തന്നെ വിലക്കാന്‍ മുന്നില്‍ നിന്നത് ദിലീപ്..! നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപല്ല..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിലനില്‍ക്കുന്ന തെറ്റായ ചില പ്രവണതകളുടെ ഇരകളായിരുന്നു തിലകനും വിനയനുമൊക്കെ. വിനയന് താരരാജാക്കന്മാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇക്കഴിഞ്ഞ അമ്മ യോഗത്തിലാണ് നീക്കിയത്. എന്നാല്‍ വിലക്ക് നീക്കിയത് കൊണ്ട് തന്റെ വായടപ്പിക്കാന്‍ സാധിക്കില്ലെന്ന് വിനയന്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ ആരോപണ വിധേയന്‍ ആയിട്ടുള്ള നടന്‍ ദിലീപ് തന്നെ വിലക്കാന്‍ മുന്നില്‍ നിന്നിട്ടുള്ള ആളാണെന്ന് വിനയന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ വ്യക്തമാക്കി. അതേസമയം ദിലീപാണ് നടിയെ ആക്രമിച്ചതിന് പിന്നിലെന്ന് കേള്‍ക്കാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും വിനയന്‍ വ്യക്തമാക്കി. ദിലീപാണ് അത് ചെയ്തതെന്ന് താന്‍ കരുതുന്നില്ലെന്നും വിനയന്‍ പറഞ്ഞു.

vinayan

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നത്. എന്നാല്‍ അത് ദിലീപ് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല. കേസില്‍ ഇപ്പോള്‍ വലിയ ട്വിസ്റ്റാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും വിനയന്‍ പറഞ്ഞു. മലയാളം സിനിമ മേഖലയില്‍ വലിയ ശുദ്ധികലശം നടത്തേണ്ടതുണ്ടെന്നും വിനയന്‍ അഭിപ്രായപ്പെട്ടു. ഈ മേഖലയില്‍ കൂടെ സഹകരിക്കുന്ന ഒരു പെണ്‍കുട്ടിയേയോ നടിയേയോ ആക്രമിക്കണമെങ്കിലോ പീഡിപ്പിക്കണമെങ്കിലോ സിനിമാക്കാര്‍ പ്ലാന്‍ ചെയ്താല്‍ നടക്കുമെന്നും വിനയന്‍  പറഞ്ഞു.

English summary
Vinayan on chances of Dileep's involvement in actress attacked case
Please Wait while comments are loading...