കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ മനസാക്ഷി ശുദ്ധം; അറസ്റ്റ് പ്രതീക്ഷിച്ചില്ല, പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കും- ആദ്യ പ്രതികരണം

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേതൃത്വവും യുഡിഎഫും ആവശ്യപ്പെട്ടാല്‍ താന്‍ മല്‍സര രംഗത്തുണ്ടാകുമെന്ന് സൂചിപ്പിച്ച് വികെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത വേളയിലാണ് അദ്ദേഹം തിരഞ്ഞെടുപ്പ് സംബന്ധിച്ചും പാലാരിവട്ടം പാലം കേസുമായി ബന്ധപ്പെട്ടും മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്റെ മനസാക്ഷി ശുദ്ധമാണ്. അറസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ലെന്നും തനിക്കെതിരെ ഇല്ലാക്കഥകള്‍ മെനഞ്ഞെടുക്കുകയായിരുന്നുവെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

i

എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് തനിക്ക് തോന്നിയിരുന്നു എങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമായിരുന്നു. മൊബിലൈസേഷന്‍ അഡ്വാന്‍സ് എന്നത് യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ചെയ്യുന്നതാണ്. അതാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന കുറ്റം. സിമന്റ് ഇല്ലാത്തതും കമ്പി ഇല്ലാത്തതുമെല്ലാം തന്നെ ബാധിക്കില്ല. അത് ഉദ്യോഗസ്ഥര്‍ നോക്കേണ്ടതാണ്.

മുസ്ലിം ലീഗില്‍ ട്വിസ്റ്റ്; ഫാത്തിമ തഹ്‌ലിയയെ തഴഞ്ഞേക്കും, സമ്മര്‍ദ്ദവുമായി വനിതാ ലീഗ്, 3 പേരുടെ പട്ടിക നല്‍കിമുസ്ലിം ലീഗില്‍ ട്വിസ്റ്റ്; ഫാത്തിമ തഹ്‌ലിയയെ തഴഞ്ഞേക്കും, സമ്മര്‍ദ്ദവുമായി വനിതാ ലീഗ്, 3 പേരുടെ പട്ടിക നല്‍കി

അറസ്റ്റ് സംബന്ധിച്ച് അറിഞ്ഞില്ല. അവര്‍ വളരെ രഹസ്യമായി തയ്യാറാക്കിയ തിരക്കഥയല്ലേ. എനിക്കെന്നല്ല ഒരാള്‍ക്കും അത് സംബന്ധിച്ചും അവരുടെ നീക്കം അറിയാന്‍ പറ്റില്ല. അറസ്റ്റ് ചെയ്യാന്‍ അവര്‍ എനിക്കെതിരെ ഒരു കഥയുണ്ടാക്കുകയാണ് ചെയ്തത്. ആദ്യ കഥ മൊത്തം മാറ്റി രണ്ടാമത്തെ കഥയുണ്ടാക്കി. ഒരു സര്‍ക്കാര്‍ വിചാരിച്ചാല്‍ അവര്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന എസ്എച്ച്ഒയും റൈറ്ററുമുണ്ടെങ്കില്‍ ഏത് കൊമ്പനെയും അറസ്റ്റ് ചെയ്യാമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

എനിക്ക് പാര്‍ട്ടി അര്‍ഹിക്കുന്നതിലേറെ തന്നു; രമേശ് ചെന്നിത്തല ഉറപ്പായും മല്‍സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടിഎനിക്ക് പാര്‍ട്ടി അര്‍ഹിക്കുന്നതിലേറെ തന്നു; രമേശ് ചെന്നിത്തല ഉറപ്പായും മല്‍സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

Recommended Video

cmsvideo
ചെറുപ്പം മുതല്‍ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകനെന്ന് ഫിറോസ്

ഞാന്‍ ഒരിക്കലും തോല്‍ക്കില്ല. ഞാന്‍ മല്‍സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മുന്നണിയുമാണ്. താന്‍ മല്‍സരിച്ചാല്‍ മുന്നണിക്ക് ബാധ്യതയാകുമെന്ന് തോന്നുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനമാണ് പ്രധാനമെന്നും ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു.

English summary
VK Ebrahim Kunj first replay after discharge from Hospital about candidature in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X