വിജയ് ബാബു കുരുക്കിലേക്കോ? ഇന്ന് ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നു. എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനില്‍ വെച്ചാണ് പൊലീസ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് ചോദ്യം ചെയ്യല്‍.
കഴിഞ്ഞ ദിവസം കേസില്‍ വിജയ് ബാബുവിന്റെ അറസറ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഹൈക്കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്ത് വിട്ടിരുന്നു. ജാമ്യ വ്യവസ്ഥ പ്രകാരം അടുത്ത ആറ് ദിവസം കൂടി വിജയ് ബാബു പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകണം.

ചോദ്യം ചെയ്യലിനോടൊപ്പം തെളിവെടുപ്പും ഇന്നും തുടരും. കഴിഞ്ഞ ദിവസം വിജയ് ബാബുവിനെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നടിയുടെ പരാതിയില്‍ പറയുന്ന പനമ്പള്ളി നഗറിലെ ഡി ഹോ൦സ് സ്യൂട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ഈ ഫ്ലാറ്റില്‍ വെച്ച് ലൈംഗികമായും ശാരീരകമായും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.
അനന്യ ദാ ഇവിടെയുണ്ട്: ചുവപ്പില്‍ സൂപ്പർ ലുക്കില്‍ തിളിങ്ങി താരം, ചിത്രങ്ങള്‍ കാണാം

ചില ഹോട്ടലുകളില്‍ വെച്ചും താരം തന്നെ പീഡിപ്പിച്ചതായി നടി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഇവിടെ എത്തിച്ചും തെളിവെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിന് കൊണ്ടും പോകും മുമ്പ് വിജയ് ബാബുവിനെ ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയിരുന്നു. സമാനമായ നടപടിക്രമങ്ങള്‍ ഇന്നും ഉണ്ടായേക്കും.

മുന്‍കൂർ ജാമ്യ വ്യവസ്ഥപ്രകാരം ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ നടനെ ചോദ്യം ചെയ്യാൻ കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. 29,30 ദിവസങ്ങളിലും അടുത്ത മാസം 1,2,3 ദിവസങ്ങളിലും വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് തുടരും. രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെയാണ് ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുള്ളത്.

അതേസമയം, അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതിനു വ്യക്തമായ തെളിവും വിശ്വസനീയമായ മൊഴികളും ലഭിച്ചതായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനോടൊപ്പം പീഡനക്കേസ് പ്രതിയുടെ ലൈംഗികശേഷി പരിശോധനയും നിയമപ്രകാരം അടുത്തദിവസങ്ങളിൽ നടത്തും.

നടി പൊലീസില്‍ പരാതി നല്‍കാതിരിക്കാന്‍ വിജയ് ബാബു ശ്രമിക്കുന്നതിന്റെ ശബ്ദസന്ദേശവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നടിയുടെ ബന്ധുമുഖേന സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖയായിരുന്നു പുറത്ത് വന്നത്. വിഷയത്തില്‍ നടി പൊലീസില്‍ പരാതി നല്‍കിയാല്‍ ഞാന്‍ മരിക്കുമെന്നും കാലുപിടിച്ചു മാപ്പു പറയാൻ തയാറാണെന്നും വേണമെങ്കിൽ നടിക്കു തന്നെ അടിക്കാമെന്നുമായിരുന്നു ശബ്ദ സന്ദേശത്തിലുണ്ടായിരുന്നത്.

അതേസമയം, ആരോപണങ്ങള്‍ക്കൊന്നും മറുപടിയില്ലെന്നും നിശബ്ദതയാണ് ഏറ്റവും നല്ല മറുപടിയെന്നും വ്യക്തമാക്കി വിജയ് ബാബു ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘എന്തു സംഭവിച്ചാലും പ്രകോപിതനാവില്ല. കോടതിയുടെ നിർദേശമുണ്ട്, മാധ്യമങ്ങളോടു സംസാരിക്കില്ല. അന്വേഷണത്തോട് നൂറുശതമാനം സഹകരിക്കും. അവസാനം സത്യം ജയിക്കും ദൈവം അനുഗ്രഹിക്കട്ടെ' എന്നായിരുന്നു കുറിപ്പില്‍ പറഞ്ഞത്.












Click it and Unblock the Notifications