം മാണി നടത്തിയത്. ദമ്പതിമാര്‍ക്ക് 5 പവനും ഒന്നര ലക്ഷം രൂപയും നല്‍കിയിരുന്നു.

അതേസമയം രാഷ്ട്രീയ നേതാക്കളുടെ അനധികൃത സ്വത്തു വിവരങ്ങള്‍ കണ്ടെത്താന്‍ വിജിലന്‍സ് നീക്കം തുടങ്ങി. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ രാഷ്ട്രീയക്കാരുടെ നിക്ഷേപം തേടിയാണ് വിജിലന്‍സ് ഇറങ്ങുന്നത്. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതിനുള്ള തെളിവുകളും ലഭിച്ചിരുന്നു. തെളിവുകള്‍ വിജിലന്‍സിന് കൈമാറണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആദായ നികുതി വകുപ്പിന് കത്ത് നല്‍കി. രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെയും നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ആ വിവരം കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+