എംഎൽഎക്കെതിരെ പരാതി നൽകിയ വീട്ടമ്മയുടെ ആത്മഹത്യ ശ്രമത്തിനു പിന്നിൽ സഹോദരി!! വഴിത്തിരിവ്?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം വിൻസെന്റിനെതിരായ കേസിൽ പുതിയ വഴിത്തിരിവ്. കോവളം എംഎൽഎയ്ക്ക് പിന്തുണയുമായി എത്തിയ വീട്ടമ്മയുടെ സഹോദരിക്കെതിരെയും കേസ്. വീട്ടമ്മയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. സഹോദരി ഭീഷണിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിന്‍സെന്റ് എംഎല്‍എക്കെതിരായ കേസ് പൊളിയും; ഒന്നുമറിയില്ലെന്ന് വൈദികന്‍, സഹോദരിയും!!

നേരത്തെ പരാതിക്കാരിയായ വീട്ടമ്മയ്ക്കെതിരെ സഹോദരി രംഗത്തെത്തിയിരുന്നു. എംഎൽഎക്കെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പരാതിക്കാരിയായ വീട്ടമ്മ മാനസിക രോഗിയാണെന്നും ഇവർ മൊഴി നൽകിയിരുന്നു.

സഹോദരിക്കെതിരെ കേസ്

സഹോദരിക്കെതിരെ കേസ്

ലൈംഗിക ആരോപണ കേസിൽ അറസ്റ്റിലായ വിൻസെന്റ് എംഎൽഎയ്ക്ക് പിന്തുണയുമായി എത്തിയ പരാതിക്കാരിയായ വീട്ടമ്മയ്ക്കെതിരെയും കേസ്. വീട്ടമ്മയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വീട്ടമ്മയെ ഭീഷണിപ്പെടുത്തി

വീട്ടമ്മയെ ഭീഷണിപ്പെടുത്തി

എംഎൽഎയ്ക്കെതിരെ പരാതിപ്പെടരുതെന്ന് പറഞ്ഞ് വീട്ടമ്മയുടെ സഹോദരി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയെന്നാണ് വീട്ടമ്മ മൊഴി നൽകിയിരിക്കുന്നത്.

ആത്മഹത്യ ശ്രമം

ആത്മഹത്യ ശ്രമം

പരാതിക്കാരിയായ വീട്ടമ്മ നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എംഎൽഎയുടെ ശല്യം സഹിക്കാതെ‌യാണ് ആത്മഹത്യ ശ്രമം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ സഹോദരിയുടെ ഭീഷണിക്കു പിന്നാലെയാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.

പിന്നിൽ എൽഡിഎഫ്

പിന്നിൽ എൽഡിഎഫ്

പരാതിക്കാരിയായ വീട്ടമ്മയ്ക്കെതിരെ സഹോദരി നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവം ഗൂഢാലോചനയാണെന്നും ഇതിനു പിന്നിൽ എൽഡിഎഫുകാരനായ തങ്ങളുടെ സഹോദരനാണെന്നും സഹോദരി ആരോപിച്ചിരുന്നു.

മാനസിക രോഗി

മാനസിക രോഗി

പരാതിക്കാരിയായ വീട്ടമ്മ മാനസിക രോഗിയാണെന്നും സഹോദരി പറഞ്ഞിരുന്നു. പത്ത് വർഷത്തിലേറെയായി ഇവർ മാനസിക രോഗത്തിന് ചികിത്സയിലാണെന്നും ഇവർ പറഞ്ഞിരുന്നു. എംഎൽഎയ്ക്ക് പരാതിക്കാരിയുടെ കുടുംബവുമായി അടുത്ത ബന്ധമാണെന്നും ഇവർ പറയുന്നു.

സമാന ആരോപണം

സമാന ആരോപണം

ഇത്തരത്തിലുള്ള പരാതികൾ തന്റെ സഹോദരി ഇതിനു മുമ്പും ഉന്നയിച്ചിരുന്നതായി ഇവർ പറഞ്ഞിരുന്നു. വീട്ടമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സഹോദരന്‍ തന്നെയാണ് പറഞ്ഞതെന്നും അവർ.

എംഎൽഎ സ്വാധീനിച്ചു

എംഎൽഎ സ്വാധീനിച്ചു

ഇതിനിടെ എംഎൽഎക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി പരാതിക്കാരിയായ വീട്ടമ്മയുടെ സഹോദരൻ രംഗത്തെത്തി. മറ്റ് സഹോദരങ്ങളെ എംഎൽഎ സ്വാധീനിച്ചുവെന്നാണ് സഹോദരൻ പറയുന്നത്. അതിനാലാണ് സഹോദരി വീട്ടമ്മയ്ക്കെതിരെ പരാതി നൽകിയതെന്നും സഹോദരൻ പറഞ്ഞു.

English summary
vincent mla sexual assault case new turning
Please Wait while comments are loading...