അദാനി ഗ്രൂപ്പിന്റെ 'കൊള്ള'!!തോമസ് ഐസക്ക് അന്ന് പറഞ്ഞത് ശരിതന്നെ!! ശരിവച്ച് സിഎജിയും...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറില്‍ വന്‍ ക്രമക്കേടുകള്‍ ഉണ്ടെന്നാണ് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ചൂണ്ടിക്കാട്ടുന്നത്. കരാറിന്റെ കാലാവധി 10 വര്‍ഷത്തേക്കു കൂടി നീട്ടിയതോടെ അദാനി ഗ്രൂപ്പിന് 2,917 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കരാറിലെ അപാകതകളെക്കുറിച്ചും അദാനി ഗ്രൂപ്പിനു ലഭിക്കുന്ന വലിയ വരുമാനത്തെക്കുറിച്ചും നിലവിലെ ധനമന്ത്രിയായ തോമസ് ഐസക്ക് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണത്തില്‍ ഇരിക്കുമ്പോഴായിരുന്നു ഇത്. അന്നു തോമസ് പറഞ്ഞതിന്റെ പ്രാധാന്യം ഇപ്പോഴാണ് കൂടുതല്‍ പ്രസക്തമാവുന്നത്.

1

2015 ജൂണ്‍ എട്ടിനു നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് തോമസ് ഐസക്ക് ആശങ്കകള്‍ ഉന്നയിച്ചത്. വിഴിഞ്ഞം പദ്ധതിയുടെ മൊത്തം പദ്ധതിത്തുക 7525 കോടി രൂപയാണ്. ഇതില്‍ 75 ശതമാനവും മുടക്കുന്നത് കേരള സര്‍ക്കാരാണ്. മുതല്‍ മുടക്കുന്ന സര്‍ക്കാരിന് 20 വര്‍ഷം കഴിയുമ്പോള്‍ വരുമാനത്തിന്റെ ഒരു ശതമാനമായ 11.71 കോടി രൂപയാണ് ലഭിക്കുക. ഇതിന്റെ 40 ശതമാനം വിജിഎഫിന് കേന്ദ്രം മുടക്കിയ പണത്തിനു തിരിച്ചടവായി നല്‍കണം. കേരള സര്‍ക്കാരിന് അപ്പോള്‍ കിട്ടുക 6.95 കോടി രൂപ.

2

40 വര്‍ഷം കഴിഞ്ഞാല്‍ 827 കോടി ലഭിക്കും. ഇതിന്റെ 40 ശതമാനം കേന്ദ്രത്തിനു നല്‍കേണ്ടതുണ്ട്. അപ്പോള്‍ കേരളം മുടക്കിയ അയ്യായിരത്തില്‍പ്പരം കോടി രൂപയുടെ മൂല്യം 10 ശതമാനം വച്ച് കൂട്ടിയാല്‍ രണ്ടരലക്ഷം കോടിയിലേറെ വരും. ഈ മുതല്‍മുടക്കിനാണ് തുച്ഛമായ പ്രതിഫലം കിട്ടുന്നത്. പദ്ധതി രേഖയില്‍ പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായി 30 ശതമാനം ഭൂമി ഉപയോഗിക്കാനും അദാനിക്ക് അവകാശമുണ്ട്. എന്തു സാമ്പത്തിക ന്യായമാണ് ഈ വ്യവസ്ഥയ്ക്ക് പിന്നിലുള്ളതെന്നും ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

3

അദാനി മാത്രം പങ്കെടുത്ത ടെന്‍ഡറിലെ വ്യവവസ്ഥ ന്യായമാണോ അല്ലെയോ എന്നു എങ്ങനെയാണ് പറയാന്‍ സാധിക്കുക. ഇതിനേക്കാള്‍ ഉദാരമായ വ്യവസ്ഥയില്‍ മറ്റാരെങ്കിലും പദ്ധതി നടത്താന്‍ തയ്യാറാണോയെന്നു സര്‍ക്കാരിന് എന്തു കൊണ്ട് ചോദിക്കാന്‍ കഴിഞ്ഞില്ലെന്നും ഐസക് ചോദിക്കുന്നു. ഈ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാന്‍ സര്‍ക്കാരിനു കഴിയാതിരിക്കുമ്പോഴാണ് അവിഹിതമായ ഏര്‍പ്പാടുകള്‍ ഇതിനു പിന്നിലുണ്ടെന്ന് വിശ്വസിക്കേണ്ടിവരുന്നതെന്നും അദ്ദേഹം വിശദമാക്കുന്നു.

English summary
Some disarray's in Vizhinjam project says CAG report.
Please Wait while comments are loading...