കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ഭ്രമണപഥങ്ങള്‍, എട്ട് ഉപഗ്രങ്ങള്‍, ചരിത്ര ദൗത്യവുമായി പിഎസ്എല്‍വി സി 35 കുതിച്ചു...

  • By Vishnu
Google Oneindia Malayalam News

ചെന്നൈ: ചരിത്രപരമായ വലിയൊരു മുന്നേറ്റത്തിന്‌ സാക്ഷ്യം വഹിക്കൊനൊരുങ്ങുകയാണ് ഇന്ത്യന്‍ ശാസ്ത്ര ലോകം. ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ പുതിയ കുതിപ്പിന് സഹായിക്കുന്ന വലിയൊരു ദൗത്യവുമായി ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വി സി 35 പറന്നുയര്‍ന്നു. ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയില്‍ക്കിനന്നാണ് പിഎസ്എല്‍വി സി 35 വിക്ഷേപിച്ചത്.

രണ്ട് ഭ്രമണപഥങ്ങളില്‍ രണ്ട് ഉപഗ്രങ്ങള്‍ വിക്ഷേപിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ പ്രതീക്ഷകളെ വാനോളമുയര്‍ത്തി പറന്നുയര്‍ന്നിരിക്കുന്നത്. പിഎസ്എല്‍വിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ദൗത്യവുമായാണ് റോക്കറ്റ് കുതിക്കുന്നത്. 2 മണിക്കൂര്‍ 15 മിനിറ്റ് ആണ് ദൈര്‍ഘ്യം.

സ്‌കാറ്റ് സാറ്റ് 1

സ്‌കാറ്റ് സാറ്റ് 1

കാലാവസ്ഥ നിരീക്ഷണത്തിനായുള്ള സ്‌കാറ്റ് സാറ്റ് 1 ഉള്‍പ്പടെ എട്ട് ഉപകരണങ്ങളുമായാണ് റോക്കറ്റ് പറന്നിരിക്കുന്നത്. സ്‌കാറ്റ് സാറ്റ് 1 സമുദ്രപഠനത്തിലെ പുതിയ മാറ്റങ്ങള്‍ക്ക് സഹായിക്കുന്ന ഉപകരണം കൂടിയാണ്.

ഒരേ ദൗത്യം

ഒരേ ദൗത്യം

ഒരേ ദൗത്യത്തില്‍ രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ഐഎസ്ആര്‍ഒ ശ്രമിക്കുന്നതും ഇതാദ്യമായാണ്. അല്‍ജീരിയ (മൂന്ന്), യുഎസ് (ഒന്ന്), കാനഡ (ഒന്ന്) എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഐഐടി ബോംബെയുടെ പ്രഥം, ബെംഗളൂരുവിലെ സ്വകാര്യ സര്‍വകലാശാലയായ പിഇഎസിന്റെ പിസാറ്റ് എന്നീ ഉപഗ്രഹങ്ങളും ഈ ദൗത്യത്തില്‍ പിഎസ്എല്‍വി സി 35 വഹിക്കുന്നുണ്ട്.

ലക്ഷ്യത്തിലെത്താന്‍ അല്‍പ്പസമയം

ലക്ഷ്യത്തിലെത്താന്‍ അല്‍പ്പസമയം

വിക്ഷേപിച്ചു 17 മിനിറ്റും 32 സെക്കന്റും പിന്നിടുമ്പോള്‍ സ്‌കാറ്റ്‌സാറ്റ് ഒന്നിനെ 730 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കും. ആകെ ദൗര്‍ഘ്യം രണ്ട് മണിക്കൂറും 15 മിനിറ്റുമാണ്.

ശ്രീഹരിക്കോട്ട

ശ്രീഹരിക്കോട്ട

ശാസ്ത്രലോകമൊന്നാകെ ശ്രീഹരിക്കോട്ടയിലേക്കുറ്റ് നോക്കുകയാണ്. ആദ്യം സ്‌കാറ്റ് സാറ്റ് ഒന്നിനെ ഭ്രമണപഥത്തിലെത്തിക്കും.
പിന്നീട്, പിഎസ്എല്‍വി രണ്ടുതവണ പ്രവര്‍ത്തനം നിര്‍ത്തുകയും വീണ്ടും ജ്വലിപ്പിക്കുകയും ചെയ്യും. പ്രവര്‍ത്തനം നിര്‍ത്തിയശേഷം എന്‍ജിന്‍ വീണ്ടും ജ്വലിപ്പിക്കുകയെന്നത് സങ്കീര്‍ണമായ പ്രക്രിയയാണ്.

ദൗത്യം അവസാനിക്കും

ദൗത്യം അവസാനിക്കും

മറ്റ് ഏഴ് ഉപഗ്രഹങ്ങളെയും 689 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്നതോടെ ദൗത്യം പൂര്‍ത്തിയാകും. ഇനി മണിക്കൂറുകള്‍ മാത്രം.

250 വിദ്യാര്‍ത്ഥികള്‍

250 വിദ്യാര്‍ത്ഥികള്‍

ശ്രീഹരിക്കോട്ടയില്‍ നിന്നുയര്‍ന്ന പിഎസ്എല്‍വി സി 35നൊപ്പം വാനോളം പ്രതീക്ഷളുമായി ഒരു സംഘം നില്‍പ്പുണ്ട്. ബെംഗളൂരുവിലെ പെസ് യൂണിവേഴ്‌സിറ്റിയിലെ 250 വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങെക്കൂടി വഹിച്ചാണ് റോക്കറ്റ് പറന്നുയര്‍ന്നത്. ഉപഗ്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണിവര്‍.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
PSLV C 35 to inject eight satellites in different orbits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X