വിജയ് ബാബുവിന്റെ ലൈവിന് വെല്ലുവിളിയുടെ സ്വരമായിരുന്നു: നടിക്ക് പറയാനുള്ളത് കേള്‍ക്കണം: മാലാ പാർവതി
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നടനും നിർമ്മാതാവുമായ വിജയ് ബോബുവിന് മുന്‍കൂർ ജാമ്യം അനുവദിച്ച കോടതി നടപടിയില്‍ അതൃപ്തിയുമായി നടി മാല പാർവ്വതി. വിജയ് ബാബുവിനെ മുന്‍കൂർ ജാമ്യം നല്‍കിയതിലൂടെ കോടതിയിലുള്ള വിശ്വാസം നഷ്ടമാവുകയാണെന്നാണ് മാല പാർവ്വതി അഭിപ്രായപ്പെട്ടത്.
ഒരു പെൺകുട്ടിക്ക് അവർക്ക് ഇഷടമുളള മേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യാനുളള അവകാശത്തെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നതെന്നും മാലാ പാർവ്വതി വ്യക്തമാക്കി. പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നതിന് പിന്നാലെ റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു മാലാ പാർവ്വതി.

പരാതിക്കാരിയായ പെണ്‍കുട്ടിക്ക് നിയമം നല്‍കുന്ന ഒരു പരിരക്ഷയുണ്ട്. അതിനെ വെല്ലുവിളിച്ച ഒരാള്‍ക്ക് വീണ്ടും നല്‍കുന്ന വിധിയായിട്ടാണ് ഇന്നത്തെ നടപടി പൊതു സമൂഹത്തിന് അനുഭവപ്പെടുന്നത്. പത്ത് വർഷം മുമ്പ് നമ്മുടെ സമൂഹത്തിന്റെ അവസ്ഥയെന്തായിരുന്നോ അതേ അവസ്ഥയിലേക്ക് നമ്മുടെ സമൂഹം വീണ്ടും പോയിക്കൊണ്ടിരിക്കുകയാണെന്നും മാലാ പാർവ്വതി റിപ്പോർട്ടർ ചാനലിനോട് വ്യക്തമാക്കി.
ക്യൂട്ട്.. ഗ്ലാമറസ്: സാരിയില്‍ ഒരേ പൊളി പൊളിച്ച് അനശ്വര രാജേഷ്; ചിത്രങ്ങള്‍ വൈറല്‍

വിജയ് ബാബുവിന്റെ കയ്യിലുള്ള തെളിവുകള്‍ വെച്ച് അദ്ദേഹത്തിന് മുന്‍കൂർ ജാമ്യം ലഭിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ കയ്യിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ അന്വേഷണം നടന്നാല്‍ മാത്രമേ സമൂഹത്തിന് ശരിയായ ഒരു സന്ദേശം ലഭിക്കുകയുള്ളു എന്നാണ്‍ ഞാന്‍ മനസ്സിലാക്കുന്നത്. രണ്ട് പേര് തമ്മിൽ പ്രണയത്തിലാവുന്നതോ, ലെെംഗിക ബന്ധത്തിൽ ഏർപ്പെട്ടോ അത്തരം വാദങ്ങളിൽ അന്വേഷണം നടക്കട്ടെ

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുന്നു എന്ന് പറയുന്നത് നാളെ ഒരു പ്രവണതായി മാറും. ഒരു പെണ്‍കുട്ടിക്ക് അവർക്ക് ഇഷ്ടമുള്ള മേഖലയില്‍ സുക്ഷിതമായി പണിയെടുക്കാനുള്ള അവകാശത്തെക്കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് മാധ്യമങ്ങളടക്കം നടത്തുന്നത്. യുവതി മുന്നോട്ട് വെച്ച പരാതിയിലെ ശരിയോ തെറ്റോ കോടതി പറയട്ടെ. പക്ഷ അതുവരെ ആ പെണ്‍കുട്ടിക്ക് നിയമം നല്‍കുന്ന പരിരക്ഷ ലഭിക്കണം.

ആരോപണ വിധേയനായ വിജയ് ബാബുവിന്റെ വാദങ്ങള്‍ മാത്രം വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാന്‍ സാധിക്കില്ല. പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ വാദങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവരും ഇവിടെയുണ്ട്. ഈ കേസില്‍ എവിടെയാണ് വിചാര നടന്നത്. പരാതിക്ക് പിന്നാലെ വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവിന് വെല്ലുവിളിയുടെ സ്വഭാവമായിരുന്നുവെന്നും മാലാ പാർവതി ചൂണ്ടിക്കാട്ടുന്നു.

സർക്കാറിലും പോലീസിലും കോടതിയിലുമെല്ലാം നമുക്ക് വിശ്വാസമുണ്ടല്ലോ. പക്ഷെ ആ വിശ്വാസമെല്ലാം അവിശ്വാസമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. ചില കാര്യങ്ങളിൽ സ്വാധീനമുണ്ടെന്ന് തന്നെ വേണം പറയാൻ. ഈ വിഷയത്തിൽ നിസംഗതയാണ് ഉള്ളതെന്നും മലാ പാർവതി റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

അതേസമയം, കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തിങ്കള്‍ മുതല്‍ ഏഴ് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. അതിജീവിതയെയോ കുടുംബത്തേയോ അപമാനിക്കാന്‍ ശ്രമിക്കരുത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളാണ് ഹൈക്കോടതി പ്രതിക്ക് മുന്നില്‍ വെച്ചത്. രാവിലെ ആറ് മുതല്‍ ഒന്‍പത് മണി വരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാം. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം എന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഹൈക്കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications