• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പുരസ്‌കാരം ലഭിച്ചാല്‍ വാങ്ങാന്‍ വരുന്നത് വിജയ് ബാബു ആണ്, അത് ഒഴിവാക്കാന്‍ വഴിയുണ്ട്': ഹരീഷ് പേരടി

Google Oneindia Malayalam News

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടി നല്‍കിയ പീഡന പരാതിയില്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് പൊലീസിന്റെ നീക്കം. ബലാത്സംഗ കേസിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിജയ് ബാബു ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.

1

യുവതിയുടെ പേര് വെളിപ്പെടുത്തി പങ്കുവച്ച വീഡിയോ വൈറലായതിന് പിന്നാലെ വിജയ് ബാബുവിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. വിജയ് ബാബു നിര്‍മ്മിച്ച ഹോം എന്ന സിനിമയുമായി ബന്ധപ്പെടുത്തിയാണ് ഹരീഷ് പേരടി പ്രതികരിച്ചത്.

2

സിനിമക്ക് 2021-ലെ നല്ല സിനിമക്കുള്ള അവാര്‍ഡ് കൊടുത്താല്‍ അത് മുഖ്യമന്ത്രിയുടെ കൈയ്യില്‍ നിന്ന് വാങ്ങാന്‍ വരുക അതിന്റെ നിര്‍മ്മാതാവായ ലൈഗിക പീഡനത്തില്‍ ആരോപണ വിധേയനായ വിജയ് ബാബുവായിരിക്കുമെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. അങ്ങനെ ചെയ്താല്‍ ആദര്‍ശ രാഷ്ട്രിയത്തെ കളങ്ക പെടുത്താന്‍ സാധ്യതയുണ്ട് എന്ന് ജൂറി അടിമകള്‍ കണ്ടെത്തിയാല്‍, ഒരു സമവായമെന്ന നിലയില്‍ ഇന്ദ്രന്‍സേട്ടനെ നല്ല നടനാക്കി ഈ പ്രശ്‌നം പരിഹരിച്ചാല്‍ ആര്‍ക്കും പരാതിയുണ്ടാവില്ലെന്ന് ഹരീഷ് പേരടി കുറിപ്പില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം..

3

ഹോം..നല്ല സിനിമയാണ്..പക്ഷെ ആ നല്ല സിനിമക്ക് 2021-ലെ നല്ല സിനിമക്കുള്ള അവാര്‍ഡ് കൊടുത്താല്‍ അത് മുഖ്യമന്ത്രിയുടെ കൈയ്യില്‍ നിന്ന് വാങ്ങാന്‍ വരുക അതിന്റെ നിര്‍മ്മാതാവായ ലൈഗിക പീഡനത്തില്‍ ആരോപണ വിധേയനായ വിജയ് ബാബുവാണ്..അത് ആദര്‍ശ രാഷ്ട്രിയത്തെ കളങ്ക പെടുത്താന്‍ സാധ്യതയുണ്ട് എന്ന് ജൂറി അടിമകള്‍ കണ്ടെത്തിയാലും..ചിലപ്പോള്‍ അങ്ങിനെയൊന്നും നോക്കിയാല്‍ ഇവിടെ ജീവിക്കാന്‍ പറ്റില്ലാ എന്ന് നമ്മളെ സ്വന്തം ശശിയേട്ടന്‍ പറഞ്ഞാല്‍ തിരുവായക്ക് എതിര്‍വായ് ഉണ്ടാവാന്‍ സാധ്യതയില്ലാതില്ല...

4

ഇനി ഒരു സമവായമാണ് ലക്ഷ്യമെങ്കില്‍ ഇന്ദ്രസേട്ടനെ നല്ല നടനാക്കി ഈ പ്രശ്‌നം പരിഹരിച്ചാല്‍ ആര്‍ക്കും പരാതിയുണ്ടാവില്ല...മൂപ്പരാണെങ്കില്‍ അവാര്‍ഡ് കമ്മറ്റിയെ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് ചലച്ചിത്ര അക്കാദമിയിലെ സ്ഥാനം ഒഴിയാനുള്ള വിശാല മനസ്‌ക്കതയും കാണിച്ചിട്ടുണ്ട്...

5

എളിമയുടെ രാജകുമാരന്‍..ഉമ്മ..സത്യത്തില്‍ വിജയ് ബാബു ആ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ ( എനിക്കറിയില്ലാ )അത് ആ പെണ്‍കുട്ടിയെ മാത്രമല്ല സത്യസന്ധമായി അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനിരുന്ന ഒരു ജൂറിയെ കൂടിയാണ് ബലാല്‍സംഘം ചെയ്തത്..ഇനി ഈ ജൂറി അംഗങ്ങളൊക്കെ എങ്ങിനെ അവരവരുടെ വീട്ടില്‍ പോകും...പാവം ബുദ്ധിജീവികള്‍...ഇര ആരാണെങ്കിലും അവര്‍ക്ക് നീതി ലഭിക്കട്ടെ- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

6

അതേസമയം, കേസെടുത്ത പശ്ചാത്തലത്തില്‍ ഒളിവില്‍ പോയ വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിനായുള്ള നീക്കം നടത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇവര്‍ക്ക് വൈദ്യ പരിശോധനയും പൊലീസ് നടത്തിയിരുന്നു. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

'ഗുരുക്കന്മാരായ ദിലീപിന് ദക്ഷിണ വച്ചാണ് വിജയ് ബാബു വീഡിയോ ചെയ്തത്': തുറന്നടിച്ച് സംവിധായിക'ഗുരുക്കന്മാരായ ദിലീപിന് ദക്ഷിണ വച്ചാണ് വിജയ് ബാബു വീഡിയോ ചെയ്തത്': തുറന്നടിച്ച് സംവിധായിക

cmsvideo
  അറസ്റ്റ് ഭയന്ന് ഒളിവില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു | Oneindia Malayalam
  English summary
  Vijay Babu Actress Case: Hareesh Peradi criticizes Vijay Babu over sexual harassment case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion