Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുവേദിയില്‍ അശ്ലീല പാട്ട്; വിവാദ യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: വിവാദ യൂട്യൂബര്‍ തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന നിഹാദിനെതിരെ മലപ്പുറം വളാഞ്ചേരി പൊലീസ് കേസെടുത്തു. വളാഞ്ചേരിയിലെ ഒരു കട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗതാഗത തടസമുണ്ടാക്കിയെന്നും അശ്ലീല വാക്കുകള്‍ ഉപയോഗിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്. സാമൂഹ്യ പ്രവര്‍ത്തകന്‍ സൈഫുദ്ദീന്‍ പാടത്തൂര്‍, എ ഐ വൈ എഫ് നേതാവ് മുര്‍ഷിദുല്‍ ഹക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

യൂട്യൂബര്‍ തൊപ്പി മലപ്പുറത്തെ ഒരു കടയുടെ ഉദ്ഘാടനത്തിനായി ദിവസങ്ങള്‍ക്ക് മുമ്പ് എത്തിയിരുന്നു. ഈ പരിപാടിക്കിടെ അശ്ലീല പാട്ട് പാടിയെന്നാണ് ആരോപണം. കൂടാതെ വലിയ രീതിയിലുള്ള ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പരാതികളാണ് വളാഞ്ചേരി പൊലീസിന് ലഭിച്ചത്. തൊപ്പിയെ കൂടാതെ കടയുടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

thoppi

നിഹാദിന്റെ വീഡിയോയ്‌ക്കെതിരെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അശ്ലീലവും സ്ത്രീ വിരുദ്ധതയും നടത്തി കുട്ടികളെ വഴിതെറ്റിക്കുന്നെന്നാണ് വിമര്‍ശനം. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടാണ് തൊപ്പി എന്ന പേരില്‍ നിഹാദ് സോഷ്യല്‍ മീഡിയയിവല്‍ വൈറലായത്. ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് തൊപ്പിയുടെ യൂട്യൂബ് ചാനലിനുള്ളത്. ഗെയിമിംഗ് വീഡിയോകളിലൂടെയാണ് തൊപ്പി കുട്ടികളുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

തൊപ്പിയുടെ വീഡിയോകള്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അധ്യപകര്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടികളെ മോശക്കാരിയായി ചിത്രീകരിക്കുക, അശ്ലീലം നിറഞ്ഞ വാക്കുകള്‍ പ്രയോഗിക്കുക തുടങ്ങിയവയാണ് തൊപ്പിയുടെ വീഡിയോയെന്ന് അധ്യാപകര്‍ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം തൊപ്പിക്കെതിരെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്തെത്തിയിരുന്നു. തൊപ്പി എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു സമൂഹത്തെത്തന്നെ ആരാഷ്ട്രീയതയിലേക്കും, അനാശാസ്യങ്ങളിലേക്കും വഴിതിരിച്ചു വിടുന്ന നിഹാദ് എന്ന സഹോദരനെ അടിയന്തരമായി വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും, കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് ശ്രീജിത്ത് പെരുമന ആവശ്യപ്പെട്ടത്.

'നമുക്ക് ആര്‍ക്കും തൊപ്പിയെന്ന നിഹാദിനെ അറിയില്ലായിരുന്നു. പക്ഷേ എന്റെയും നിങ്ങളുടെയും വീട്ടിലെ കുട്ടികള്‍ക്ക് അയാളെ അറിയാം. അവരെല്ലാം പഠിക്കുന്നത് സ്‌കൂള്‍ സിലബസ്സുകള്‍ ആണെങ്കിലും അവര്‍ ജീവിക്കുന്നത് തൊപ്പികളായിട്ടാണ് എന്നത് അങ്ങേയറ്റം ഭീതിജനകമാണ്. നമ്മുടെ വീട്ടില്‍ നമ്മുടെ കുട്ടികള്‍ അസ്വസ്ഥരാണ് അവരെ നിയന്ത്രിക്കാന്‍ ഒരു സാമാന്തര സൈബര്‍ ലോകത്തിലെ ആളുകള്‍ക്ക് സാധിക്കുന്നു എന്നതിന്റെ ഒരു സൂചനയാണ് അവിടെ തടിച്ചു കൂടിയ ആയിരക്കണക്കിന് കൗമാരക്കാര്‍ പറഞ്ഞുവെക്കുന്നത് ഏറ്റവും ഗൗരവമുള്ള വിഷയമാണ്'.

'നമ്മില്‍ പലര്‍ക്കും അറിയാത്ത ഒരു സമാന്തര ലോകം സൊഷ്യല്‍ മീഡിയയിലുണ്ട്. അവിടെ രാഷ്ട്രീയമോ, സംവാദങ്ങളോ, മൂല്യങ്ങളോ, അസമത്വങ്ങളോ, പൊളിറ്റിക്കല്‍ കറക്ടനെസോ ഒന്നുമില്ല. മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ആ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ ലൈംഗികമായും, അശ്ലീലത പറഞ്ഞും, തെറി പറഞ്ഞും, കോമാളിത്തരങ്ങള്‍ കാണിച്ചും, ഇത്തരം വിഷയങ്ങള്‍ അവരിലേക്ക് എത്തിക്കുകയും അത് മാര്‍ക്കെറ്റ് ചെയ്യുകയുമാണ് നടക്കുന്നത്'- ശ്രീജിത്ത് പെരുമന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+