മാര്‍പാപ്പയോ അതാരാ... സിങ്ങറാണോ? വീണ്ടും എയറിലായി തൊപ്പി: പരിഹസിക്കരുതെന്ന് വിമര്‍ശനം
എപ്പോഴും വിവാദങ്ങളിലൂടെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന യൂട്യൂബ് താരമാണ് തൊപ്പി എന്ന് നിഹാല്‍. ഗെയിമിങ് പ്ലാറ്റ്ഫോമുകളിലൂടെയാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പി കുട്ടികള്‍ക്കിടയില്‍ പെട്ടെന്ന് വൈറലായത്. ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സാണ് യൂട്യൂബില്‍ തൊപ്പിക്കുള്ളത്. ഇതില്‍ ഏറിയ പങ്കും കുട്ടികളാണ്.
അതേസമയം യൂട്യൂബില്‍ ഇയാള്‍ പ്രയോഗിക്കുന്ന ഭാഷ കുട്ടികളെ മോശമായി സ്വാധീനിക്കുന്നുവെന്ന ആരോപണങ്ങള്‍ നിരന്തരം ഉയര്‍ന്നിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനും അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയതിനും തൊപ്പിയ്ക്കെതിരെ പൊലീസ് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
അടുത്ത കാലത്ത് തൊപ്പിയുടെ തമ്മനത്തെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പൊലീസ് പരിശോധനയില്‍ രാസലഹരി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് തൊപ്പി ഒളിവില്‍ പോയിരുന്നു. തൊപ്പി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളില്‍ കുട്ടികളാണ് കൂടുതലായി എത്തുന്നത്. അടുത്തിടെ തൊപ്പിയുടെ ഒരു ഉദ്ഘാടന ചടങ്ങില്‍ കുട്ടികള്‍ കൂട്ടമായി എത്തിയതിനെതുടര്ന്നുണ്ടായ ഗതാഗതതടസം വലിയ വാര്‍ത്തയായിരുന്നു. മണിക്കൂറുകളോളം ഗതാഗതം തടപ്പെടുത്തിയതിന് പൊലീസ് തൊപ്പിക്കെതിരേ അന്ന് കേസെടുത്തിരുന്നു.

ഒരിക്കല്‍ തൊപ്പി താമസിക്കുന്ന മുറിയുടെ വാതില്‍ ചവിട്ടി പൊളിച്ച് അകത്തുകയറി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പൊതുസ്ഥലങ്ങളിലും തന്റെ യൂട്യൂബ് വീഡിയോകളിലും അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുന്നതിന്റെ പേരില്‍ തൊപ്പിയുടെ യൂട്യൂബ് വീഡിയോകള്‍ വിലക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസവും തൊപ്പി വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ബസ് ജീവനക്കാര്‍ക്കു നേരെ തോക്കു ചൂണ്ടിയതിന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റളാണ് ബസ് ജീവനക്കാര്‍ക്കു നേരെ ചൂണ്ടിയത്. തുടര്‍ന്ന് കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇപ്പോഴിതാ, അടുത്ത വിവാദവുമായാണ് തൊപ്പി രംഗത്തെത്തിയിരിക്കുകയാണ്. വത്തിക്കാനില്‍ കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയാണ് തൊപ്പിയുടെ തമാശയ്ക്ക് ഇരയായത്. യൂട്യൂബില്‍ ലൈവ് സ്ട്രീമിങ് നടത്തുകയായിരുന്നു തൊപ്പി. ചില സുഹൃത്തുക്കളും ഒപ്പമുണ്ട്. അതിനിടെയാണ് വിവാദത്തിന് കാരണമായ സംഭവം ഉണ്ടായത്.
ലൈവ് വീഡിയോയ്ക്ക് അടിയില്‍ മാര്‍പാപ്പയ്ക്ക് അനുശോചനം അറിയിച്ച് ചിലര്‍ കമന്റുകള്‍ ഇട്ടിരുന്നു. റെസ്റ്റ് ഇന്‍ പീസ് പോപ്പ് ഫ്രാന്‍സിസ് എന്നൊരാള്‍ കമന്റ് ചെയ്തപ്പോഴായിരുന്നു തൊപ്പിയുടെ പ്രതികരണം. അപ്പോഴാണ് പോപ്പ് ഫ്രാന്‍സിസോ അതാരാണെന്ന് തൊപ്പി സുഹൃത്തുക്കളോട് ചോദിക്കുന്നത്. മാര്‍പാപ്പ മരണപ്പെട്ടില്ലേ എന്ന് സുഹൃത്ത് പറയുന്നുണ്ട്. അപ്പോള്‍ മാര്‍പാപ്പയോ സിങ്ങറാണോ എന്നാണ് തൊപ്പി തിരിച്ചു ചോദിക്കുന്നത്. ക്രിസ്ത്യാനികളുടെ ഫാദര്‍ ഇല്ലേ എന്ന് പിന്നില്‍ നില്ക്കുന്നയാള് പറഞ്ഞുകൊടുക്കുന്നു. തുടര്‍ന്ന് ആര്‍ഐപി, ആര്‍ഐപി എന്ന് തൊപ്പി പറയുന്നുണ്ട്.
ലൈവ് വീഡിയോയില്‍ മാര്‍പാപ്പ സിങ്ങറാണോ എന്ന ചോദിച്ചതില്‍ തൊപ്പിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത് മാര്‍പാപ്പ ആരാണെന്ന് അറിയില്ലെങ്കില്‍ മിണ്ടാതിരുന്നു കൂടെ എന്നാണ് പലരും ചോദിക്കുന്നത്. അതില്‍ ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്. ആര്.ജെ വിക്ടര്‍ എന്ന അക്കൗണ്ടിലാണ് തൊപ്പിയെ വിമര്‍ശിച്ച് കമന്റ് ഇട്ടിരിക്കുന്നത്. തൊപ്പി ചെയ്തത് ശരിയായില്ലെന്നും ലോക സമാധാനത്തിനു വേണ്ടി നിലകൊണ്ട ഒരു മനുഷ്യന് മരിച്ചു കിടക്കുമ്പോള്‍ അല്ല നിന്റെ തമാശയെന്നും ആര്.ജെ വിക്ടര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
വിക്ടറിന്റെ ഫേസബുക്ക് പോസ്റ്റ്:
തൊപ്പി ( Mohammed Nihad) നീ ചെയ്തത് തെറ്റാണു... മാർപാപ്പ ആരുമാകട്ടെ അപമാനിക്കാൻ നിനക്ക് അവകാശമില്ല. ആരെയും.you are wrong.
ഒരു ക്രിസ്ത്യാനി എന്നതിലുപരി അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്.
നീ ചെയ്തത് തെറ്റാണു തൊപ്പി. ലോക സമാധാനത്തിനു വേണ്ടി നിലകൊണ്ട ഒരു മനുഷ്യൻ മരിച്ചു കിടക്കുമ്പോൾ അല്ല നിന്റെ തമാശ.
അദ്ദേഹം ഇൻസ്റ്റ, ഫേസ്ബുക് വീഡിയോ ചെയ്തു വൈറൽ ആയ ആളല്ല. ജീവിതം കൊണ്ട് ലോകത്തിനു എളിമയുടെ, സ്നേഹത്തിന്റെ സന്ദേശം കൊടുത്ത ആള് ആണ്. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക സഹോദര.
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. അത് മോശമാണ് സഹോദര. എല്ലാം തമാശ അല്ല.
അതേസമയം, തൊപ്പിയുടെ അറിവില്ലായ്മ കൊണ്ടല്ലേ, വിട്ടുകള എന്ന് പറഞ്ഞ് പിന്തുണയ്ക്കുന്നവരും ഉണ്ട്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications