കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മകളെ പോളെ അന്ന് ജേതാവായ ഞാന്‍ ഇന്ന് പാചകക്കാരന്‍; കിട്ടാത്ത 4 പേര്‍ സര്‍ക്കാര്‍ ജീവനക്കാര്‍'

Google Oneindia Malayalam News

കോഴിക്കോട്: മകള്‍ എല്‍എസ്എസ് പരീക്ഷ പാസായപ്പോള്‍ മുന്‍ എല്‍എസ്എസ് ജേതാവായ പിതാവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. കോഴിക്കോട് വടകരയിലെ ശിവാനന്ദ വിലാസം ജെബി യില്‍ പഠിക്കുന്ന സഫ നിലോഫര്‍ എന്ന വിദ്യാര്‍ത്ഥിയുടെ പിതാവ് അബ്ദുല്‍ സക്കീര്‍ എഴുതിയ കുറിപ്പാണ് വൈറലാവുന്നത്.

27 വര്‍ഷം മുമ്പ് മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്‌കൂളില്‍നിന്ന് എല്‍എസ്എസ് നേടിയ ഞാന്‍ എസ്എസ്എല്‍സി തേഡ് ക്ലാസിലാണ് പാസായത്. ഇന്ന് ജീവിക്കുന്നത് പാചകക്കാരനായിട്ടാണ്. അന്ന് കിട്ടാതെ പോയ 7 പേരില്‍ 4 പേര്‍ ഡിസ്റ്റിംഗ്ഷനോടെയാണ് എസ്എസ്എല്‍സി പാസായതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മകള്‍ ജേതാവ്

മകള്‍ ജേതാവ്

മകൾക്ക് (സഫ നിലോഫർ ) LSS കിട്ടി. നിറഞ്ഞ സന്തോഷം ... മുന്നോട്ടുള്ള പ്രയാണത്തിൽ ആത്മവിശ്വാസമേകാനിടയുള്ള ഈ വിജയത്തിന് അവൾക്ക് അഭിനന്ദനങ്ങൾ...

വടകര ശിവാനന്ദ വിലാസം ജെ ബി യിലാണ് മകൾ പഠിച്ചത്. അവളുടെ അധ്യാപകരോടും നന്ദി പറയുന്നു. 25 കുട്ടികൾ എഴുതിയതിൽ 13 പേർക്കാണ് അവിടെ LSS കിട്ടിയത്. നന്നായി മികവ് പുലർത്തുന്നവരായത് കൊണ്ടാണ് 25 പേർ ഈ പരീക്ഷ എഴുതാൻ തെരഞ്ഞെടുക്കപ്പെട്ടത് എന്ന് കരുതുന്നു. താല്ക്കാലികമായി 80 ൽ 48 മാർക്ക് കിട്ടിയില്ല എന്നത് കൊണ്ട് ആ കുട്ടികളാരും മോശക്കാരാകുന്നില്ല.

Recommended Video

cmsvideo
Kozhikode and Koduvally സ്വർണ്ണക്കടത്തിന്റെ മുഖ്യകേന്ദ്രം? | Oneindia Malaalam
ആ മക്കളെ വിളിക്കാനാണ്

ആ മക്കളെ വിളിക്കാനാണ്

മകൾക്ക് അഭിനന്ദനം നേരാൻ വിളിച്ച അധ്യാപികയോട് ഞാൻ പറഞ്ഞത് ആദ്യം ഒന്നോ രണ്ടോ മാർക്കിൽ LSS നഷ്ടപ്പെട്ട ആ മക്കളെ വിളിക്കാനാണ്. സ്കൂളുകൾ തമ്മിലും അധ്യാപകർ തമ്മിലും രക്ഷിതാക്കൾ തമ്മിലും വളർന്നു വരുന്ന ആരോഗ്യപരമോ / അനാര്യോഗ്യപരമോ ആയ മത്സരങ്ങൾക്കിടയിൽ LSS/ USS തുടങ്ങിയ പരീക്ഷകൾക്ക് നല്കാൻ തുടങ്ങിയ അമിത പ്രാധാന്യത്തെയും .അത് നേടുന്ന കുട്ടികൾക്ക് നൽകുന്ന അമിതമായ സാമൂഹിക ലാളനകളെയും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

അമിത ആത്മവിശ്വാസം

അമിത ആത്മവിശ്വാസം

ഫേസ്ബുക്കിലും വാട്സ് ആപ്പിലും പ്രവഹിക്കുന്ന ആശംസാപ്രവാഹങ്ങളും ... സ്കൂൾ മതിലിലും സ്കൂൾ ബസിലും പ്രദർശിപ്പിക്കാനിടയുള്ള അഭിനന്ദന ഫ്ലക്സുകളും റസിഡൻസ് അസോസിയേഷനുകളിലും വായനശാലകളിലും നടക്കാൻ പോകുന്ന അനുമോദന യോഗങ്ങളും രക്ഷിതാക്കൾ നല്കാൻ പോകുന്ന ഗിഫ്റ്റുകളും പാർട്ടികളുമെല്ലാം സ്കോളർഷിപ്പ് നേടിയ കുട്ടികളിൽ അമിത ആത്മവിശ്വാസം ഉണ്ടാക്കാനേ ഉപകരിക്കൂ.

സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട്

സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട്

കൂട്ടത്തിൽ നിന്ന് മോശക്കാരൻ / മോശക്കാരി എന്ന് ചിത്രീകരിച്ച് മാറ്റി നിർത്തുന്ന നിർഭാഗ്യവശാൽ പിന്തള്ളപ്പെട്ടു പോയ പ്രതിഭകളുടെ ഹൃദയത്തിൽ ഇത്തരം കാട്ടിക്കൂട്ടലുകളുണ്ടാക്കാനിടയുള്ള ഉണങ്ങാത്ത മുറിവും നിരാശാബോധവും ഒരു പക്ഷേ നാളെ ഏറ്റവും മികച്ചതാകാനിടയുള്ള സമർത്ഥനായ ഒരു വിദ്യാർഥിയെ / മനുഷ്യനെ നമുക്ക് നഷ്ടപ്പെടുത്താനേ ഉപകരിക്കൂ. അതിനാൽ അവരെ ചേർത്ത് പിടിക്കാനും കരുത്ത് പകരാനും അധ്യാപകരും രക്ഷിതാക്കളും സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട്.

27 വർഷം മുമ്പ്

27 വർഷം മുമ്പ്

വാൽക്കഷണം :
27 വർഷം മുമ്പ് മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിൽ വച്ച് LSS നേടിയ എന്റെ ഫോട്ടോ കൂടെ വെക്കുന്നു. 9 പേർ എഴുതിയിട്ട് 2 പേർക്കാണ് ലഭിച്ചത്. അന്ന് LSS നേടിയ ഞാൻ SSLC തേഡ് ക്ലാസിലാണ് പാസായത്. ഇന്ന് ജീവിക്കുന്നത് പാചകക്കാരനായിട്ടാണ്. അന്ന് കിട്ടാതെ പോയ 7 പേരിൽ 4 പേർ ഡിസ്റ്റിംഗ് ഷനോടെയാണ് ട ട Lc പാസായത്.

ഇന്ന്

ഇന്ന്

എല്ലാവരും അധ്യാപകരായോ സർക്കാർ ഉദ്യോഗസ്ഥരായോ ഉയർന്ന ശമ്പളം പറ്റുന്ന പ്രൊഫഷനലുകളയോ ജീവിക്കുന്നു. ഞാനോ അവരോ ആരും തന്നെ ജീവിതത്തിൽ തോറ്റു പോയിട്ടില്ല. ഇന്നൊരു ദിവസമെങ്കിലും ഹൃദയ വേദന അനുഭവിക്കുന്ന പിഞ്ചു മക്കൾക്കും അവർക്ക് കരുത്തു പകരുന്നതിന് പകരം കുത്തി നോവിക്കാൻ സാധ്യതയുള്ള ചെറിയ ശതമാനം രക്ഷിതാക്കൾക്കും മുൻപിൽ എന്റെ ജീവിതം ഞാൻ തുറന്നു വെക്കുന്നു........

'അവരെ തുറന്നു വിടുക....
സ്വതന്ത്രരായി....
അവരുടെ ആകാശം ....
.അവർ കണ്ടെത്തുക തന്നെ ചെയ്യും.....

LSS ഉം USS ഉം എഴുതാൻ ഭാഗ്യം ലഭിച്ച എല്ലാ കുഞ്ഞു മക്കൾക്കും അഭിനന്ദനങ്ങൾ.......

 സച്ചിന് കോണ്‍ഗ്രസിലേക്ക് മടങ്ങണം, പക്ഷേ, വില്ലനായി ഭന്‍വര്‍ ലാല്‍, വിമത നീക്കത്തിന് പിന്നില്‍.... സച്ചിന് കോണ്‍ഗ്രസിലേക്ക് മടങ്ങണം, പക്ഷേ, വില്ലനായി ഭന്‍വര്‍ ലാല്‍, വിമത നീക്കത്തിന് പിന്നില്‍....

English summary
viral note of lss won student's father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X