കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി ഇല്ലാത്തപ്പോള്‍ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് റെയ്ഡ്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ബാര്‍ കോഴ കേസ് അന്വേഷിയ്ക്കുന്ന വിജിലന്‍സ് സംഘമാണ് മാണിയുടെ ഔദ്യോഗിക വസതിയില്‍ റെയ്ഡ് നടത്തിയത്. കേസില്‍ മഹസര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടാണ് മാണിയുടെ വീട്ടില്‍ വിജയിലന്‍സ് പരിശോധന നടത്തിയത്.

തിങ്കളാഴ്ച രാവിവെ 11.30 ഓടെ എത്തിയ സംഘം അര മണിയ്ക്കൂറിന് ശേഷം മടങ്ങുകയായിരുന്നു. പ്രശാന്തി എന്ന വീട്ടിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയുടെ സമയത്ത് മന്ത്രി വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

KM Mani

മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയിരുന്നു എന്ന് ബാര്‍ ഉടമ ബിജു രമേശിന്റേയും ഡ്രൈവര്‍ അമ്പിളിയുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്. ബിജു രമേശിന്റെ വാഹനം മാണിയുടെ വീട്ടില്‍ എത്തിയെന്ന മൊഴിയുടെ വിശ്വാസ്യത ഉറപ്പുവരുത്താനുള്ള തെളിവുകളാണ് വിജിലന്‍സ് ശേഖരിച്ചത്.

അടച്ച ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ എം മാണിയ്ക്ക് ബാര്‍ ഉടമകള്‍ പണം നല്‍കിയെന്ന ആരോപണമാണ് വിജിലന്‍സ് അന്വേഷിയ്ക്കുന്നത്.മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യ മൊഴിയില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനും പണം നല്‍കിയെന്ന് ബിജു രമേശ് പറഞ്ഞിരുന്നു. ഇതേക്കുറിച്ചും അന്വേഷണം നടത്താമെന്ന നിയമോപദേശം ലഭിച്ചിരുന്നു.

English summary
Vigilance raid held at KM Mani's official residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X