Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷക ആത്മഹത്യ; യൂത്ത് ലീഗിനെ പൊളിച്ചടക്കി നാട്ടുകാർ, ഉദ്യോഗസ്ഥരെ തടഞ്ഞ യൂത്ത് ലീഗ് പെട്ടു!!

കോഴിക്കോട്: ചെമ്പനാട് വില്ലേജ് ഓഫീസിൽ പരിശോധനയ്ക്കെത്തിയ റവന്യു വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യനെയും കോഴിക്കോട് ജില്ലാ കലക്ടര്‍ യുവി ജോസിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. മരിച്ച കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചത്.

യൂത്ത് ലീഗിന്റെ പ്രതിഷേധം നീണ്ടപ്പോള്‍ ഇവര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്തുവന്നു. സംഘര്‍ഷാവസ്ഥ കനത്തപ്പോള്‍ പൊലീസ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ചു നീക്കി. പികെ ഫിറോസിന്റെ നേതൃത്വത്തില്‍ ആയിരുന്നു സമരം. കര്‍ഷകന്‍ മരിച്ച പശ്ചാത്തലത്തില്‍ അന്വേഷണത്തിനായാണ് പിഎച്ച് കുര്യനും കലക്ടറും വില്ലേജ് ഓഫിസിലെത്തിയത്. ഇവിടേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.

സർക്കാർ നിലപാട് വ്യക്തമാക്കണം

സർക്കാർ നിലപാട് വ്യക്തമാക്കണം

ഉദ്യോഗസ്ഥരെ ഓഫിസില്‍ തടഞ്ഞുവച്ച ലീഗ് പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ നിലപാടു പ്രഖ്യാപിക്കാതെ ഇവരെ പുറത്തുവിടില്ലെന്ന് പ്രഖ്യാപിച്ചു.

സ്ഥലം എംഎൽഎ വീട് സന്ദർശിച്ചില്ല

സ്ഥലം എംഎൽഎ വീട് സന്ദർശിച്ചില്ല

സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ടിപി രാമകൃഷ്ണന്‍ ഇതുവരെ കര്‍ഷകന്റെ കുടുംബത്തെ സന്ദര്‍ശിച്ചില്ലെന്നും വീടു സന്ദര്‍ശിച്ച മന്ത്രി എംഎം മണി ഒരു നിലപാടും അറിയിച്ചില്ലെന്നും പികെ ഫിറോസ് ആരോപിച്ചു.

ജോലി കൊടുക്കണം

ജോലി കൊടുക്കണം

കുടുംബത്തിലെ ഒരു അംഗത്തിന് ജോലി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

യൂത്ത് ലീഗിനെതിരെ നാട്ടുകാർ

യൂത്ത് ലീഗിനെതിരെ നാട്ടുകാർ

ഉപരോധം നീണ്ടപ്പോള്‍ യൂത്ത് ലീഗിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നു. ഇതുവരെയില്ലാത്ത യൂത്ത് ലീഗ് ഇപ്പോള്‍ എവിടെനിന്നു വന്നെന്നു ചോദിച്ചായിരുന്നു നാട്ടുകാരുടെ എതിര്‍പ്പ്.

പോലീസ് സമരക്കാരെ മാറ്റി

പോലീസ് സമരക്കാരെ മാറ്റി

സ്ഥിതി സംഘര്‍ഷത്തിലേക്കു നീങ്ങിയപ്പോള്‍ പോലീസ് ബലം പ്രയോഗിച്ച് സമരക്കാരെ നീക്കി.

മന്ത്രി വീട് സന്ദർശിക്കും

മന്ത്രി വീട് സന്ദർശിക്കും

മരിച്ച കര്‍ഷകന്റെ വീട് സന്ദര്‍ശിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കുമെന്നും പിഎച്ച് കുര്യന്‍ പറഞ്ഞു.

സ്ഥലത്തുണ്ടായത് വളരെ കുറച്ച് പോലീസ് മാത്രം

സ്ഥലത്തുണ്ടായത് വളരെ കുറച്ച് പോലീസ് മാത്രം

സമരത്തെക്കുറിച്ച് അറിയിപ്പൊന്നും ഇല്ലാതിരുന്നതിനാല്‍ വളരെ കുറച്ചു പൊലീസ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഇതാണ് സംഘർഷത്തിലേക്ക് നീങ്ങാൻ കാരണമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+