കരുണാകരന്റെ അനുഭവം ഓര്‍മിപ്പിച്ച് സുധീരന്‍
തിരുവനന്തപുരം: മദ്യനയത്തില്‍ തിരുത്തല്‍ വരുത്താനുള്ള തീരുമാനത്തില്‍ തനിക്കുള്ള പ്രതിഷേധം വിഎം സുധീരന്‍ ഇനിയും അവസാനിപ്പിച്ചിട്ടില്ല. ആളെ കൂട്ടിക്കൊണ്ട് തീരുമാനം മാറ്റിയതുകൊണ്ട് അത് ശരിയാകണം എന്നില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കെപിസിസി അധ്യക്ഷന്‍.
അധികാരം കൈയ്യിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് ആരും കരുതേണ്ടെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്. എല്ലാം സ്വന്തം കൈയ്യിലാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നാണ് അദ്ദേഹം കെ കരുണാകരന്‍ അനുസ്മരണ വേദിയില്‍ പറഞ്ഞത്.

അധികാരത്തിന്റെ കാര്യത്തില്‍ കെ കരുണാകരനെ ആണ് സുധീരന്‍ ഉദാഹരണമാക്കിയത്. അധികാരം ഉള്ള സമയത്ത് കൂടെ നില്‍ക്കുന്നവര്‍ അധികാരം നഷ്ടപ്പെട്ടാല്‍ ഒപ്പമുണ്ടാകണമെന്നില്ലെന്നാണ് കെ കരുണാകരന്റെ അനുഭവത്തെ ഉദ്ധരിച്ച് സുധീരന്‍ പറഞ്ഞത്. കെ മുരളീധരന്റെ സാന്നിധ്യത്തിലായിരുന്നു ഇത്.
മുരളീധരനേയും സുധീരന്‍ പരോക്ഷമായി വിമര്‍ശിച്ചു. മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാന്‍ പിന്തുണച്ചത് താനും പിസി ചാക്കോയും കെകെ രാമചന്ദ്രനും ആണെന്നാണ് സുധീരന്റെ പക്ഷം. എന്നാല്‍ മുരളീധരന്‍ ചിലപ്പോള്‍ ഇക്കാര്യം മറന്നുപോയേക്കാം എന്നും സുധീരന്‍ പറഞ്ഞു.
മദ്യ നയത്തില്‍ സുധീരന്റെ കടുംപിടിത്തത്തിനെതിരെ പല തവണ രംഗത്ത് വന്ന ആളാണ് കെ മുരളീധരന്‍. അങ്ങനെയുള്ള മുരളീധരനെ പഴയ കാലം ഓര്‍മിപ്പിക്കുകയാണ് സുധീരന്‍ ചെയ്തത്.












Click it and Unblock the Notifications