Get Updates
Get notified of breaking news, exclusive insights, and must-see stories!

'എംപിയ്‌ക്കൊപ്പം ഉല്ലാസ യാത്ര'... സുജിത് ഭക്തനും ഡീന്‍ കുര്യാക്കോസും വിവാദത്തില്‍; അതിനുള്ള കാരണം ചെറുതല്ല

കൊച്ചി: വ്‌ലോഗര്‍ ആയ സുജിത് ഭക്തന്‍ പലതവണ പല വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. എന്നിരുന്നാലും കേരളത്തില്‍ ഏറെ പേര്‍ പിന്തുടരുന്ന വ്‌ലോഗര്‍ ആണ് സുജിത് ഭക്തന്‍. ആനവണ്ടി എന്ന സുജിത്തിന്റെ ആദ്യകാല വ്‌ലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍ സുജിത് ഭക്തന്റെ ഒടുവിലത്തെ വീഡിയോ അത്ര ചെറിയ വിവാദത്തിനല്ല തിരികൊളുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലേക്ക് എംപിയായ ഡീന്‍ കുര്യാക്കോസിനോടൊപ്പം നടത്തിയ യാത്രയാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. അതിന്റെ കാരണങ്ങളും വിശദീകരണങ്ങളും പരിശോധിക്കാം...

ഇടമലക്കുടിയുടെ പ്രത്യേകത

ഇടമലക്കുടിയുടെ പ്രത്യേകത

ആദിവാസി വിഭാഗങ്ങള്‍ താമസിക്കുന്ന ഒരു ഗ്രാമപ്പഞ്ചായത്താണ് ഇടമലക്കുടി. അത് മാത്രമല്ല ഇടമലക്കുടിയുടെ പ്രത്യേകത. കഴിഞ്ഞ ഒന്നര വര്‍ഷമായി ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി. അതുകൊണ്ട് തന്നെ ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ നേടിയ ഇടവും ആണ്.

റിവേഴ്‌സ് ക്വാറന്റൈന്‍

റിവേഴ്‌സ് ക്വാറന്റൈന്‍

ഇടമലക്കുടിയിലേക്ക് കൊവിഡ് എത്താതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് നിലവിലെ പ്രവര്‍ത്തനങ്ങള്‍. അവശ്യ സര്‍വ്വീസുകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് പഞ്ചായത്തിലേക്ക് ഇപ്പോള്‍ പ്രവേശനമുള്ളു. അതും കര്‍ശന കൊവിഡ് മാനദണ്ഡങ്ങളോടെ.

എംപിയ്‌ക്കൊപ്പം ഉല്ലാസ യാത്ര

എംപിയ്‌ക്കൊപ്പം ഉല്ലാസ യാത്ര

ഇത്തരം ഒരു സാഹചര്യത്തിലാണ് ഡീന്‍ കുര്യാക്കോസ് എംപിയ്‌ക്കൊപ്പം സുജിത് ഭക്തന്‍ ഇടമലക്കുടിയില്‍ എത്തുന്നത്. 'എംപിയ്‌ക്കൊപ്പം ഉല്ലാസയാത്ര' എന്ന തലക്കെട്ടോടെ ആയിരുന്നു ഈ വീഡിയോ ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍, സംഭവം വിവാദമായതോടെ തലക്കെട്ട് മാറ്റുകയായിരുന്നു. 'ഇടമലക്കുടി എന്ന ആദിവാസി പഞ്ചായത്തിലേക്ക്' എന്നാണ് പുതിയ തലക്കെട്ട്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ

മാനദണ്ഡങ്ങള്‍ പാലിക്കാതെ

കൊവിഡ് എത്താതിരിക്കാന്‍ അത്രയേറെ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരുന്ന ഇടമലക്കുടിയിലേക്ക് യാതൊരു കൊവിഡ് മാനദണ്ഡവും പാലിക്കാതെ ആണ് സുജിത് ഭക്തന്‍ ഡീന്‍ കുര്യാക്കോസിനൊപ്പം എത്തിയത് എന്നാണ് ആക്ഷേപം. ഇത് തന്നെയാണ് വലിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്.

പ്രവേശനം എളുപ്പമല്ല

പ്രവേശനം എളുപ്പമല്ല

ഇടമലക്കുടി പഞ്ചായത്തിലേക്ക് സാധാരണ ഗതിയില്‍ ആളുകള്‍ക്ക് പ്രവേശനം അത്ര എളുപ്പമല്ലെന്ന് എംപിയും സുജിത് ഭക്തനും വീഡിയോയുടെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. അനുമതിയില്ലാതെ പ്രവേശിക്കാന്‍ ആവില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ ഒരു പരിപാടിയ്ക്ക് വേണ്ടിയാണ് അങ്ങോട്ട് പോകുന്നത് എന്നാണ് എംപി ഡീന്‍ കുര്യാക്കോസ് വിശദീകരിക്കുന്നത്.

മാസ്‌ക് ഇല്ലാതെ

മാസ്‌ക് ഇല്ലാതെ

ഇടമലക്കുടിയില്‍ എത്തിയ സുജിത് ഭക്തന്റേയും ഡീന്‍ കുര്യാക്കോസിന്റേയും മാസ്‌ക് പോലും ഇല്ലാത്ത ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതാണ് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്. പിന്നീട് പലരും നടത്തിയ അന്വേഷണങ്ങളില്‍ വലിയ തോതിലുള്ള കൊവിഡ് മാനദണ്ഡലംഘനങ്ങള്‍ നടന്നതായും ആരോപണം ഉയര്‍ന്നു.

കൊവിഡ് ടെസ്റ്റിന് ശേഷം

കൊവിഡ് ടെസ്റ്റിന് ശേഷം

ഇടമലക്കുടിയുടെ പ്രാധാന്യം അറിയുന്നതുകൊണ്ടുതന്നെ കൊവിഡ് ടെസ്റ്റ് എല്ലാം നടത്തിയാണ് എത്തിയത് എന്ന് സുജിത് ഭക്തന്‍ വീഡിയോയില്‍ തന്നെ വിശദീകരിക്കുന്നുണ്ട്. എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇടമലക്കുടിയിലെ സ്‌കൂളിന് ടിവിയും അനുബന്ധ ഉപകരണങ്ങളും നല്‍കാന്‍, എംപി ക്ഷണിച്ചത് പ്രകാരമാണ് പോയത് എന്നാണ് പിന്നീട് സുജിത് ഭക്തന്‍ ഫേസ്ബുക്കിലൂടെ വിശദമാക്കിയിരുന്നു.

എന്തിന് വീഡിയോ ചെയ്തു

എന്തിന് വീഡിയോ ചെയ്തു

എന്തിനാണ് ഇങ്ങനെയൊരു കാര്യം ചെയ്തപ്പോള്‍ അതിന്റെ വീഡിയോ ചിത്രീകരിച്ചത് എന്നതിനും സുജിത് ഭക്തന് വിശദീകരണമുണ്ട്. അവിടത്തെ ദുരവസ്ഥ ആളുകളിലേക്ക് എത്തിക്കാന്‍ വേണ്ടിയാണത് എന്നാണ് ന്യായം. ആരെങ്കിലും എന്തെങ്കിലും ചെയ്യുമ്പോള്‍ അതില്‍ രാഷ്ട്രീയം മാത്രം കണ്ട് ചൊറിയാതെ, അവരെ സഹായിക്കാനുള്ള പരിപാടികള്‍ കൂടി ആസൂത്രണം ചെയ്യൂ എന്നും ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട് സുജിത്.

പരാതി പ്രളയം

പരാതി പ്രളയം

സുജിത് ഭക്തന്റെ യാത്രയും വീഡിയോയും ചിത്രങ്ങളും എല്ലാം വലിയ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. സിപിഎമ്മും സിപിഐയും അവരുടെ യുവജന സംഘടനകളും രൂക്ഷമായ വിമര്‍ശനം ആണ് ഉന്നയിച്ചിരിക്കുന്നത്. പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+