ഭീഷണിപ്പെടുത്തി കത്ത് എഴുതിപ്പിച്ചു!! ദീലിപിന്റെ പങ്ക്....എല്ലാം വെളിപ്പെടുത്തി വിപിന്‍ലാല്‍

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിനെ ജയിലില്‍ വച്ചു സഹായിച്ച വിഷ്ണുവിനെയും വിപിന്‍ലാലിനെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദിലീപിന് സുനില്‍ ജയിലില്‍ നിന്നെഴുതിയ കത്ത് നേരത്തേ പുറത്തുവന്നിരുന്നു. ഇത് സുനിലല്ല എഴുതിയതെന്നും സഹതടവുകാരനായ വിപിന്‍ ലാല്‍ ആണന്നും പിന്നീട് തെളിയുകയും ചെയ്തു. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തിയാണ് ജയിലില്‍ വച്ച് കത്ത് എഴുതിച്ചതെന്ന് വിപിന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിപിനും വിഷ്ണുവും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്.

നടിയെ ആക്രമിച്ച കേസ്...ഒരാള്‍ കൂടി അറസ്റ്റില്‍!! അയാള്‍ ചെയ്തത്...അഞ്ചാം പ്രതിയെ ഒഴിവാക്കി

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

ജയിലില്‍ വച്ചു തന്നെ ഭീഷണിപ്പെടുത്തിയാണ് കത്ത് എഴുതിച്ചതെന്ന് വിപിന്‍ വെളിപ്പെടുത്തി. ജയില്‍ അധികൃതരും സുനിലുമാണ് ഭീഷണിപ്പെടുത്തിയതെന്നും ഇയാള്‍ വ്യക്തമാക്കി.

ദിലീപിന്റെ പങ്ക്

ദിലീപിന്റെ പങ്ക്

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചനക്കേസില്‍ ദിലീപിനു പങ്കുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു വിപിന്റെ മറുപടി. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇങ്ങനെ പലതും സംഭവിക്കുമെന്നും വിപിന്‍ പറഞ്ഞു.

വിഷ്ണു പറഞ്ഞത്

വിഷ്ണു പറഞ്ഞത്

നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനയുണ്ടൈന്നാണ് വിഷ്ണു മൊഴി നല്‍കിയത്. അത് ദിലീപിന്റേത് ആയിരിക്കാമെന്നും ഇയാള്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരുമിച്ച് ചോദ്യം ചെയ്യും

ഒരുമിച്ച് ചോദ്യം ചെയ്യും

പോലീസിന്റെ ചോദ്യം ചെയ്യലുമായി സുനില്‍ സഹകരിക്കാത്തതിനാല്‍ വിഷ്ണുവിനും വിപിനുമൊപ്പം സുനിലിനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. സുനിലിന്റെ കസ്റ്റഡി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷ കോടതി തള്ളുകയും ചെയ്തു.

 കസ്റ്റഡിയില്‍ നല്‍കിയത് 10 വരെ

കസ്റ്റഡിയില്‍ നല്‍കിയത് 10 വരെ

ജൂലൈ 10 തിങ്കളാഴ്ച വൈകീട്ട് വരെയാണ് വിഷ്ണുവിനെയും വിപിനിനെയും പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ജയിലിലില്‍ നിന്നുള്ള ഫോണ്‍ വിളിയുമായി ബന്ധപ്പെടാണ് ഇവരെ അന്വേഷണസംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

 പോലീസിന്റെ ശ്രമം

പോലീസിന്റെ ശ്രമം

സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നു വ്യക്തമായ പോലീസ് ഇത് പുറത്തുകൊണ്ടുവരാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ശക്തമായ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ മുഴുവന്‍ പിടികൂടാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

പ്രതിഭാഗത്തിന്റെ ആവശ്യം തള്ളി

പ്രതിഭാഗത്തിന്റെ ആവശ്യം തള്ളി

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നല്‍കണമെന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു നല്‍കാനാവില്ലെന്നും വേണമെങ്കില്‍ കോടതിയില്‍ വച്ചു ഇവ പരിശോധിക്കാമെന്നും കോടതി അറിയിക്കുകയായിരുന്നു.

ഒരാള്‍ കൂടി അറസ്റ്റില്‍

ഒരാള്‍ കൂടി അറസ്റ്റില്‍

കേസില്‍ ഒരാളെക്കൂടി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ സുനിലിന് ഫോണ്‍ എത്തിച്ചുകൊടുത്ത മലപ്പുറം സ്വദേശി ഇമ്രാനെയാണ് അറസ്റ്റ് ചെയ്തത്. വിഷ്ണു വഴിയാണ് ഫോണ്‍ സുനിലിനു ലഭിച്ചതെന്നും തെഴിഞ്ഞിരുന്നു. വിഷ്ണും ഇമ്രാനും ഒരേ സെല്ലില്‍ തന്നെയാണ് നേരത്തേ കഴിഞ്ഞിരുന്നത്.

English summary
Actress attacked case: Vipin statement
Please Wait while comments are loading...