'കേരളത്തിന് എന്നന്നേക്കും നാണക്കേട് വരുത്തിയ ആ കാഴ്ചകൾ', സർക്കാർ നീക്കത്തിനെതിരെ സുധീരൻ
തിരുവനന്തപുരം: നിയമസഭയിൽ ഇടതുപക്ഷ എംഎൽഎമാരുടെ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ച നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് വിഎം സുധീരൻ.
സർക്കാരിന്റെ വാദഗതികൾ സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ് എന്ന് സുധീരൻ കുറ്റപ്പെടുത്തി.
വിഎം സുധീരന്റെ പ്രതികരണം: നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിക്കളഞ്ഞിട്ടുള്ളതാണ്. ഇപ്രകാരമൊരാവശ്യം സുപ്രീം കോടതിയിൽ ഉന്നയിക്കുന്നതിന് ആധാരമായി സംസ്ഥാന സർക്കാർ ഉന്നയിക്കുന്ന വാദഗതികൾ സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്. നിരർത്ഥകവുമാണ്.

എന്ത് സാങ്കേതികത്തം പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചാലും ദൃശ്യ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ടതും കേരളത്തിന് എന്നന്നേക്കും നാണക്കേട് വരുത്തിയതുമായ ആ കാഴ്ചകൾ ജനമനസ്സിൽ നിന്നും ആർക്കും മായ്ച്ചുകളയാനാകില്ല. ഭരണഘടനയും നിയമസഭാ ചട്ടങ്ങളും നിയമസഭാ സാമാജികർക്ക് നൽകിയ അവകാശങ്ങൾ ക്രിമിനൽ കുറ്റങ്ങൾ നടത്തുന്നതിനുള്ള സംരക്ഷണമല്ല.
Recommended Video
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തങ്ങളിൽ അർപ്പിതമായ ചുമതലകൾ നിയമാധിഷ്ഠിതമായി നടത്തുന്നതിനുള്ള പരിരക്ഷയാണ് അത് നൽകുന്നത്. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും അനൗചിത്യപരവും പൊറുക്കാനാകാത്തതുമായ മഹാപരാധമാണ് അന്ന് അരങ്ങേറിയത്. ഇക്കാര്യത്തിൽ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാൻ പോലും തയ്യാറാകാതെ സാങ്കേതിക വാദങ്ങൾ ഉന്നയിച്ച് നിയമസഭാ കയ്യാങ്കളിയെ ന്യായീകരിക്കുന്നത് വിലപ്പോകില്ല.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications