അഴിമതി കേസുകളില്‍ കെ എം മാണിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്,റിപ്പോര്‍ട്ട് കോടതിയില്‍...
അഴിമതി ആരോപണമുയര്‍ന്ന മൂന്നു കേസുകളിലാണ് കെ എം മാണിക്ക് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത്.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം) നേതാവും മുന്‍ ധനമന്ത്രിയുമായ കെ എം മാണിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. അഴിമതി ആരോപണമുയര്‍ന്ന മൂന്നു കേസുകളിലാണ് മാണിക്ക് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഈ മൂന്നു കേസുകളിലും മാണി കുറ്റക്കാരനല്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

കോട്ടയത്തെ സമൂഹ വിവാഹം, കെ എസ് എഫ് ഇ നിയമനം, ഗവണ്‍മെന്റ്് പ്ലീഡര്‍മാരുടെ നിയമനം എന്നീ മൂന്നു കേസുകളാണ് വിജിലന്‍സ് അന്വേഷിച്ചത്. ഈ മൂന്നു കേസുകളിലും മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. മൂന്നു കേസുകളുടെയും അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications