കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റദ്ദാക്കിയ ടെന്‍ഡറില്‍ വീണ്ടും ഇറക്കുമതി; കശുവണ്ടി കോര്‍പ്പറേഷനെതിരെ വീണ്ടും അന്വേഷണം

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോര്‍പ്പറേഷനില്‍ നടക്കുന്ന ആദ്യ വിജിലന്‍സ് അന്വേഷണമാണിത്.

  • By Akshay
Google Oneindia Malayalam News

കൊല്ലം: കാലാവധി കഴിഞ്ഞ തോട്ടാണ്ടി കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്‌തെന്നും റദ്ദാക്കിയ ടെന്‍ഡറില്‍ വീണ്ടും ഇറക്കുമതി നടത്തിയെന്നും പരാതി. പരാതിയിന്‍മേല്‍ കശുവണ്ടി കോര്‍പ്പറേഷനെതിരെ വീണ്ടും അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോര്‍പ്പറേഷനില്‍ നടക്കുന്ന ആദ്യ വിജിലന്‍സ് അന്വേഷണമാണിത്.

വിജിലന്‍സ് സിഐ ജ്യോതി കുമാറിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ നവംബറില്‍ ഡയറക്ടര്‍ബോര്‍ഡ് ചേര്‍ന്ന് റദ്ദാക്കിയ ടെന്‍ഡറില്‍ നിന്ന് ഡിസംബറില്‍ തോട്ടാണ്ടി വാങ്ങി. മാത്രമല്ല ടെന്‍ഡറില്‍ 500 മെട്രിക്ക് ടണ്ണാണ് ക്വാട്ട് ചെയതത്.

Cashew nut

എന്നാല്‍ അഞ്ഞൂറിന് പകരം ആയിരം മെട്രിക്ക് ടണ്‍ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. ഈ ടെന്‍ഡര്‍ സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ സത്യ വിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടാക്കിട്ടുന്നുണ്ട്. നവംബറില്‍ 14.5 കോടി രൂപയുടെ ഇടപാടാണ് കശുവണ്ടി കോര്‍പ്പറേഷനില്‍ നടന്നിരിക്കുന്നത്.

English summary
Vigilance enquiry against Kerala State Cashew Development Corporation Limited
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X