സ്വര്‍ണം മാറ്റിയതെവിടേക്കെന്ന് ബാബുവിന്റെ ഭാര്യ ഉത്തരം പറയണം; സഹോദരന്‍ ജോഷിയിലേക്കും അന്വേഷണം
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിനെതിരെ പിടിമുറുക്കി വിജിലന്‍സ്. ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരന്‍ ജോഷിയെയും വിജിലന്‍സ് ചോദ്യം ചെയ്തു. അന്വേഷണം ജോഷിയിലേക്കും വ്യാപിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്. ജോഷിയെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്.
ബാബുവിന്റെയും ഭാര്യയുടെയും ലോക്കര്‍ പരിശോധിച്ച വിജിലന്‍സ് അന്വേഷണത്തിന് തൊട്ട് മുമ്പ് ബാബുവിന്റെ ഭാര്യ ഗീതയുടെ ലോക്കറുകള്‍ കാലിയാക്കിതായി കണ്ടെത്തിയിരുന്നു. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഗീത ലോക്കറുകള്‍ പരിശോധിച്ചതിന്റെയും രേഖകള്‍ മാറ്റിയതിന്റെയും ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗീതയെ ചോദ്യം ചെയ്തത്.

മൂന്ന് മണിക്കൂറുകളോളം വിജിലന്‍സ് സംഘം ഗീതയെ ചോദ്യം ചെയ്തു. ബാബുവിന്റെ സഹോദരനെതിരെയും വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. ബാബുവിന് വേണ്ടി പണം പിരിച്ചതായും അഴമതിക്ക് കൂട്ട് നിന്നതായുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോഷിയെ ചോദ്യം ചെയ്തത്. ജോഷിയുടെ പേരിലും ബാബു സ്വത്തുവകകള്‍ സമ്പാദിച്ചതായി വിജിലന്‍സിന് സംശയമുണ്ട്.
Read Also: രണ്ട് ഭ്രമണപഥങ്ങള്‍, എട്ട് ഉപഗ്രങ്ങള്‍, ചരിത്ര ദൗത്യവുമായി പിഎസ്എല്‍വി സി 35 കുതിച്ചു...
ബാബുവിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിജിലന്‍സ് രണ്ടാംഘട്ട അന്വേഷണത്തിലാണ്. നേരത്തെ ചോദ്യം ചെയ്തവരെ വീണ്ടും വിളിച്ചുവരുത്തി വിജിലന്‍സ് ചോദ്യം ചെയ്യുകയാണ്. ഇതിന്റെ ഭാഗമായി കെ ബാബുവിന്റെ പിഎ ആയിരുന്ന നന്ദകുമാറിനെ രണ്ടാം വട്ടവും ചോദ്യം ചെയ്തിരുന്നു.
ഇതിനിടെ കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിലായി കെ ബാബു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച കണക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.
Read Also: ആദ്യം ചിരി പിന്നെ മോഷണം; എല്ലാം കണ്ടൊരാളുണ്ട്, കല്യാണപാര്‍ട്ടിക്കിടെ മാല മോഷ്ടിച്ചയാള്‍ പിടിയിലാകും
കെ ബാബു സമര്‍പ്പിച്ച കണക്കും വിജിലന്‍സിനെ പരിശോധനയിലെ സ്വത്തുവിവരങ്ങളും തമ്മിലുളള പൊരുത്തക്കേടും എംഎല്‍എ ആയിരിക്കെ ബാബുവിന്റെ സ്വത്തുക്കളിലുണ്ടായ വര്‍ധനയുമാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ഇവയെക്കുറിച്ചെല്ലാം ബാബുവിന്റെ ഭാര്യക്കും സഹോദരനും അറിയാമെന്നാണ് വിജിലന്‍സ് കരുതുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications