മാനുവല്‍ ഫെഡറിക്ക് എത്തിയത് ശ്രീജേഷിന് ഒരു കോടി കൊടുക്കാൻ; കേരളത്തിന്റെ ആദ്യ മെഡൽജേതാവിനെ ഞെട്ടിച്ച് സർപ്രൈസ്
കൊച്ചി: ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി ആരെന്ന് ചോദിച്ചാല്‍ പലരും ഇപ്പോള്‍ പറയുക പിആര്‍ ശ്രീജേഷിന്റെ പേരായിരിക്കും. ടോക്യോവില്‍ ശ്രീജേഷ് ഒളിംപിക് മെഡല്‍ കഴുത്തില്‍ അണിയുന്നതിനും ഏതാണ്ട് അര നൂറ്റാണ്ട് മുമ്പ് മറ്റൊരു മലയാളിയും കഴുത്തില്‍ ഒളിംപിക് മെഡല്‍ അണിഞ്ഞിരുന്നു. അതും ഹോക്കിയിലെ വെങ്കല മെഡല്‍. ശ്രീജേഷിനെ പോലെ തന്നെ അന്ന് ഇന്ത്യയുടെ ഗോള്‍വല കാത്ത മറ്റൊരു വന്‍മതില്‍.
ഒരുപക്ഷേ, മലയാളികള്‍ മറന്നുതുടങ്ങിയ മാനുവല്‍ ഫ്രെഡറിക്ക് എന്ന കണ്ണൂരുകാരനാണത്. പിആര്‍ ശ്രീജേഷിന് വിപിഎസ് ഹെല്‍ത്ത് കെയര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ കൈമാറാന്‍ കൊച്ചിയിലെ ചടങ്ങില്‍ മാനുവല്‍ ഫ്രെഡറിക്കും എത്തിയിരുന്നു. ശ്രീജേഷിനെ ഒരുകോടി കൈമാറുമ്പോള്‍ മാനുവല്‍ ഫ്രെഡറിക്കിനും ഒരു സര്‍പ്രൈസ് കാത്തുവച്ചിരുന്നു വിപിഎസ് ഹെല്‍ത്ത് കെയര്‍ സിഎംഡി ഷംഷീര്‍ വയലില്‍...
കിടിലം മേക്ക്ഓവറിൽ പ്രിയമണി; ഫൊട്ടോഷൂട്ട് വൈറൽ

1979 ൽ നടന്ന മ്യൂണിക് ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കല മെഡൽ നേടിയിരുന്നു. അന്നത്ത ഇന്ത്യൻ ടീമിന്റെ ഗോൾവല കാത്തത് കണ്ണൂർ സ്വദേശിയായ മാനുവൽ ഫ്രെഡറിക്കും. ടോക്യോ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പർ ആയ പിആർ ശ്രീജേഷിനെ ആദരിക്കുന്ന ചടങ്ങിൽ മാനുവൽ ഫ്രെഡറിക്കും എത്തിയത് മലയാളികൾക്ക് സമ്മാനിച്ചത് ഒരു അവിസ്മരണീയമായ മുഹൂർത്തം തന്നെ ആയിരുന്നു.

അന്ന് 25 വയസ്സാണ് മാനുവൽ ഫ്രെഡറിക്കിന് പ്രായം. ഒളിംപിക് ജേതാക്കൾക്ക് ഇന്ന് ലഭിക്കുന്ന അംഗീകാരങ്ങളൊന്നും ലഭിക്കാതിരുന്ന ഒരു കാലത്തിന്റെ ബാക്കി പത്രം കൂടിയാണ് മാനുവൽ ഫ്രെഡറിക്കിന്റെ ജീവിതം. പക്ഷേ, കൊച്ചിയിൽ വിപിഎസ് ഹെൽത്ത് കെയർ നടത്തിയ ചടങ്ങ് ഫ്രെഡറിക്കിന്റെ ആ നഷ്ടബോധങ്ങളെ മുഴുവൻ തൂത്തെറിയാൻ മാത്രം പോന്നതായിരുന്നു. വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സ്നേഹ സമ്മാനം പിആര്‍ ശ്രീജേഷിന് നല്‍കുന്ന ചടങ്ങാണ് കേരളത്തില്‍ ഒളിമ്പിക് മെഡലെത്തിച്ച രണ്ട് മഹാരഥന്മാരെ ഒരേ വേദിയിലെത്തിച്ചത്.

വിപിഎസ് ഹെൽത്ത് കെയറിന്റെ ഒരു കോടി രൂപയുടെ സമ്മാനത്തുക പിആർ ശ്രീജേഷിന് സമ്മാനിച്ചത് മാനുവൽ ഫ്രെഡറിക്ക് ആയിരുന്നു. അതിനിടയിലാണ് വലിയൊരു സർപ്രൈസ് ഒരുക്കിവച്ചിരുന്നത്. ആ സർപ്രൈസ് വെളിപ്പെടുത്തിയത് പിആർ ശ്രീജേഷ് തന്നെ ആയിരുന്നു. ഒരുപക്ഷേ, കേരളത്തിൽ ഹോക്കിയുടെ ആവേശം ഇപ്പോഴും നിറയ്ക്കുന്നത് മാനുവൽ ഫ്രെഡറിക്കിനെ പോലെയുള്ള ആദ്യകാല പ്രതിഭകളുടെ നിറഞ്ഞ പ്രകടനങ്ങളും നേട്ടങ്ങളും ഒക്കെ തന്നെ ആയിരിക്കാം.

ഉപഹാരം സ്വീകരിച്ച് ശ്രീജേഷ് നടത്തിയ മറുപടി പ്രസംഗത്തിൽ ആയിരുന്നു മാനുവൽ ഫ്രെഡറിക്കിനായി കാത്തുവച്ച ആ സർപ്രൈസ് വെളിപ്പെടുത്തിയത്. മാനുവൽ ഫ്രെഡറിക്കിന് ഡോ ഷംഷീർ വയലിലിന്റെ വക പത്ത് ലക്ഷം രൂപയുടെ സ്നേഹോപഹാരം എന്നതായിരുന്നു ആ സർപ്രൈസ്. ബെംഗളൂരുവിൽ നിന്ന് ശ്രീജേഷിനെ ആദരിക്കാനെത്തിയ മാനുവലിനെ സംബന്ധിച്ച് അത് വലിയൊരു സർപ്രൈസ് തന്നെ ആയിരുന്നു. അർഹിച്ച കാലത്ത് കിട്ടാതെ പോയ അംഗീകാരങ്ങൾക്ക് പകരമോ അല്ലെങ്കിൽ അതിനോട് കിടപിടിക്കുന്നതോ ആയ ഒരു അംഗീകാരം തന്നെ ആയിരുന്നു അത്. ശ്രീജേഷിനെ ചേർത്തുപിടിച്ചുകൊണ്ടാണ് മാനുവല്‍ ഫ്രെഡറിക്ക് നന്ദി പറഞ്ഞത്.

ഇത്രയും വലിയതുക പാരിതോഷികം നല്‍കിയ ഡോ.ഷംഷീര്‍ വയലിന്
പിആര്‍ ശ്രീജേഷ് നന്ദി പറഞ്ഞു. ഒരു കോടി രൂപ സമ്മാനമായി നൽകുന്നുവെന്ന് കേട്ടപ്പോൾ ആദ്യം ആരെങ്കിലും പറ്റിക്കുന്നതാവാമെന്നാണ് കരുതിയത്. കാരണം അത്രയ്ക്ക് അവിശ്വസനീയമായിരുന്നു അത്. ഡോ ഷംഷീറിന്റെ കോളിന് ശേഷം ഉടൻ അച്ഛനെയാണ് ഇക്കാര്യം വിളിച്ചറിയിച്ചത്. അച്ഛനും അത്ഭുതപ്പെട്ടു. ഒരു സഹോദരനുള്ള ചെറിയ സമ്മാനമെന്നാണ് ഡോ ഷംഷീർ എന്നോട് പറഞ്ഞത്. പക്ഷെ അതെനിക്ക് വലിയ തുകയാണ്, സമ്മാനമാണ്. കായിക താരങ്ങൾക്ക് അവരുടെ പിന്നീടുള്ള ജീവിതം കെട്ടിപ്പടുക്കാനുള്ള അവസരമാണ് കൈവരുന്നത് എന്ന് ശ്രീജേഷ് പറഞ്ഞു.

മെഡൽ നേട്ടത്തിന് ശേഷം സംസ്ഥാന സർക്കാർ മന്ത്രിസഭ കൂടിയ ശേഷം പാരിതോഷികം പ്രഖ്യാപിക്കുന്നതാണ് രീതി. അതിനിടയിൽ പലരും ചോദിച്ചിരുന്നു പാരിതോഷികം ലഭിച്ചോ എന്ന്. ആ സമയത്താണ് ഡോ ഷംഷീറിന്റെ പ്രഖ്യാപനം വരുന്നത്. കായിക മേഖലയോടുള്ള നിസ്വാര്‍ത്ഥമായ താത്പര്യമാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്‍. മാനുവല്‍ ഫ്രെഡറിക്കിനെ ഈ വേദിയിലെത്തിക്കാനും ആദ്ദേഹത്തെക്കൂടി ആദരിക്കാനുമുള്ള തീരുമാനം വിലമതിക്കാനാവാത്തതാണ്. കായികമേഖലയുമായി ബന്ധപ്പെട്ട് തുടര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നുവെന്നും ശ്രീജേഷ് പറഞ്ഞു.

പിആര്‍ ശ്രീജേഷിനെ അനുമോദിക്കുന്ന ചടങ്ങിനിടെ അപ്രതീക്ഷിതമായി തനിക്ക് പ്രഖ്യാപിച്ച ധനഹായം വികാരവായ്‌പ്പോടെയാണ് മാനുവല്‍ ഫ്രെഡറിക്ക് ഏറ്റുവാങ്ങിയത്. കായികതാരങ്ങളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ഡോ ഷംഷീര്‍ വയലിലിനെപ്പോലുള്ളവർ മുന്നോട്ട് വരുന്നതാണ് ഈ കാലത്തിന്റെ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. കായിക കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണ് ഈ നടപടികളെന്നും മാനുവല്‍ ഫ്രെഡറിക്ക് പറഞ്ഞു. വലിയൊരു ആഘോഷവേളയില്‍ തന്നെയും ഓര്‍ക്കുകയും പങ്കാളിയാക്കുകയും ചെയ്തതിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
Recommended Video

കേരളത്തിലെ ഹോക്കി തത്പരര്‍ക്ക് പ്രേരണയാകാനാണ് ശ്രീജേഷിനുള്ള സ്നേഹസമ്മാനമെന്ന് ഡോ ഷംഷീര്‍ വയലില്‍ പറഞ്ഞു. 'കായികമേഖലയിലെ രണ്ടതലമുറയില്‍പ്പെട്ട പ്രമുഖരെ ഒരേ വേദിയിലെത്തിച്ച് ആദരിക്കാനായതിലൂടെ വരും തലമുറയ്ക്ക് പ്രചോദനമേകാനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ നേട്ടങ്ങൾക്ക് അടിത്തറപാകിയത് മുൻ തലമുറയുടെ കഠിനാദ്ധ്വാനവും നേട്ടങ്ങളും കൂടിയാണ്. ഹോക്കിയ്ക്ക് കൈവന്നിരിക്കുന്ന ഉണർവിലൂടെയും പുത്തൻ പ്രചോദനത്തിലൂടെയും നേട്ടങ്ങളുടെ തുടർച്ചയുണ്ടാവട്ടെ. കേരളത്തിന്റ കായിക ഭാവിക്കായി ഇനിയും സാധ്യമായ പിന്തുണ നല്‍കും. ഈ പ്രവര്‍ത്തനങ്ങളില്‍ പിആര്‍ ശ്രീജേഷും മാനുവല്‍ ഫ്രെഡറിക്കും അടക്കമുള്ളവര്‍ മുന്നണിയില്‍ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷംഷീർ വയലിൽ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കൊച്ചിയിൽ നടന്ന ലളിതമായ ചടങ്ങിൽ വിപിഎസ് ഹെൽത്ത്കെയർ ഇന്ത്യ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, വിപിഎസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ-സി.എസ്ആർ മേധാവി രാജീവ് മാങ്കോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications