കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബുവിന് എതിരായ വിജിലന്‍സ് നടപടി പകപോക്കല്‍, നിയമവശങ്ങള്‍ പറഞ്ഞുകൊടുത്ത് ചെന്നിത്തല

  • By Rohini
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍മന്ത്രി കെ ബാബുവിന് എതിരായ വിജിവന്‍സ് നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ അറിവില്ലാതെ ഇത്തരം നടപടികള്‍ ഒന്നും ഉണ്ടാകില്ല എന്ന് ചെന്നിത്തല പറയുന്നു.

ബാബു പെട്ടു; പിടിച്ചെടുത്തത് 8 ലക്ഷം രൂപയും രേഖകളും, റെയ്ഡ് പകപോക്കലോ?ബാബു പെട്ടു; പിടിച്ചെടുത്തത് 8 ലക്ഷം രൂപയും രേഖകളും, റെയ്ഡ് പകപോക്കലോ?

ഇക്കാര്യത്തില്‍ ബാബുവിന് നിയമനടിപടികള്‍ തേടാം എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുകൊടുക്കുന്നു. സര്‍ക്കാറുകള്‍ മാറിവരുന്നതനുസരിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നത് കേരളത്തിന് നല്ലതല്ല എന്നും ചെന്നിത്തല പറഞ്ഞു.

ramesh-chennithala

കെ ബാബുവിന്റെ വീട്ടിലും ബിനാമികളുടെ വീട്ടിലും നടന്ന റെയ്ഡില്‍ 8 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ഒന്നര ലക്ഷം രൂപ പിടിച്ചെടുത്തത് ബാബുവിന്റെ തൃപ്പൂണിത്തുറയുള്ള വീട്ടില്‍ നിന്നാണ്. ബിനാമിയായ ബേക്കറി ഉടമുയുടെ വീട്ടില്‍ നിന്ന് ആറ് ലക്ഷം രൂപയും പിടിച്ചെടുത്തു. തേനിയില്‍ അനധികൃതമായി വാങ്ങിയ സ്ഥലത്തിന്റെ നാല് രേഖകള്‍ വിജിലന്‍സിന് ലഭിച്ചെന്നാണ് സൂചന.

വിജിലന്‍സ് റെയ്ഡ് പകപോക്കലാണെന്നാണ് ബാബുവും പ്രതികരിച്ചത്. എനിക്ക് തേനിയില്‍ സ്ഥലമില്ല. ബിനാമികളുമില്ല. ബിനാമികള്‍ എന്ന് അവര്‍ പറയുന്നവരൊക്കെ കുറെ കാലങ്ങളായി ഇവിടെ ബിസിനസ് നടത്തുന്നവരാണെന്നും കെ ബാബു പറഞ്ഞു.

English summary
Opposition leader Ramesh Chennithala said Saturday that the vigilance action against former excise minister K Babu was nothing but an act of political revenge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X