Get Updates
Get notified of breaking news, exclusive insights, and must-see stories!

മാപ്പ്.. ഇനി അങ്ങനെയുണ്ടാകില്ലെന്ന് ഷൈന്‍, പരാതിയില്ലെന്ന് വിന്‍ സി; പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്

കൊച്ചി: സിനിമാ സെറ്റില്‍ വെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറി എന്നും ലഹരി ഉപയോഗിച്ചു എന്നുമുള്ള നടി വിന്‍ സി അലോഷ്യസിന്റെ പരാതി ഒത്തുതീര്‍പ്പിലേക്ക്. കഴിഞ്ഞ ദിവസം നടന്ന ഇന്റേണല്‍ കമ്മിറ്റി (ഐ സി) യോഗത്തില്‍ വിന്‍ സിയോട് ഷൈന്‍ ടോം ചാക്കോ മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇത് വിന്‍ സി അംഗീകരിച്ചു എന്നാണ് വിവരം.

അതേസമയം തന്റെ പരാതിയിലെ കുറ്റാരോപിതന്റെ പേര് പുറത്ത് വന്നതിലെ അതൃപ്തി വിന്‍ സി യോഗത്തില്‍ പ്രകടിപ്പിച്ചു. തിങ്കളാഴ്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഹാളില്‍ വെച്ചായിരുന്നു ഇന്റേണല്‍ കമ്മിറ്റിയുടെ യോഗം ചേര്‍ന്നത്. കുടുംബത്തോടൊപ്പമാണ് ഷൈന്‍ യോഗത്തിനെത്തിയത്. വിന്‍ സി ഒറ്റയ്ക്കാണ് എത്തിയത്. യോഗത്തില്‍ വെച്ച് ഷൈന്‍, വിന്‍ സിയോട് ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

Vincy Aloshious

മനഃപൂര്‍വ്വം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ സ്വാഭാവികമായ ശൈലിയാണ് അത് എന്നും ഷൈന്‍ പറഞ്ഞു. ഇനി ഈ രീതിയില്‍ പെരുമാറില്ല എന്നും തന്റെ പെരുമാറ്റം മോശമായി തോന്നിയെങ്കില്‍ മാപ്പ് പറയുന്നുവെന്നും ഷൈന്‍ വ്യക്തമാക്കി. ഇതോടെ വിന്‍ സി തനിക്ക് പരാതിയില്ലെന്ന് അറിയിച്ചു. ഇതോടെയുമാണ് പ്രശ്‌നം ഒത്തുതീര്‍പ്പായത്. ഒടുവില്‍ ഇരുവരും കൈകൊടുത്താണ് പിരിഞ്ഞത്.

സിനിമയുമായി സഹകരിക്കുമെന്നും ഇരുവരും ഐ സിയെ അറിയിച്ചു. ഐസിയുടെ ഏത് തീരുമാനവും അംഗീകരിക്കാം എന്നായിരുന്നു വിന്‍ സിയുടെ പ്രതികരണം. ഐ സി റിപ്പോര്‍ട്ട് ഉടന്‍ തന്നെ സിനിമാ സംഘടനകള്‍ക്കും കൈമാറും. വിന്‍ സിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പറയാനുള്ളത് ഒറ്റയ്ക്കൊറ്റയ്ക്കും ഇരുവരേയും ഒന്നിച്ചിരുത്തിയും കേട്ട ശേഷമാണ് ഐസി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഷൈന്‍ ടോം ചാക്കോയ്ക്ക് ഐ സി താക്കീത് നല്‍കിയേക്കും എന്നാണ് വിവരം. ഐ സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ഫിലിം ചേംബറും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. നേരത്തെ താരത്തെ സംഘടനയില്‍ നിന്ന് പുറത്താക്കിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നെങ്കിലും കടുത്ത നിലപാടിലേക്ക് പോകേണ്ട എന്നാണ് ഇപ്പോള്‍ സംഘടനകളുടെ തീരുമാനം.

പൊലീസില്‍ പരാതി നല്‍കാന്‍ താത്പര്യമില്ലെന്നും വിഷയം സിനിമയ്ക്കുള്ളില്‍ തന്നെ തീര്‍ക്കാനാണ് താത്പര്യമെന്നും വിന്‍ സി നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും നിയമപരമായി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്നുമായിരുന്നു വിന്‍ സിയുടെ നിലപാട്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച നടനില്‍ നിന്നും മോശം അനുഭവമുണ്ടായി എന്നാണ് കഴിഞ്ഞ ആഴ്ച വിന്‍ സി വെളിപ്പെടുത്തിയത്.

പിന്നീട് വിന്‍ സി ഫിലിം ചേംബറിന് പരാതി നല്‍കി. ഈ പരാതി പിന്നീട് പുറത്ത് വരികയും ലഹരി ഉപയോഗിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ ആണ് എന്നും വ്യക്തമായിരുന്നു. അതേസമയം നടന്റെ പേര് വിവരം പുറത്ത് വരാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നും പരാതിയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതില്‍ അതൃപ്തിയുണ്ട് എന്നും വ്യക്തമാക്കി വിന്‍ സി അലോഷ്യസ് പിന്നീട് രംഗത്തെത്തിയിരുന്നു.

അതിനിടെ കൊച്ചിയിലെ ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയ സംഭവത്തില്‍ പൊലീസ് ഷൈനിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഷൈനിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. നേരത്തെ ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈന്‍ ടോം ചാക്കോയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. സിനിമാ മേഖലയിലുള്ളവര്‍ക്ക് ലഹരി എത്തിച്ചുനല്‍കുന്ന പ്രധാനപ്പെട്ടയാളായ തസ്ലീമ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+