ഇങ്ങനെ പ്രവര്‍ത്തിക്കാനാകില്ല, തുറന്നടിച്ച് വീണ്ടും വിഎസ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം : നിലവിലെ ഓഫീസ് സൗകര്യങ്ങളില്‍ അതൃപ്തി അറിയിച്ച് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. നിലവിലെ ഓഫീസില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നാണ് വിഎസ് പറയുന്നത്.

പിഎംജിയിലെ ഐഎംജിയിലാണ് വിഎസിന് ഓഫീസ് അനുവദിച്ചിരിക്കുന്നത്. ഇവിടെ സന്ദര്‍ശനം നടത്തിയ ശേഷമാണ് വിഎസ് മാധ്യമങ്ങളോട് അത-ൃപ്തി പരസ്യമായി അറിയിച്ചത്. തന്റെ ഓഫീസിന് പ്രവര്‍ത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഇല്ലെന്നാണ് വിഎസ് പറയുന്നത്.

vs achuthanandan

സെക്രട്ടറിയേറ്റ് പുതിയ അനക്‌സില്‍ ഓഫീസ് വേണമെന്നായിരുന്നു വിഎസിന്റെ ആവശ്യം. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. പകരം ഐഎംജിയിലാണ് ഓഫീസ് അനുവദിച്ചത്. ഇതിനെതിരെ വിഎസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

തന്നെയും കമ്മിഷനെയും അവഹേളിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ പെരുമാറുന്നതായി വിഎസ് ആരോപിച്ചിരുന്നു.

English summary
vs achudanandan against government on office building.
Please Wait while comments are loading...