Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് വിജയ് ബാബുവിന്റെ തന്ത്രം, മടക്ക ടിക്കറ്റ് റദ്ദാക്കി? മടങ്ങിവരവില്‍ സര്‍വത്ര അവ്യക്തത

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഇന്ന് കേരളത്തില്‍ എത്തുമോ എന്ന കാര്യത്തില്‍ അവ്യക്തത. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ വിജയ് ബാബു ഒളിവില്‍ തുടരുമോ എന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് സംശയമുണ്ട്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കൊപ്പം പ്രതിഭാഗം ഹാജരാക്കിയ വിമാന ടിക്കറ്റ് പ്രകാരം വിജയ് ബാബു ഇന്നാണ് നാട്ടില്‍ മടങ്ങിയെത്തേണ്ടത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വേണ്ടിയുള്ള തന്ത്രമാണ് വിമാന ടിക്കറ്റ് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം.

പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ടതിന് പുറമേ വിജയ് ബാബുവിനെതിരെ മജിസ്‌ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ അറസ്റ്റ് വാറന്റ് നിലവിലുള്ളതിനാല്‍ വിജയ് ബാബു ഇന്ന് എത്തുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അറസ്റ്റ് വാറന്റ് നിലവിലുള്ളതിനാല്‍ വിജയ് ബാബുവിനെ വിമാനത്താവളത്തില്‍ വെച്ചു തന്നെ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ നിയമ തടസമൊന്നമില്ല. ഈ സാഹചര്യത്തില്‍ അറസ്റ്റിന് വഴങ്ങാന്‍ തയാറല്ല എങ്കില്‍ വിജയ് ബാബു ഇന്ന് നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കാനുള്ള സാധ്യത അന്വേഷണ സംഘം കാണുന്നുണ്ട്.

1

വിജയ് ബാബു കീഴടങ്ങുമെന്ന തരത്തിലുള്ള ഒരു അറിയിപ്പും ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ഹൈക്കോടതിയില്‍ വിമാന ടിക്കറ്റിന്റെ പകര്‍പ്പ് എത്തിച്ച ദിവസം തന്നെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചിരുന്നു. നിയമത്തിന്റെ മുന്നില്‍ നിന്ന് നടന്‍ ഒളിച്ചോടുകയാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കേസില്‍ വിജയ് ബാബുവിനെതിരേ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. വിജയ് ബാബുവിന് സഹായം എത്തിച്ചതായി സംശയിക്കുന്ന മറ്റു ചിലരെയും പൊലീസ് അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

2

അതേസമയം ഒളിവില്‍ കഴിയവേ വിജയ് ബാബുവിന് രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ സുഹൃത്തായ ഒരു നടന്‍ കൊച്ചിയില്‍ നിന്ന് എത്തിച്ചു നല്‍കിയതായും സുഹൃത്തായ ഒരു നടിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഏപ്രില്‍ 22 നാണ് യുവനടി വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയ് ബാബുവിനെതിരെ കേസെടുക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെ ഏപ്രില്‍ 24 ന് വിജയ് ബാബു രാജ്യം വിടുകയായിരുന്നു.

3

ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരു വഴി ദുബായിലേക്കുമായിരുന്നു വിജയ് ബാബു രക്ഷപ്പെട്ടത്. മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ഹോട്ടലുകളിലെ സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വിജയ് ബാബു നിഷേധിച്ചിട്ടുണ്ട്. ഇതിനിടെ വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

4

പരാതിക്കാരിയായ നടിയുമായി താന്‍ സൗഹൃദത്തിലായിരുന്നു എന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നുമാണ് വിജയ് ബാബു കോടതിയില്‍ അറിയിച്ചിട്ടുള്ളത്. ഇക്കാര്യം കോടതിയില്‍ സമര്‍പ്പിച്ച ഉപഹര്‍ജിയിലാണ് വിജയ് ബാബു വ്യക്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം നടിയുമായുളള വാട്‌സാപ് ചാറ്റുകളുടെ പകര്‍പ്പുകളും മറ്റും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിക്ക് താന്‍ പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നാണ് വിജയ് ബാബു പറയുന്നത്. ഇതിന്റെ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. തന്റെ സിനിമയിലേക്ക് മറ്റൊരു നടിയെ നിശ്ചയിച്ചതാണ് പരാതിക്കാരിയെ പ്രകോപിപ്പിച്ചതെന്നും ഈ നടിയെ പരാതിക്കാരി ഭീഷണിപ്പെടുത്തിയിരുന്നു എന്നും വിജയ് ബാബു ആരോപിക്കുന്നു.

ഞങ്ങളുടെ ഭാവിവെച്ച് പന്താടരുത്; ജന്തര്‍ മന്ദറില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം, ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+