• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തയ്യാറായി വന്ന കുട്ടിയായിരിക്കുമല്ലോ, അല്ലാതെ ഹോട്ടലിലേക്ക് പോകില്ലല്ലോ? നടിയെ ആക്ഷേപിച്ച് ലിബര്‍ട്ടി ബഷീര്‍

Google Oneindia Malayalam News

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ കേസില്‍ പരാതിക്കാരിയെ ആക്ഷേപിച്ച് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ് ബാബു ഒളിവില്‍ കഴിയുന്നതില്‍ തെറ്റില്ലെന്നും ഏതൊരാളും ചെയ്യുന്നതാണ് അതെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വിജയ് ബാബുവിനോടൊപ്പം പോകുന്ന സമയത്ത് പെണ്‍കുട്ടി ആലോചിക്കേണ്ടതില്ലേ എന്നും പെണ്‍കുട്ടികളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലിബര്‍ട്ടി ബഷീര്‍ പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്...

വിജയ് ബാബു ചെയ്ത രണ്ട് തെറ്റുകള്‍ ഒന്ന് ആ ഇരയുടെ പേര് വെളിപ്പെടുത്തി എന്നതാണ്. രണ്ടാമത്തേത് ഫേസ്ബുക്കില്‍ ഭീഷണിപ്പെടുത്തി പോസ്റ്റിട്ടത്. ഈ രണ്ട് തെറ്റല്ലാതെ വിജയ് ബാബു ചെയ്തിട്ടില്ല. മറ്റേ കേസില്‍ ഇരയ്ക്ക് വേണ്ടി വാദിക്കുന്ന കക്ഷി എന്ന നിലയ്ക്ക് ഞാന്‍ വിജയ് ബാബുവിനെ സപ്പോര്‍ട്ട് ചെയ്യുന്നത് ശരിയല്ല. എങ്കില്‍ കൂടി അതിന്റെ സത്യാവസ്ഥ അറിയുന്ന സ്ഥിതിയ്ക്ക് ഒരിക്കലും എനിക്ക് വിജയ് ബാബു തെറ്റ് ചെയ്തുവെന്ന് പറയാനാകില്ല. അങ്ങനെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ പിന്നെ ലോകത്ത് ഒരു പുരുഷന്‍മാര്‍ക്കും ജീവിക്കാന്‍ പറ്റില്ല.

പൊലീസിനെ കബളിപ്പിച്ച് വിജയ് ബാബു ജോര്‍ജിയയില്‍? വിസ റദ്ദാക്കാന്‍ പൊലീസ്പൊലീസിനെ കബളിപ്പിച്ച് വിജയ് ബാബു ജോര്‍ജിയയില്‍? വിസ റദ്ദാക്കാന്‍ പൊലീസ്

1

ദിലീപ് പ്രതിയായ കേസ്: നെയ്യാറ്റിന്‍കര ബിഷപ്പില്‍ നിന്ന് മൊഴിയെടുത്ത് അന്വേഷണ സംഘം
സിനിമയില്‍ പല നടിമാരും ഒരു പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കും. കാര്യസാധത്തിന് വേണ്ടി അവരെ സമീപിക്കുക പിന്നെ കാല് മാറുക, പിന്നെ കേസ് കൊടുക്കുക ഇതൊന്നും ഒരിക്കലും ന്യായീകരിക്കാന്‍ പറ്റില്ല. ബലാത്സംഗത്തിന്റെ നിര്‍വചനം നമ്മളെല്ലാവരും പഠിക്കേണ്ടതാണ്. ഈ പറഞ്ഞ കുട്ടിക്ക് എനിക്ക് തോന്നുന്നു അത്യാവശ്യം വിദ്യാഭ്യാസം ഉണ്ട്. സ്വന്തമായിട്ട് നല്ല ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വിജയ് ബാബുവിനോടൊപ്പം പോകുന്ന സമയത്ത് കുട്ടി ആലോചിക്കേണ്ടതില്ലേ. ഇപ്പോള്‍ നമ്മളൊരു കുറ്റം ചെയ്ത് കേസില്‍ പെട്ട് കഴിഞ്ഞാല്‍ നമ്മള്‍ എവിടേയും പോയിട്ട് രക്ഷപ്പെടണം എന്നുണ്ടാകും. കാരണം ഇങ്ങനത്തെ കേസില്‍ പോയിട്ട് ഒരിക്കലും നാറാന്‍ നില്‍ക്കില്ല. ദിലീപിനേക്കാളും മോശപ്പെട്ട കേസാണ് ഇത്.

ദിലീപ് പ്രതിയായ കേസ്: നെയ്യാറ്റിന്‍കര ബിഷപ്പില്‍ നിന്ന് മൊഴിയെടുത്ത് അന്വേഷണ സംഘംദിലീപ് പ്രതിയായ കേസ്: നെയ്യാറ്റിന്‍കര ബിഷപ്പില്‍ നിന്ന് മൊഴിയെടുത്ത് അന്വേഷണ സംഘം

2

ദിലീപ് ഒരു ക്വട്ടേഷന്‍ കൊടുത്ത കേസാണ്. അതും ഇതും താരതമ്യം ചെയ്യാന്‍ പറ്റില്ല. ചെയ്യാത്ത കുറ്റത്തില്‍ ചാടിക്കഴിഞ്ഞാല്‍ രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗവും നോക്കും. ഞാനാണെങ്കിലും കേസില്‍ ജാമ്യം കിട്ടുന്നത് വരെ മാറിനില്‍ക്കും. സമൂഹത്തില്‍ പപേര് വന്നാല്‍ നമ്മള്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടാതിരിക്കാന്‍ നോക്കും. ലോകത്ത് ഒരു വ്യക്തിയും ഒരു കേസില്‍ പെട്ട് കഴിഞ്ഞാല്‍ കീഴടങ്ങിയ ചരിത്രമില്ല. ഒന്നുകില്‍ പിടിക്കപ്പെടും, അല്ലെങ്കില്‍ പുറത്ത് പോയി രക്ഷപ്പെടാന്‍ നോക്കും. അവസാനം സുപ്രീംകോടതിയില്‍ അവസാനത്തെ വിധി വരുന്നത് വരെ കാത്തുകിടക്കും.

ബി​ഗ് ബോസിന്റെ ചോദ്യം..ഇച്ചിരി നേരം മിണ്ടാതെ, ആശയക്കുഴപ്പത്തിൽ അഖിൽ;ഒടുവില്‍ പുതിയ ക്യാപ്റ്റനുംബി​ഗ് ബോസിന്റെ ചോദ്യം..ഇച്ചിരി നേരം മിണ്ടാതെ, ആശയക്കുഴപ്പത്തിൽ അഖിൽ;ഒടുവില്‍ പുതിയ ക്യാപ്റ്റനും

3

പുറത്ത് കടന്നാല്‍ മറ്റ് രാജ്യങ്ങളിലെ പൊലീസിന് അത്ര പെട്ടെന്നൊന്നും ഒരാളെ പിടിക്കാനാകില്ല. പ്രത്യേകിച്ച് വിജയ് ബാബുവിനെ പോലെ നല്ല സാമ്പത്തികമായി പ്രാപ്തിയുള്ള വ്യക്തികളെ. ദുബായില്‍ തന്നെ നിന്നാലും പെട്ടെന്ന് പിടിക്കാന്‍ പറ്റില്ല. ഒരു പെണ്‍കുട്ടിയുമായി ഇങ്ങനത്തെ വിഷയത്തിന് പോകുന്ന സമയത്ത് ഒരു എഗ്രിമെന്റ് ഉണ്ടാക്കി വെക്കണോ? സ്റ്റാംപ് പേപ്പറില്‍ എഗ്രിമെന്റുണ്ടാക്കി വേണോ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍. തയ്യാറായിട്ട് വന്ന കുട്ടിയായിരിക്കുമല്ലോ. അല്ലാതെ ഒരു ഹോട്ടലിലേക്ക് പോകില്ലല്ലോ. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വിജയ് ബാബു എന്ന ഒരുത്തന്റെ കൂടെ പോകണമെങ്കില്‍ എന്തായിരിക്കും ആ പെണ്‍കുട്ടിയുടെ മാനസികാവസ്ഥ.

4

പെണ്‍കുട്ടികളും ശ്രദ്ധിക്കേണ്ടതാണ്. എത്രയോ പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് രാത്രിയിലൊക്കെ പോകുന്നുണ്ട്, സംസാരിക്കാന്‍ പോലും ഒരാള്‍ക്കും ധൈര്യമുണ്ടാകില്ല. വിതുര കേസിലും സൂര്യനെല്ലി കേസിലും പഴയ കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രി പ്രമുഖ ആര്‍ട്ടിസ്റ്റ് എന്നിവരൊക്കെ പെട്ടിരുന്നല്ലോ. അന്നൊന്നും ഇത്ര വലിയ കോലാഹലമുണ്ടായിട്ടില്ല.

cmsvideo
  വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസിറിക്കാന്‍ പോലീസ് | Vijay Babu Case | OneIndia Malayalam

  ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

  English summary
  Vijay Babu Actress Case: Producer Liberty Basheer objected the actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X