ബഹുനില കെട്ടിടം പണിതിട്ടും വില്ലേജ് ഓഫീസിന് ശാപമോക്ഷമായില്ല...

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: എന്ന് മാറും ഈ ചുകപ്പ് നാട കുരുക്ക് എന്ന് കാത്തിരിക്കുകയാണ് ഒരു നാടും ഒരു പറ്റം സര്‍ക്കാര്‍ ജീവനക്കാരും . പേരാമ്പ്ര മണ്ഡലത്തില്‍ രണ്ടു വില്ലേജ് ഓഫീസുകള്‍ക്ക് ബഹുനില കെട്ടിടം പണിതിട്ടും വില്ലേജ് ഓഫീസുകള്‍ക്ക് ശാപ മോക്ഷമായില്ല .

പെരുവണ്ണാമൂഴയില്‍ ചക്കിട്ടപാറ വില്ലേജ് ഓഫീസിനായി നിര്‍മ്മിച്ച കെട്ടിടവും വളയങ്കണ്ടത്തിന് സമീപം പേരാമ്പ്ര വില്ലേജ് ഓഫീസിനായി നിര്‍മ്മിച്ച കെട്ടിടവുമാണ് എല്ലാ സൗകര്യങ്ങളും ഒരുങ്ങിയിട്ടും ആറ് മാസത്തോളമായി അധികൃതര്‍ തുറന്ന് കൊടുക്കാത്തത്.

villegeoffice

ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പടെ എല്ലാ സൗകര്യവും ഒരുക്കി 50 ലക്ഷം വീതം ചെലവഴിച്ചാണ് രണ്ട് ഓഫീസുകളും നിര്‍മ്മിച്ചത്.താഴത്തെ നിലയില്‍ ഓഫീസും മുകള്‍ നിലയില്‍ രണ്ട് കുടുംബത്തിന് കഴിയാനുള്ള ക്വാര്‍ട്ടേഴ്‌സുമുണ്ട്.

പഴയ കെട്ടിടം പുതുക്കി പണിയുന്നതിന്റെ ഭാഗമായാണ് ഇരു ഓഫീസുകളും താല്കാലികമായി മാറ്റിയത്.ചക്കിട്ടപാറ വില്ലേജ് ഓഫീസ് നിലവില്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.

പ്രായമായവര്‍ക്കെല്ലാം കയറിചെല്ലാന്‍ പ്രയാസമാണിവിടെ. വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാമായി ഒരു മുറിയാണുള്ളത്.

പേരാമ്പ്ര വില്ലേജ് ഓഫീസ് ചെമ്പ്ര അങ്ങാടിക്ക് അടുത്തായാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷെ പുതിയ കെട്ടിടം പണി പൂര്‍ത്തിയായിട്ടും ഓദ്യോഗികമായി റവന്യൂ വകുപ്പിന് പൊതുമരാമത്ത് വകുപ്പ് കൈമാറിയിട്ടില്ല.

English summary
Village office still facing problem even after it is rebuilt

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്