സിനിമമേഖലയില്‍ നിന്ന് വിജയ് ബാബുവിന് മുട്ടന്‍പണി; 50 കോടിയുടെ കരാര്‍ നഷ്ടമായി, 'അമ്മ' ഏറ്റെടുത്തേക്കും
കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിന് തിരിച്ചടി . പ്രമുഖ ഒ ടി ടി കമ്പനി വിജയ് ബാബുവിന്റെ കമ്പനിയുമായുള്ള കോടിക്കണക്കിന് രൂപയുടെ കരാര്‍ റദ്ദാക്കിയിരിക്കുകയാണ് . ഒരു വെബ്‌സീരസുമായി ബന്ധപ്പെട്ട 50 കോടിയുടെ കരാറാണ് ഇപ്പോള്‍ റദ്ദാക്കിയതെന്നാണ് വിവരം . പീഡനക്കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് ഒ ടി ടി കമ്പനിയുടെ പിന്മാറ്റം . വിശദാംശങ്ങളിലേക്ക്. . .

പ്രമുഖ കമ്പനി വെബ്‌സീരിസുമായുള്ള കരാര്‍ റദ്ദാക്കിയതോടെ ഈ കരാര്‍ താരസംഘടനയായ അമ്മ ഏറ്റെടുത്തേക്കുമെന്നാണ് വിവരം. മറ്റ് ഒ ടി ടി കമ്പനികളും വിജയ് ബാബുവിനെതിരായ കേസിന്റെ വിശദാംശങ്ങള്‍ കൊച്ചി സിറ്റി പൊലീസിനോട് അന്വേഷിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, വിജയ് ബാബു ദുബായില്‍ നിന്നും ജോര്‍ജിയയിലേക്ക് കടന്നെന്ന് കഴിഞ്ഞ ദിവസം കേരള പൊലീസ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരശേഖരണത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്. ഇതിന് വേണ്ടി അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം കേരള പൊലീസ് തേടിയിട്ടുണ്ട്.

ജോര്‍ജിയയില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്ത സാഹചര്യത്തിലാണ് അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയത്. വിദേശകാര്യ വകുപ്പ് വഴിയാണ് കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടത്. കുറ്റവാളികളെ ഇന്ത്യയുമായി കൈമാറാന്‍ കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ. അതേസമയം, വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദായതോടെ ഇഷ്യു ചെയ്ത വിസകള്‍ എല്ലാം റദ്ദാവുമെന്നാണ് വിവരം.

ഈ സാഹചര്യത്തില്‍ വിജയ് ബാബുവിന് കീഴടങ്ങേണ്ടി വരുമെന്നാണ് സിറ്റി പൊലീസ് പ്രതീക്ഷിക്കുന്നത്. 24നുള്ളില്‍ കീഴടങ്ങിയില്ലെങ്കില്‍ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. വിജയ് ബാബുവിന് ജോര്‍ജിയയിലേക്ക് കടക്കാന്‍ അധാലോക സംഘങ്ങളുടെ സഹായം കിട്ടിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ജോര്‍ജിയയിലേക്ക് കടക്കാന്‍ ഇവരുടെ സഹായം വിജയ് ബാബുവിന് ലഭിച്ചുണ്ടാകാമെന്നും പറയപ്പെടുന്നു.ദുബായിലെ സിനിമ വ്യവസായങ്ങളെ നിയന്ത്രിക്കുന്ന സംഘങ്ങളുടെ സഹായമാകാം ലഭിച്ചതെന്നും കരുതുന്നു. പാസ്പോര്‍ട്ട് റദ്ദാക്കിയ ശേഷമാണ് വിജയ് ബാബു കടന്നതെങ്കില്‍ റോഡുമാര്‍ഗമാവാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് പൊലീസ്.












Click it and Unblock the Notifications